ആപ്പ്ജില്ല

Rj Sooraj: ബിഗ് ബോസിലേക്ക് പുതിയ ഒരു ആർ ജെ കൂടി; സൂരജ് അറിയേണ്ടതെല്ലാം!

ബിഗ് ബോസിലേക്ക് പുതിയ ഒരു ആർ ജെ കൂടി...

Samayam Malayalam 3 Feb 2020, 6:01 pm
ബിഗ് ബോസിലേക്ക് പുതിയ ഒരു ആർ ജെ കൂടി എത്തിയിരിക്കുന്നു. ആർ ജെ സൂരജ് ആണ് വൈൽഡ് കാർഡ് എൻട്രിയിലൂടെ വീട്ടിലേക്ക് എത്തിയത്. കണ്ണൂർ ബെസ്റ്റ് എഫ് എം റേഡിയോ ജോക്കി ആയാണ് അവതാരക രംഗത്തേക്ക് സൂരജ് കടക്കുന്നത്. ശേഷം കണ്ണൂർ റേഡിയോ മാംഗോയിലും പ്രവർത്തിച്ചു. നിലവിൽ ഖത്തർ റേഡിയോ മലയാളം എഫ് എമ്മിലെ ആർ ജെ ആണ്.
Samayam Malayalam suraj


ഖത്തറിൽ പ്രവാസിയായി തുടരുമ്പോഴും ഫെസ്ബുക്കിലെ ആർ ജെ സൂരജ് എന്ന പേജിൽ സമകാലിക വിഷയങ്ങളിൽ തന്റെ പ്രതികരണങ്ങൾ രേഖപ്പെടുത്തിക്കൊണ്ടാണ് സൂരജ് ശ്രദ്ധിക്കപ്പെടുന്നത്.

ALSO READ: വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ജിനോ തോമസ്; ബിഗ് ബോസിലെ പുതിയ ചുള്ളന്‍!

ഞാൻ സോഷ്യൽ മീഡിയക്ക് അഡിക്ടാണ്. എപ്പഴും ഇവിടെയാണ് ഞാൻ ഉള്ളത്. അപ്പോൾ ഫോണില്ലാതെ എങ്ങിനെ എന്ന് നോക്കാം. ഒന്നുകിൽ ഞാൻ നന്നാവും. അല്ലെങ്കിൽ അവിടെയുള്ള ബാക്കിയുള്ളവർ നന്നാവും എന്നാണ് സൂരജ് ബിഗ് ബോസിൽ എത്തവേ സൂരജ് വ്യക്തമാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ