ആപ്പ്ജില്ല

'ഞങ്ങൾക്ക് ഒന്നും ഇതിൽ ചെയ്യാൻ പറ്റില്ല; ദയവ് ചെയ്ത് മോചിപ്പിച്ചു തരണം', പാസ്പോർട്ട് വിഷയത്തിൽ സൂര്യയുടെ അമ്മ!

' ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല: മണിക്കുട്ടന് എത്ര പ്രായമായാലും എന്റെ കൊച്ചിന് എത്ര പ്രാമായാലും പ്രശ്‌നമില്ല' സൂര്യയുടെ അമ്മയുടെ വാക്കുകൾ!

Samayam Malayalam 13 May 2021, 5:14 pm
ബിഗ് ബോസ് സീസൺ 3 ലെ മത്സരാർത്ഥികളായ സൂര്യയേയും മണിക്കുട്ടനേയും കുറിച്ചുള്ള ചർച്ചകൾ വിവിധ ബിഗ് ബോസ് ഗ്രൂപ്പുകളിൽ സജീവമാണ്. കഴിഞ്ഞ ദിവസം മുതൽ രണ്ടുപേരുടെയും പാസ്സ്‌പോർട്ട് പേജുകൾ കാണിച്ചുകൊണ്ടുള്ള പ്രചാരണം ആണ് നടന്നത്. മണിക്കുട്ടന്റെ പ്രായം സൂര്യയേക്കാളും കൂടുതൽ ആണെന്നും, സൂര്യ മണിക്കുട്ടനെക്കാൾ പ്രായത്തിൽ മുതിർന്നത് ആണെന്നുള്ള ചർച്ചയും ചൂട് പിടിക്കുന്നതിന്റെ ഇടയിലാണ് സൂര്യയുടെ അമ്മയുടെ ശബ്ദ സംഭാഷണം പുറത്തുവന്നിരിക്കുന്നത്. വിശദമായി വായിക്കാം! ALSO READ: 'നിയമപരമായി നേരിടാൻ ഉള്ള തയ്യാറെടുപ്പിലാണ്: കുടുംബത്തിന്റെ തീരുമാനം ഇതാണ്', മണിയുടെ പാസ്പോർട്ട് എഡിറ്റ് ചെയ്ത സംഭവത്തെ കുറിച്ച് അരവിന്ദ് കൃഷ്ണൻ!
Samayam Malayalam bigg boss contestant soorya menon s mother reaction on passport issue
'ഞങ്ങൾക്ക് ഒന്നും ഇതിൽ ചെയ്യാൻ പറ്റില്ല; ദയവ് ചെയ്ത് മോചിപ്പിച്ചു തരണം', പാസ്പോർട്ട് വിഷയത്തിൽ സൂര്യയുടെ അമ്മ!


ഞാൻ അറിഞ്ഞിട്ടുപോലും ഇല്ല!

'ഈ മണിക്കുട്ടന്റെ പ്രായത്തെ ചൊല്ലിയുള്ള പരാമർശം ഒന്നും ഞാൻ അറിഞ്ഞിട്ടുപോലും ഇല്ല. ഇപ്പോൾ മണിക്കുട്ടന് എത്ര പ്രായം ആയാലും, എന്റെ കൊച്ചിന് എത്ര പ്രായം ആയാലും എനിക്ക് അതിൽ യാതൊരു പ്രശ്നവും ഇല്ല. സൂര്യ മണിക്കുട്ടനേക്കാളും മൂത്തത് ആണെങ്കിലും, മണിക്കുട്ടൻ സൂര്യേനെക്കാളും മൂത്തത് ആണെങ്കിലും ഞാൻ എന്തിനാ പറയണേ', സൂര്യയുടെ 'അമ്മ സംസാരിച്ചു തുടങ്ങുന്നു.

​സൂര്യക്കും, എനിക്കും

'സൂര്യക്കും, എനിക്കും എന്റെ ഭർത്താവിനും ഇക്കാര്യത്തിൽ വിഷമം ഇല്ല. സൂര്യക്ക് ഇത്ര വയസ്സായി, പാസ്പോർട്ട് അതിൽ കിടന്നു കളിക്കുന്നു എന്നൊക്കെ. അതും വ്യാജ പാസ്പോർട്ട് ആണ് എന്നൊക്കെ, ഇപ്പൊ മണിക്കുട്ടന്റെയും വ്യാജ പാസ്പോർട്ട് ആണെന്നും കേൾക്കുന്നുണ്ടല്ലോ. അപ്പോൾ അതും വ്യാജമാണ്',

ഞങ്ങൾക്ക് ഒന്നും ചെയ്യാനാകില്ല!

'അക്കാര്യത്തിൽ സൂര്യയുടെ അച്ഛനും അമ്മയ്ക്കും ഒന്നും ചെയ്യാൻ പറ്റില്ല. അതുകൊണ്ട് ദയവ് ചെയ്ത് ഇതിൽ നിന്നും ഞങ്ങളെ ഒന്ന് മോചിപ്പിച്ചു നൽകണം. ഞങ്ങളുടെ പേരിൽ ഇങ്ങനെ ഒരു വ്യാജ കാരണം ഉണ്ടാക്കി, ഞങ്ങളെ ടോർച്ചർ ചെയ്യല്ലേ പ്ലീസ്', എന്ന് പറഞ്ഞുകൊണ്ടാണ് അമ്മയുടെ ശബ്ദ സംഭാഷണം അവസാനിക്കുന്നത്.

അവർ അവിടെ കളിക്കട്ടെ!

അതേസമയം നിരവധി അഭിപ്രായങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി ഉയരുന്നത്. 'പുറത്ത് ഇറങ്ങി കഴിഞ്ഞാലും ഇവർ രണ്ടുപേരും നല്ല സൗഹൃദത്തിൽ ആവും മുന്നോട്ട് പോവുക. എന്നാൽ ഇവരുടെ രണ്ടുപേരുടെയും ആർമികൾ. ഇതൊരു ഗെയിം അല്ലെ... അവർ അവിടെ കളിക്കട്ടെ'

അവരെ വെറുതെ വിടൂ!

പ്രായമായ മാതാ പിതാക്കളെ വെറുതെ വിടൂ. അതൊന്നും കേൾക്കാൻ പോവണ്ടേ അമ്മേ വിവരം ഇല്ലാത്തവർ എന്തും പറഞ്ഞോട്ടെ, എന്ന് തുടങ്ങി നിരവധി കമന്റ്സുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. കുറച്ച് ദിവസം സോഷ്യൽ മീഡിയ ഉപയോഗിക്കാതിരിക്കുക, ഇതിനൊന്നും മറുപടി കൊടുക്കാനോ ചെവികൊടുക്കാനോ നിക്കണ്ട എന്ന ഉപദേശവും ആരാധകർ നൽകുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ