ആപ്പ്ജില്ല

ബഡായി ബംഗ്ളാവിലെ ആര്യ അല്ല ബിഗ് ബോസിലെ ആര്യ; ശരിയ്ക്കുള്ള ആര്യ ഏതാണെന്ന് ആരാധകർ!

ശരിക്കുള്ള ആര്യ ഏതാണെന്ന് സോഷ്യൽ മീഡിയ. മാത്രമല്ല ബന്ധു കൂടിയായ അർച്ചനയ്ക്ക് നേടാൻ കഴിയാഞ്ഞത് ആര്യ ഈ ബിഗ് ബോസിലൂടെ നേടിയെടുക്കുമെന്നും ചർച്ചകൾ. ആര്യയ്ക്ക് ജയ് വിളിയുമായി ആരാധകർ!

Samayam Malayalam 8 Jan 2020, 1:15 pm
അവതാരക ആയും നടിയായും നമ്മൾ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആര്യ. ബഡായി ബംഗ്ളാവിൽ എത്തിയപ്പോഴാണ് ആര്യ എന്ന താരത്തെ പ്രേക്ഷകർ കൂടുതലും ശ്രദ്ധിച്ചു തുടങ്ങിയത്. ബംഗ്ളാവിലെ രമേഷേട്ടൻ- ആര്യ ദമ്പതികളുടെ മികച്ച കെമിസ്ട്രിയായിരുന്നു ഷോയുടെ പ്രധാന ആകർഷണവും. ഷോയ്‌ക്കുള്ളിൽ മുഴുവൻ സമയവും കലപില കൂട്ടി നടക്കുന്ന ഒരു പൊട്ടത്തി പെണ്ണായിട്ടാണ് ആര്യയെ പ്രേക്ഷകർ കണ്ടിട്ടുള്ളത്. ആര്യ സത്യത്തിൽ ഇത്രയും കൊമേഡിയൻ ആയിരുന്നു എന്ന് ബഡായ് ബംഗ്ളാവ് കണ്ടപ്പോഴാണ് പ്രേക്ഷകർക്ക് മനസിലായത്.
Samayam Malayalam ആര്യ ബഡായ്


എന്നാൽ അതേ ആര്യ വളരെ പക്വതയുള്ള ഒരു വ്യക്ത്തിത്വമായാണ് ബിഗ് ബോസിൽ എത്തുന്നത്. കാര്യങ്ങളെ വളരെ കാര്യ ഗൗരവത്തോടെയാണ് ആര്യ ഷോയിലൂടെ കൈകാര്യം ചെയ്യുന്നത്. ഒപ്പം കൂടെയുള്ള സഹ മത്സരാർത്ഥികളോട് ഇടപെടുന്ന രീതിയെപ്പറ്റിയും സോഷ്യൽ മീഡിയ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. പൊതുവെ വാചാലയായ ആര്യ തീർത്തും സൈലന്റ് വ്യക്തി ആയിട്ടാണ് ഷോയിൽ ഉടനീളം കാണപ്പെടുന്നത്. പാട്ടു പാടാനും ഡാൻസ് ചെയ്യാനും ഒക്കെ കൂടുന്നുണ്ടെങ്കിലും നമ്മൾ മുൻപ് കണ്ടിട്ടുള്ള ആര്യയിൽ നിന്നും തികച്ചും വ്യത്യസ്തതയാർന്ന സ്വഭാവരീതിയാണ് ആര്യ കാഴ്ചവയ്ക്കുന്നത്.

READ ALSO; കണ്ണീരിന്റെ ഉപ്പ് കലർന്ന ജീവിത കഥയുമായി മഞ്ജു; ഷോയിലേക്ക് എത്താൻ കാരണമിത്!

ആര്യയുടെ പുതിയ ഭാവം ആണോ ഇതെന്നും, ഞങ്ങളുടെ ആര്യ ഇങ്ങനെ അല്ല, സത്യത്തിൽ ആര്യയുടെ സ്വഭാവരീതി ഇങ്ങനെയാണോ തുടങ്ങി ഒട്ടനവധി കമന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
മാത്രമല്ല, കഴിഞ്ഞ സീസണിലെ ബിഗ് ബോസിൽ ആര്യയുടെ ബന്ധു കൂടിയായ നടി അർച്ചന സുശീലൻ മത്സരാർത്ഥി ആയിരുന്നു. എന്നാൽ വിജയി അകാന്‍ അർച്ചനയ്ക്ക് കഴിഞ്ഞില്ല. അന്ന് അ‍ര്‍ച്ചനയ്ക്ക് നേടാൻ കഴിയാഞ്ഞത് ആര്യ നേടിയെടുക്കും എന്ന അഭിപ്രായവും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ നിറയുന്നുണ്ട്.
സിംഗിൾ പേരന്റ് കൂടിയായ ആര്യയ്ക്ക് ഏക മകളാണ് അറോയ. മകളെയും കൂട്ടിയാണ് താരം ഷോയുടെ ആദ്യ ദിവസം വേദിയിൽ എത്തിയത്. മകൾക്ക് ലാലേട്ടൻ സമ്മാനം നൽകിയാണ് മടക്കി അയച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ