ആപ്പ്ജില്ല

ഗ്ലാസ് ബ്രിഡ്ജ് കാണാൻ ഇനി ചൈനയിൽ പോവണ്ട , ഇപ്പോൾ വയനാട്ടിലും!

മേപ്പടിയിൽ നിന്നും വെറും 13 കിലോമീറ്റർ അകലെ 900കണ്ടിയിൽ കഴിഞ്ഞ ദിവസം മുതൽ വളരെ മനോഹരവും,ആശ്ചര്യപ്പെടുത്തുന്നതുമായ ഒരു കണ്ണാടിപ്പാലം സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുന്നു

Samayam Malayalam 10 Jun 2019, 4:16 pm

ഹൈലൈറ്റ്:

  • ഗ്ലാസ് ബ്രിഡ്ജ് കാണാൻ ഇനി ചൈനയിൽ പോവണ്ട വയനാട്ടിൽ പോയാൽ മതിയാകും
  • ചൈനയിൽ ടൂറിസത്തിനു ലോക ജനപ്രീതി നേടിക്കൊടുത്ത ഗ്ലാസ് ബ്രിഡ്‌ജിൻ്റെ ചെറിയ ഒരു പതിപ്പ് വയനാട് ഒരുക്കിയിരിക്കുന്നു.
  • ഇന്ത്യയിൽ തന്നെ ആദ്യമായി സഞ്ചാരികൾക്കായി ഗ്ലാസ് ബ്രിഡ്ജ് അനുഭവം ആദ്യമാണ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Untitled
ഗ്ലാസ് ബ്രിഡ്ജ് കാണാൻ ഇനി ചൈനയിൽ പോവണ്ട വയനാട്ടിൽ പോയാൽ മതിയാകും. ചൈനയിൽ ടൂറിസത്തിനു ലോക ജനപ്രീതി നേടിക്കൊടുത്ത ഗ്ലാസ് ബ്രിഡ്‌ജിൻ്റെ ചെറിയ ഒരു പതിപ്പ് വയനാട് ഒരുക്കിയിരിക്കുന്നു.
ഇന്ത്യയിൽ തന്നെ ആദ്യമായി സഞ്ചാരികൾക്കായി ഗ്ലാസ് ബ്രിഡ്ജ് അനുഭവം ആദ്യമാണ്. മേപ്പടിയിൽ നിന്നും വെറും 13 കിലോമീറ്റർ അകലെ 900കണ്ടിയിൽ കഴിഞ്ഞ ദിവസം മുതൽ വളരെ മനോഹരവും,ആശ്ചര്യപ്പെടുത്തുന്നതുമായ ഒരു കണ്ണാടിപ്പാലം സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുന്നു

ഏകദേശം നൂറടിയോളം ഉയരത്തിലാണ് ഇൗ പാലം നിലകൊള്ളുന്നത്. സഞ്ചാരികൾക്ക് ദൃശ്യവിസ്മയമായാണ് ഇൗ കണ്ണാടിപാലം. കണ്ണാടിപ്പാലം പ്രൈവറ്റ് റിസോ‍ർട്ടുകാരുടേതാണ്. നിർമിതിക്കാവശ്യമായ ഫൈബർഗ്ലാസ് ഉൾപ്പടെ സകലതും ഇറ്റലിയിൽ നിന്നും ഇറക്കുമതി ചെയ്തതാണ്. ഗ്ലാസ് പാലത്തിലെ നടത്തിന് ഒരാൾക്ക് 100 രൂപയാണ് ഫീസ്

900 കണ്ടി സിനിമയായതോടെയാണ് ഇങ്ങനൊരു സ്ഥലം ആളുകൾ ചികയാൻ തുടങ്ങിയത്. സ്വന്തം റിസ്കിൽ മാത്രം ചുറ്റിക്കാണാൻ കഴിയുന്ന ഇടമാണ് 900 കണ്ടി. മേപ്പടിയിൽ നിന്നും സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴി 10km പോയാൽ 900 ത്തിലേക്കുള്ള വഴിയെത്തും. കാടിന്റെ ഉള്ളിലേക്ക് പോയാൽ ആരും കാണാതെകിടക്കുന്ന ഒരു വെള്ളച്ചാട്ടം ഉണ്ട്. അവിടെക്ക് പ്രവേശിക്കാതിരിക്കുന്നതാണ് നല്ലത്. ധാരാളം വന്യമൃഗങ്ങൾ ഇവിടെയുണ്ട്. രാത്രിയായാല്‍ ആനയും മറ്റു മൃഗങ്ങളുമൊക്കെ സ്വതന്ത്രരായി വിഹരിക്കുന്ന ഒരു ഇടം കൂടിയാണ് ഇവിടം.

തൊള്ളായിരം കണ്ടിയിലേക്ക് ഒരു ഓഫ് റോഡ് യാത്ര പോയാലോ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ