ആപ്പ്ജില്ല

ആര്യവെമ്പാല വിളിക്ക് വീണ്ടും മറുപടി നൽകി ആര്യ!

ഒരു നടി കൂടിയായ താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത് ബിഗ് ബോസിലെ പ്രകടനത്തിലൂടെയാണ്. ഇപ്പോൾ ആര്യ പങ്ക് വച്ച ഒരു ഇൻസ്റ്റ സ്റ്റോറിയാണ് ഏറെ വൈറൽ ആയിരിക്കുന്നത്.

Samayam Malayalam 4 Aug 2020, 5:32 pm
പ്രത്യേകിച്ചൊരു ആമുഖവും ഇല്ലാതെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് ആര്യ ബഡായ്. ബിഗ് ബോസിൽ എത്തിയതോടെ സൈബർ അറ്റാക്ക് നേരിട്ട സ്ത്രീ മത്സരാർത്ഥികളിൽ ഒരാൾ കൂടി ആയിരുന്നു താരം. 'ആര്യവെമ്പാല' എന്ന പേര് നൽകിയുള്ള ആക്ഷേപവും താരത്തിനെതിരെ ഉയർന്നിരുന്നു. ഇതിനോട് മുൻപ് ആര്യ പ്രതികരിക്കുകയും ചെയ്തിരുന്നു.
Samayam Malayalam arya


മുൻപ് നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് വീണ്ടും ഇൻസ്റ്റാഗ്രാം ഫിൽറ്ററിലൂടെ നാഗ കന്യകയുടെ മുഖവുമായി താരം എത്തിയത്. ഇൻസ്റ്റാഗ്രാം ഫിൽറ്ററിനു നന്ദിയും പങ്കിട്ട സ്റ്റോറിയിലൂടെ ആര്യ പറയുന്നു.

"ഞാൻ എന്റെ പൂർണ്ണ ഹൃദയത്തോടെ ആ പേര് സ്വീകരിക്കുന്നു. എല്ലാവർക്കും പാമ്പിനെ പേടിയാണ്, അപ്പോൾ അവർ എന്നെ ‘പാമ്പുകളുടെ രാജാവ് ആയ രാജവെമ്പാല ’ എന്നാണ് വിളിക്കുന്നത്. ഭയവും ബഹുമാനവും കൊണ്ടാണ് ആ പേര് അവർ എനിക്ക് തന്നത് എന്നാണ് ഞാൻ ആ വിളിയെ നോക്കി കാണുന്നത്", എന്നായിരുന്നു മുൻപ് ആര്യവെമ്പാല എന്ന ഇരട്ട പേരിനെക്കുറിച്ചു പറഞ്ഞത്.

ALSO READ: എന്നും നീ എന്റെ കുഞ്ഞായി ഇരിക്കാൻ ആഗ്രഹിക്കുന്നു; ഗൗരിയോട് പ്രവീണ!

തന്റെ ജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങളിലൊന്നായിരുന്നു ബിഗ് ബോസ് . ഹിന്ദി ബിഗ് ബോസിന്റെ വലിയ ആരാധിക ആയിരുന്നു സ്ഥിരം കാഴ്ചക്കാരിയും. ഒരിക്കലും മലയാളത്തിൽ വരുമെന്ന് താൻ കരുതിയില്ല എന്നായിരുന്നു ആര്യ ബിഗ് ബോസ് ആനുഭവങ്ങളെ കുറിച്ച് പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ