ആപ്പ്ജില്ല

കണ്ട കാഴ്ച്ചകള്‍ തന്നെ കാണാതെ കോടമഞ്ഞ് കാണാന്‍ കൂരുമലയിലേക്ക് പോന്നോളൂ

എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ മലയാണ് കൂരുമല. ജില്ലയിലെ ഉയരം കൂടിയ കുന്നുകളിലൊന്ന്

Samayam Malayalam 12 Jan 2021, 12:22 pm
കണ്ട കാഴ്ചകള്‍ മാത്രം കാണാതെ, പോയ വഴി തന്നെ സഞ്ചരിക്കാതെ അല്‍പ്പം മാറ്റിപ്പിടിക്കാന്‍ യാത്രാ ഭൂപടത്തില്‍ ഇടമില്ലാതിരുന്ന പല കേന്ദ്രങ്ങളിലേക്കും സഞ്ചാരികളുടെ നോട്ടമെത്തിത്തുടങ്ങി. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലന്നതൊക്കെ വെറും പഴങ്കഥയാക്കി തൊട്ടടുത്തുള്ളതും ഒറ്റ ദിവസം കൊണ്ട് പോയി വരാവുന്നതമായ ഇടങ്ങളിലേക്ക് സഞ്ചാരികള്‍ പോയി തുടങ്ങി. അതു കൊണ്ട് തന്നെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനവും ടൂറിസം വകുപ്പ് നടപ്പിലാക്കി വരികയാണ്.
Samayam Malayalam kurumala
കൂരുമലയിലെ കോടമഞ്ഞ് (റെപ്രസെൻറേറ്റീവ് ചിത്രം)


എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ മലയാണ് കൂരുമല. ജില്ലയിലെ ഉയരം കൂടിയ കുന്നുകളിലൊന്നാണ് കൂരുമല. ഡിസംബര്‍, ജനുവരി മാസങ്ങളിലും, മണ്‍സൂണ്‍ മാസങ്ങളിലുമാണ് കൂരുമലയുടെ ഭംഗി കൂടുതല്‍ ആസ്വാദ്യകരമാവുന്നത്.പ്രഭാതത്തിലെയും സന്ധ്യയിലെയും കോടമഞ്ഞ് ഇറങ്ങുന്ന കാഴ്ച കൂരുമലയിലേക്ക് യാത്രാപ്രേമികളെ അടുപ്പിക്കുമെന്നതില്‍ സംശയമില്ല.

മലമുകളില്‍ നടന്നുകയറി മലനിരകളുടെ ഭംഗി ആസ്വദിക്കാനും കാറ്റു കൊള്ളാനും രാത്രിയില്‍ നക്ഷത്രങ്ങളെ കണ്ടു കിടക്കാനും മറ്റുമായി അടുത്ത പ്രദേശങ്ങളിലെ ആളുകള്‍ നേരത്തെ തന്നെ സന്ദര്‍ശിക്കാറുണ്ടായിരുന്ന കൂരുമല വികസിപ്പിച്ചെടുത്താല്‍ നല്ലൊരു ഹില്‍സ്റ്റേഷനാകുമെന്ന് പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടിരുന്നു. ഉയരത്തിലുള്ള പാറകള്‍ നിറഞ്ഞതിനാല്‍ സാഹസിക ടൂറിസം ഇഷ്ടമുള്ളവര്‍ക്കും സന്ദര്‍ശിക്കാന്‍ പറ്റിയൊരിടമാണ് കൂരുമല. അത്തരക്കാര്‍ക്കായി റോക്ക് ക്ലൈമ്പിങ്ങിനുള്ള സൗകര്യവുമുണ്ട്.

ഹോട്ട് എയര്‍ ബലൂണില്‍ സഞ്ചരിച്ച് കടുവകളെ കാണാം; ഇത് ഇന്ത്യയില്‍ ആദ്യം
കൂരുമലയിലെ വിനോദസഞ്ചാര സാധ്യത കണക്കിലെടുത്ത് കൂരുമല ടൂറിസം പദ്ധതിക്കായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് അമ്പതു ലക്ഷം രൂപ ചെലവഴിച്ചാണ് നിലവിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കൂരുമലയിലേക്കുള്ള നടപ്പാത, മലമുകളില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വിശ്രമിക്കുന്നതിനുള്ള മണ്ഡപം എന്നിവ തയ്യാറായി കഴിഞ്ഞു. മലനിരകളുടെ ഭംഗി ആസ്വദിക്കുന്നതിനുവേണ്ടി വാച്ച് ടവറും പൂര്‍ത്തിയായിക്കഴിഞ്ഞു. കൂരുമല ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചിരുന്നു.

അന്താരാഷ്ട്ര നിലവാരത്തില്‍ തിരുവനന്തപുരത്തെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം
കൂരുമലയിലേക്ക് എത്താന്‍ എറണാകുളത്ത് നിന്നാണെങ്കില്‍ പിറവം വഴി ഇലഞ്ഞിയിലെത്താം. ഇവിടെ നിന്ന് കൂരുലയുടെ താഴ്വാരത്തിലേക്ക് മൂന്ന് കിലോ മീറ്റര്‍ ദൂരമുണ്ട്. കോട്ടയം റൂട്ടിലൂടെ എത്തുന്നവര്‍ക്ക് കുറവലങ്ങാട് വഴി ഇലഞ്ഞി എത്താം.

ആര്‍ട്ടിക്കിള്‍ ഷോ