ആപ്പ്ജില്ല

കോഫി ഷോപ്പ് മുതല്‍ യുദ്ധഭൂമി വരെ; ഏറ്റവും ഉയരത്തിലുള്ളവ ഇന്ത്യയില്‍

വൈവിധ്യതയാണ് ഇന്ത്യയെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. എല്ലാ തരത്തിലുള്ള ഭൂപ്രകൃതിയും ഇന്ത്യയില്‍ ആസ്വദിക്കാം. ബീച്ചുകള്‍ മുതല്‍ മഞ്ഞുപുതച്ച മലനിരകള്‍ വരെ ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലും പ്രശസ്തമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളുണ്ട്. വിദേശ ടൂറിസ്റ്റുകളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതും ഇതു തന്നെയാണ്. കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ച്ചകള്‍ ഈ രാജ്യത്തിലുണ്ട്. ഒരിക്കലും മടുപ്പുളവാക്കാത്ത കാഴ്ച്ചകളാണ് കാണാന്‍ സാധിക്കുക. സമുദ്രനിരപ്പില്‍ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നൂറു കണക്കിന് ഹില്‍സ്റ്റേഷനുകള്‍ ഇന്ത്യയിലുണ്ട്. തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെയുള്ള സ്ഥലങ്ങളിലായി ഇത്തരം സ്ഥലങ്ങള്‍ നിലയുറപ്പിക്കുന്നു. ഹിമാലയന്‍ മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാന്‍ ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും സന്ദര്‍ശിക്കാം. ലോകത്തില്‍ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചില കാര്യങ്ങള്‍ ഇന്ത്യയിലാണ്. അത്തരത്തിലുള്ള ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.

Samayam Malayalam 22 Jan 2020, 6:40 pm

Samayam Malayalam highest road highest cafeteria many important highest points in the world are located in india
കോഫി ഷോപ്പ് മുതല്‍ യുദ്ധഭൂമി വരെ; ഏറ്റവും ഉയരത്തിലുള്ളവ ഇന്ത്യയില്‍

കര്‍ദുങ്‌ലാ, ഏറ്റവും ഉയരത്തിലുള്ള റോഡ്

ലഡാക്കില്‍ സ്ഥിതി ചെയ്യുന്ന കര്‍ദുങ്‌ലാ ചുരത്തിലൂടെയുള്ള റോഡാണ് ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റോഡായി അറിയപ്പെടുന്നത്. ബൈക്ക് യാത്രികരുടെ ഇഷ്ട റൂട്ട് ഈ റോഡ് വഴിയാണ്. 1988ലാണ് ഈ റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കപ്പെട്ടത്. സമുദ്രനിരപ്പില്‍ നിന്ന് 18,380 അടി ഉയരത്തിലാണ് ഈ റോഡുള്ളത്. ലോകത്ത് മറ്റെവിടെയും ഇത്രയും ഉയരത്തില്‍ ഒരു റോഡ് കണ്ടെത്താനാവില്ല.

റിഞ്ചന്‍ കഫെറ്റീരിയ, ഏറ്റവും ഉയരത്തിലുള്ള കഫെ

സമുദ്രനിരപ്പില്‍ നിന്ന് 18,380 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കഫെറ്റീരിയയാണ് റിഞ്ചന്‍ കഫെറ്റീരിയ. കര്‍ദുങ്‌ലാ വഴി കടന്നു പോകുന്നവര്‍ക്ക് ഈ കഫെ പരിചിതമായിരിക്കും. മഹാ വീര്‍ ചക്ര ലഭിച്ച ധീരജവാന്‍ കേണല്‍ ചെവാങ് റിഞ്ചെന്റെ പേരിലാണ് ഈ കഫെറ്റീരിയ അറിയപ്പെടുന്നത്. ഹിമാലയന്‍ യാത്ര നടത്തുന്നവര്‍ക്ക് ഏറെ അനുഗ്രഹമാണ് ഈ കഫെറ്റീരിയ. ചൂട് ചായയും നൂഡില്‍സുമാണ് ഇവിടത്തെ പ്രധാന വിഭവങ്ങള്‍.

സിയാച്ചിന്‍, ഉയരത്തിലുള്ള യുദ്ധഭൂമി

ലോകത്ത് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമിയെന്ന് അറിയപ്പെടുന്നത് സിയാച്ചിനാണ്. സമുദ്രനിരപ്പില്‍ നിന്ന് 5400 മീറ്റര്‍ ഉയരത്തിലാണ് സിയാച്ചിന്‍ ഗ്ലേസിയറുള്ളത്. ഹിമാലയത്തിലെ കാരകോരം മലനിരകളിലെ കിഴക്കന്‍ ഭാഗത്താണ് സിയാച്ചിന്‍. മൈനസ് 50 നടുത്ത് താപനിലയുള്ള സിയാച്ചിനില്‍ ഇന്ത്യന്‍ സേന ജോലി അതിര്‍ത്തി കാക്കുന്നുണ്ട്. ഏറെ പണിപെട്ടുള്ള ജോലിയാണ് അവരുടേത്. സിയാച്ചിനിലെ ചില സ്ഥലങ്ങള്‍ ഇപ്പോള്‍ ടൂറിസ്റ്റുകള്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ട്.

ഹിക്കിം, ഉയരത്തിലെ പോസ്റ്റ് ഓഫീസ്

ലോകത്ത് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസ് ഏതു രാജ്യത്താണെന്ന ചോദ്യത്തിനും ഒരു ഉത്തരമേയുള്ളൂ- ഇന്ത്യ. ഹിമാചല്‍ പ്രദേശില്‍ സ്ഥിതി ചെയ്യുന്ന ഹിക്കിം പോസ്റ്റ് ഓഫീസാണ് ഈ ബഹുമതി നേടിക്കൊടുത്തത്. സമുദ്രനിരപ്പില്‍ നിന്ന് 4440 മീറ്റര്‍ ഉയരത്തിലാണ് ഈ പോസ്റ്റ് ഓഫീസുള്ളത്. ഹിക്കിമിനെ സംബന്ധിച്ച് മറ്റ് പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്ഥലങ്ങള്‍ ഒന്നും തന്നെയില്ലെങ്കിലും ഈ സ്ഥലം പ്രശസ്തമാകുന്നത് പോസ്റ്റ് ഓഫീസിന്റെ പേരിലാണ്. ലോകത്തെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസ് കാണാന്‍ ജനം ഇവിടെയെത്താറുണ്ട്.

കൊളുക്കുമല ടീ എസ്റ്റേറ്റ്, ഉയരത്തിലെ തേയിലത്തോട്ടം

ലോകത്തെ ഏറ്റവും പ്രശസ്തമായ ചായ ഒരുപക്ഷേ ആസാം ചായയായിരിക്കും. പക്ഷേ ഭൂമിയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടം നമ്മുടെ കേരളത്തിലാണ്. മൂന്നാറില്‍ നിന്ന് 38കിലോമീറ്റര്‍ തെക്കുകിഴക്ക് മാറി സ്ഥിതി ചെയ്യുന്ന കൊളുക്കുമല ടീ എസ്‌റ്റേറ്റിനാണ് ഈ ബഹുമതിയുള്ളത്. സമുദ്രനിരപ്പില്‍ നിന്ന് 7900 അടി ഉയരത്തിലാണ് കൊളുക്കുമല. തേയിലത്തോട്ടത്തിന് പുറമെ പഴയ ഒരു ടീ ഫാക്ടറിയും ഇവിടെ കാണാം. പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് കൊളുക്കുമല ടീ എസ്‌റ്റേറ്റ്.

Also read: വെറുമൊരു കോട്ടയല്ല; ഇതിനുള്ളില്‍ ജീവിക്കുന്നത് 4000 പേര്‍

ചായില്‍ ക്രിക്കറ്റ് സ്‌റ്റേഡിയം, ഉയരത്തിലെ ക്രിക്കറ്റ് ഗ്രൗണ്ട്

ഇന്ത്യയെ ലോകപ്രശസ്തമാക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത് ക്രിക്കറ്റാണ്. അതുപോലെ പ്രശസ്തമാണ് ഇവിടത്തെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളും. ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്രിക്കറ്റ് സ്‌റ്റേഡിയം സ്ഥിതി ചെയ്യുന്നതും ഇന്ത്യയില്‍ തന്നെ. സമുദ്രനിരപ്പില്‍ നിന്ന് 2250 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചായില്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് ഈ ബഹുമതി ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്. പട്ട്യാല രാജവംശത്തിലെ രാജാവായിരുന്ന ഭൂപീന്ദര്‍ സിംഗ് 1893ലാണ് ഈ സ്റ്റേഡിയം പണികഴിപ്പിച്ചത്. പ്രകൃതി രമണീയമായ ഒരു സ്ഥലത്താണ് ഈ ഗ്രൗണ്ടുള്ളതെന്നതും ശ്രദ്ധേയമാണ്. പച്ചപ്പു നിറഞ്ഞ ദേവദാരു മരങ്ങള്‍ക്ക് നടുവിലാണ് ഈ ഗ്രൗണ്ട്. അന്താരാഷ്ട്ര മത്സരങ്ങളൊന്നും ഇവിടെ നടത്തിയിട്ടില്ലെങ്കിലും പല പ്രാക്ടീസ് സെക്ഷനുകളും ഇവിടെ നടക്കാറുണ്ട്.

Also read: ഫ്രഞ്ച് ഡിഷ് മുതല്‍ സര്‍ഫിംഗ് വരെ; പോണ്ടിച്ചേരി യാത്ര ചിത്രങ്ങളിലൂടെ

യാക് ഗോള്‍ഫ് കോഴ്‌സ്

ഇന്ത്യയില്‍ അത്ര പ്രശസ്തമല്ലൊത്ത മത്സരമാണ് ഗോള്‍ഫ്. വിദേശ രാജ്യങ്ങളാണ് ഏറെ പ്രാധാന്യത്തോടെ ഗോള്‍ഫ് കളി നടത്താറുള്ളത്. എന്നാല്‍ ലോകത്ത് ഏറ്റവും ഉയരത്തിലുള്ള ഗോള്‍ഫ് കോഴ്‌സ് സ്ഥിതി ചെയ്യുന്നത് വിദേശ രാജ്യങ്ങളിലല്ല. മറിച്ച് അത് ഇന്ത്യയിലാണ്. സിക്കിമിലെ കുപ്പുപ് താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന യാക് ഗോള്‍ഫ് കോഴ്‌സിനാണ് ഈ ബഹുമതി. സമുദ്രനിരപ്പില്‍ നിന്ന് 13,025 അടി ഉയരത്തിലാണ് ഇവിടെ ആള്‍ക്കാര്‍ ഗോള്‍ഫ് കളിക്കാറുള്ളത്. മഞ്ഞുകാലമായാല്‍ മഞ്ഞിലെ സാഹസിക വിനോദമായ സ്‌കീയിങ്ങ് നടത്തുന്ന ഒരു കേന്ദ്രം കൂടിയാണിവിടം.

Also read: സെക്രട്ടറിയേറ്റ് മുതല്‍ ബേക്കല്‍ ഫോര്‍ട്ട് വരെ; ഈ സിനിമകളുടെ ലൊക്കേഷന്‍ അറിയാമോ?

ആര്‍ട്ടിക്കിള്‍ ഷോ