ആപ്പ്ജില്ല

ബോറടിയിൽ നിന്ന് മോചനം: നാഗാർജ്ജുനയുടെ ബിഗ് ബോസ് തെലുങ്കു 5 പ്രൊമോ വൈറൽ!

നാഗാർജ്ജുന അക്കിനേനി അവതാരകനായി എത്തുന്ന ബിഗ് ബോസ് തെലുങ്കു 5 ഉടൻ എത്തുന്നു. നാഗാർജ്ജുന തന്നെയാണ് ഷോയുടെ ആദ്യ പ്രൊമോ തന്റെ ട്വിറ്ററിലൂടെ ആരാധകർക്ക് പങ്കുവെച്ചത്. ഫ്രീഡം ഫ്രം ബോർഡം ( ബോറടിയിൽ നിന്ന് മോചനം) എന്നാണ് ഇത്തവണത്തെ ഷോയുടെ ടാഗ് ലൈൻ!

Lipi 15 Aug 2021, 9:04 am
നാഗാർജ്ജുന അക്കിനേനി അവതാരകനായി എത്തുന്ന ബിഗ് ബോസ് തെലുങ്കു 5 ഉടൻ എത്തുന്നു.
Samayam Malayalam bigg boss telugu

നാലാം സീസൺ തീർന്നതിനാൽ പ്രേക്ഷകർക്കിടയിൽ ബോറടി കൂടുന്നു എന്ന് കാണിച്ചുകൊണ്ടാണ് പ്രൊമോ ആരംഭിക്കുന്നത്.

ബോറടി എന്ന കുട്ടി ഭൂതത്തിനെ വെടിവെച്ചുകൊണ്ട് നാഗാർജ്ജുന എത്തുന്നതാണ് പ്രൊമോയുടെ ഹൈലൈറ്റ്. വീഡിയോയിൽ ഷോയുടെ പുതിയ തീം മ്യൂസിക്കിനൊപ്പം ചുവടുവെക്കുന്നുമുണ്ട് ഈ സൂപ്പർ സ്റ്റാർ. ഇനി ബോറടി ഇല്ല ബിഗ് ബോസ് 5 ഉടൻ ആരംഭിക്കുന്നു എന്നാണ് താരം പ്രൊമോയിൽ പറയുന്നത്. പബ്ലിഷ് ചെയ്തു മണിക്കൂറുകൾ കൊണ്ട് തന്നെ വൈറലാണ് പ്രൊമോ.
ALSO READ: നടി കയല്‍ ആനന്ദി ഗര്‍ഭിണി? വളകാപ്പ് ചടങ്ങുകള്‍ നടത്താനുള്ള മുന്നൊരുക്കത്തിലാണ് കുടുംബം!


കൂടാതെ, മറ്റു ഭാഷകളിൽ ഷോ അവതരിപ്പിക്കുന്ന സൂപ്പർ സ്റ്റാറുകളെയും തന്റെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട് നാഗാർജ്ജുന. മലയാളത്തിന്റെ സ്വന്തം ലാലേട്ടനും ഉണ്ട് ഈ കൂട്ടത്തിൽ.

പ്രൊമോ കാണാം:



റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബർ ആദ്യ വാരം ഷോ പ്രേക്ഷകരിലേക്ക് എത്തും. ഇക്കഴിഞ്ഞ ഡിസംബറിൽ പൂർത്തിയായ നാലാം സീസണും നാഗാർജ്ജുന തന്നെയാണ് അവതരിപ്പിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ