ആപ്പ്ജില്ല

ഹോട്ട് എയര്‍ ബലൂണില്‍ സഞ്ചരിച്ച് കടുവകളെ കാണാം; ഇത് ഇന്ത്യയില്‍ ആദ്യം

പുള്ളിപ്പുലി, കടുവ, ഇന്ത്യന്‍ കരടികള്‍ തുങ്ങിയവയെയും ഇന് ഉയരത്തില്‍ നിന്ന് കാണാം

Samayam Malayalam 8 Jan 2021, 5:30 pm
കടുവ സംരക്ഷണ കേന്ദ്രത്തിലെ ഇന്ത്യയിലെ ആദ്യത്തെ ഹോട്ട് എയര്‍ ബലൂണ്‍ വന്യജീവി സഫാരി മധ്യപ്രദേശിലെ പ്രശസ്തമായ ബന്ദവ്ഗഡ് ടൈഗര്‍ റിസര്‍വില്‍ ആരംഭിച്ചു. മധ്യപ്രദേശ് വനം മന്ത്രി വിജയ് ഷാ ആണ് ഇത് സമര്‍പ്പിച്ചത്. പ്രവര്‍ത്തനം ബഫര്‍ ഏരിയയില്‍ മാത്രമായി പരിമിതപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. പുള്ളിപ്പുലി, കടുവ, ഇന്ത്യന്‍ കരടികള്‍, മറ്റ് നിരവധി വന്യമൃഗങ്ങള്‍ എന്നിവയെ ഉയരത്തില്‍ നിന്ന് കാണാന്‍ ഈ അവസരം സഞ്ചാരികള്‍ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Samayam Malayalam hot air balloon
ഹോട്ട് എയർ ബലൂൺ


ടൈഗർ റിസർവ്


റിസര്‍വിലെ ബഫര്‍ സോണിന് മുകളിലുള്ള കന്നി ഹോട്ട് എയര്‍ ബലൂണ്‍ ഫളൈറ്റിന് ശേഷം, ഇത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ബഫര്‍ 'മെയിന്‍ സഫറിനെ' ക്കുറിച്ചുള്ള കാഴ്ചപ്പാടിന് അനുസൃതമാണെന്നും മേഖലയിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഈ സംരംഭം വളരെയധികം സഹായിക്കുമെന്നും ഷാ പറഞ്ഞു.

കൂടുതല്‍ സഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതുപോലെ ഹോട്ട് എയര്‍ ബലൂണ്‍ വന്യജീവി സഫാരി ആരംഭിക്കുന്നതോടെ ബന്ദവ്ഗഡ് ടൈഗര്‍ റിസര്‍വ് സന്ദര്‍ശിക്കുന്നവര്‍ക്ക് പര്യവേക്ഷണം ചെയ്യാനുള്ള മറ്റൊരു സാഹസിക ഡെസ്റ്റിനേഷനായി മാറുമെന്നും മന്ത്രി പറഞ്ഞു. ഹോട്ട് എയര്‍ ബലൂണ്‍ സഫാരി നടത്തുന്ന രാജ്യത്തെ ആദ്യത്തെ കടുവ സംരക്ഷണ കേന്ദ്രമാണിത്. ഇപ്പോള്‍, ആഫ്രിക്കയിലെ വനങ്ങള്‍ പോലെ, ഇന്ത്യയിലെ വിനോദ സഞ്ചാരികള്‍ക്കും അത്തരമൊരു സവാരി ആസ്വദിക്കാനാകും.

അന്താരാഷ്ട്ര നിലവാരത്തില്‍ തിരുവനന്തപുരത്തെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം
കന്‍ഹ, പെഞ്ച്, പന്ന കടുവ സംരക്ഷണ കേന്ദ്രങ്ങളിലും ഇത്തരം സഫാരി സേവനം ഏര്‍പ്പെടുത്താന്‍ സംസ്ഥാനം പദ്ധതിയിടുന്നതായും മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ അംഗീകൃത വാണിജ്യ ഹോട്ട് എയര്‍ ബലൂണ്‍ ഓപ്പറേറ്ററും രാജ്യത്തെ ആദ്യത്തെ പൂര്‍ണ്ണ ലൈസന്‍സുള്ള ബലൂണ്‍ ഓപ്പറേറ്ററുമായ സ്‌കൈവാള്‍ട്ട്‌സ് ബലൂണ്‍ സഫാരിയാണ് ബലൂണ്‍ സഫാരിയുടെ നടത്തിപ്പുകാര്‍.

തൃശൂരിന്റെ നഗരസൗന്ദര്യം ഇതുപോലെ കാണിച്ചു തരുന്ന മറ്റൊരു സ്ഥലമില്ല
മൃഗങ്ങളുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വനം വകുപ്പ് അറിയിച്ചു. സുരക്ഷിതമായ ഉയരത്തില്‍ നിന്ന് സഫാരി ബലൂണ്‍ ഓപ്പറേറ്ററെ അനുവദിക്കുമെന്നും ലാന്‍ഡിംഗും ടേക്ക് ഓഫ് ചെയ്യലും ബഫര്‍ സോണിനുള്ളില്‍ മാത്രമേ അനുവദിക്കൂ എന്നും വനം മന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ