ആപ്പ്ജില്ല

നാനേഘട്ടിലേക്ക് വരൂ..തിരിച്ചൊഴുകുന്ന വെളളച്ചാട്ടം കാണാം

പൂനെയ്ക്ക് സമീപം ജുന്നാറിലാണ് ഇൗ വെള്ളച്ചാട്ടമുളളത്

Samayam Malayalam 22 Sept 2018, 2:42 pm
ലോകത്ത് പല രാജ്യങ്ങളിലായി ആയിരക്കണക്കിന് വെളളച്ചാട്ടങ്ങളുണ്ട്. എന്നാല്‍ വിപരീത ദിശയിലേക്ക് ഒഴുകുന്ന വെള്ളച്ചാട്ടങ്ങളുമുണ്ടെന്നതാണ് കൗതുകകരമായ കാര്യം. അവയിലൊന്നാണ് മുംബൈ നാനേഘട്ടിലുള്ള വെള്ളച്ചാട്ടം.
Samayam Malayalam reverse wtrfl


പൂനെയ്ക്ക് സമീപം ജുന്നാറിലാണ് ഇൗ വെള്ളച്ചാട്ടത്തിന്‍റെ സ്ഥാനം. അതി ശക്തമായ കാറ്റ് കാരണം മുകളിലേക്കാണ് ഇൗ വെളളച്ചാട്ടത്തിന്‍റെ ഒഴുക്ക്. ട്രെക്കിങിന് ഏറ്റവും അനുയോജ്യമായ സ്ഥലം കൂടിയാണ് നാനേഘട്ട്. മഴക്കാലത്താണ് നാനേഘട്ട് സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.

മുംബൈയിലെ ഗാട്ടഗര്‍ വനത്തിലാണ് നാനേഘട്ട് വെള്ളച്ചാട്ടമുളളത്.. മുംബൈയില്‍ നിന്ന് 150 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നാനേഘട്ടിലെത്താം. കല്യാണ്‍- അഹമ്മദ് നഗര്‍ ഹൈവേയാണ് പ്രധാന സഞ്ചാര മാര്‍ഗ്ഗം.
കല്യാണില്‍ നിന്ന് ജുന്നാര്‍വരെ ബസ്സില്‍ സഞ്ചരിക്കാം. 750 രൂപയാണ് ബസ് ചാര്‍ജ്ജ്.

നാനേഘട്ടില്‍ ട്രക്കിങിനെത്തുന്നവര്‍ വാട്ടര്‍ പ്രൂഫ് ജാക്കറ്റ് ,സണ്‍ ഗ്ലാസ് ,കുട, ഭക്ഷണം ,തുടങ്ങിയവ കൊണ്ടുവന്നാല്‍ നന്നായിരിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ