ആപ്പ്ജില്ല

പ്രായം തൊടില്ല, ഇവിടെ സ്ത്രീകള്‍ എന്നും സുന്ദരികള്‍!

എന്നും ചെറുപ്പമായിരിക്കാന്‍ ആഗ്രഹിക്കാത്ത സ്ത്രീകള്‍ ഇല്ലെന്നു തന്നെ പറയാം

TNN 8 Mar 2019, 12:37 pm
എന്നും ചെറുപ്പമായിരിക്കാന്‍ ആഗ്രഹിക്കാത്ത സ്ത്രീകള്‍ ഇല്ലെന്നു തന്നെ പറയാം. ചെറുപ്പം നില നിര്‍ത്താനായി ഏതറ്റം വരെയും പോകുന്നവരും ഇന്നുണ്ട്. എന്നാല്‍ അത്തരം സൗന്ദര്യ വർദ്ധക വസ്തുക്കളോ പൊടിക്കൈകളോ എല്ലു നുറുങ്ങുന്ന വ്യായാമ മുറകളോ ഇല്ലാതെ എന്നും ചെറുപ്പക്കാരികളായിരിക്കുന്ന സ്ത്രീകളുണ്ട് ഒരിടത്ത്. കാറക്കോറം പര്‍വത നിരയുടെ പാകിസ്ഥാനിലെ പ്രവിശ്യയിലെ ഹന്‍സ താഴ്വരയിലാണ് ഈ അദ്ഭുതം.
Samayam Malayalam This-Pakistani-Tribe-Has-Most-Beautiful-Women-In-The-World-4


എന്നും ചെറുപ്പമാണെന്നു മാത്രമല്ല അറപതാം വയസ്സിലും അമ്മമാരാകുന്നവരും ഇവിടെയുണ്ട്. 80 വയസ്സായ സ്ത്രീകള്‍ക്ക് പോലും 30-40 വയസ്സ് പ്രായമേ തോന്നിക്കുകയുള്ളൂ. അറുപതാം വയസ്സില്‍ അമ്മമാരാകുന്നവരും വളരെ ആരോഗ്യവതികാളായിത്തന്നെ ജീവിക്കുന്നു. തികച്ചും പ്രകൃതിയോടിണങ്ങിയുള്ള ജീവിതശൈലിയാണ് ഇവരെ ഇതിന് പ്രാപ്തരാക്കുന്നതെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.

87000 മാണ് ഇവിടുത്തെ ജനസംഖ്യ. 150 വയസ്സുവരെയാണ് ആയുര്‍ ദൈര്‍ഘ്യം. 90 വയസ്സുവരെയുള്ള പുരുഷന്മാരും അച്ഛന്മാരാകുന്നു എന്ന പ്രത്യേകതയും ഇക്കൂട്ടര്‍ക്കുണ്ട്.

രാവിലെ അഞ്ചുമണിക്കാണ് ഇവരുടെ ദിവസം തുടങ്ങുന്നത്. രാസവസ്തുക്കളൊന്നുമടങ്ങാത്ത പ്രകൃതി ദത്തമായ ഭക്ഷണമാണ് ഇവര്‍ കഴിക്കുന്നത്. ഇതു രണ്ടുമാവാം ഇവരുടെ ആയുര്‍ദൈര്‍ഘ്യത്തിന്‍റെയും യൗവ്വനത്തിന്‍റേയും രഹസ്യം എന്നും റിസര്‍ച്ചര്‍മാര്‍ അനുമാനിക്കുന്നു. മരം കോച്ചുന്ന തണുപ്പിലും പച്ചവെള്ളത്തിലേ ഇവര്‍ കുളിക്കാറുള്ളൂ എന്നതും ഇവരുടെ ദിനചര്യയെ വ്യത്യസ്തമാക്കുന്നു.

Ever Green Young Women:
Women from Hunza Valley stays young for a long time and become mother at the age of 60 too. Men becomes father at the age of 90. People have the life of 150 years.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ