Please enable javascript.Blesslee In Bigg Boss,അടിവസ്ത്രം മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുത്തു, ധന്യയുടെ ശരീരത്തില്‍ വെള്ളം ഒഴിച്ചു, സ്ത്രീ രൂപത്തെ മോശമായി ഉപമിച്ചു; ബ്ലെസ്ലിയെ സ്ത്രീവിരുദ്ധനായി ചിത്രീകരിച്ചതിന് പിന്നില്‍ നിമിഷയും റോണ്‍സും, തെളിവ് ഇതാ - bigg boss: did blesslee trying to portray women badly - Samayam Malayalam

അടിവസ്ത്രം മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുത്തു, ധന്യയുടെ ശരീരത്തില്‍ വെള്ളം ഒഴിച്ചു, സ്ത്രീ രൂപത്തെ മോശമായി ഉപമിച്ചു; ബ്ലെസ്ലിയെ സ്ത്രീവിരുദ്ധനായി ചിത്രീകരിച്ചതിന് പിന്നില്‍ നിമിഷയും റോണ്‍സും, തെളിവ് ഇതാ

Lipi 19 Apr 2022, 1:00 pm
Subscribe

ബ്ലെസ്ലി സ്ത്രീകളെ വളരെ മോശമായി ട്രീറ്റ് ചെയ്യുന്ന തരത്തിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ എപ്പിസോഡ്. ഏറ്റവും ഒടുവില്‍ ബാത്രൂമില്‍ വച്ച ഡെയ്‌സിയുടെ അടിവസ്ത്രം മറ്റുള്ളവരെ വിളിച്ച് കാണിച്ച് കൊടുത്തതോടെ ബ്ലെസ്ലിയ്‌ക്കെതിരെ വീട്ടിലെ എല്ലാവരും തിരിഞ്ഞു. എന്നാല്‍ ബ്ലെസ്ലിയ്ക്ക് എതിയുള്ള ആക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചത് ആസൂത്രിതമായിട്ടാണ് എന്നതിനുള്ള തെളിവുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്ത് വരുന്നത്.

bigg boss did blesslee trying to portray women badly
അടിവസ്ത്രം മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുത്തു, ധന്യയുടെ ശരീരത്തില്‍ വെള്ളം ഒഴിച്ചു, സ്ത്രീ രൂപത്തെ മോശമായി ഉപമിച്ചു; ബ്ലെസ്ലിയെ സ്ത്രീവിരുദ്ധനായി ചിത്രീകരിച്ചതിന് പിന്നില്‍ നിമിഷയും റോണ്‍സും, തെളിവ് ഇതാ
ബിഗ്ഗ് ബോസ് ഹൗസില്‍ ഇപ്പോള്‍ കളികള്‍ മാറുകയാണ്. ചിലരെ ടാര്‍ജറ്റ് ചെയ്തു കൊണ്ടും ഗെയിം മുന്നോട്ട് പോകുന്നു. ബ്ലെസ്ലി സ്ത്രീകളെ വളരെ മോശമായി ട്രീറ്റ് ചെയ്യുന്ന തരത്തിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ എപ്പിസോഡ്. ഏറ്റവും ഒടുവില്‍ ബാത്രൂമില്‍ വച്ച ഡെയ്‌സിയുടെ അടിവസ്ത്രം മറ്റുള്ളവരെ വിളിച്ച് കാണിച്ച് കൊടുത്തതോടെ ബ്ലെസ്ലിയ്‌ക്കെതിരെ വീട്ടിലെ എല്ലാവരും തിരിഞ്ഞു. എന്നാല്‍ ബ്ലെസ്ലിയ്ക്ക് എതിയുള്ള ആക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചത് ആസൂത്രിതമായിട്ടാണ് എന്നതിനുള്ള തെളിവുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്ത് വരുന്നത്.

​വീക്കിലി ടാസ്‌കിലെ സ്‌കിറ്റ്

​വീക്കിലി ടാസ്‌കിലെ സ്‌കിറ്റ്

കഴിഞ്ഞ ആഴ്ചത്തെ ടാസ്‌കില്‍ ആണ് ബ്ലെസ്ലി സ്ത്രീ രൂപത്തെ മോശമായി ചിത്രീകരിയ്ക്കും വിധം സംസാരിച്ചത്. പക്ഷെ അത് സ്‌കിറ്റില്‍ ആയിരുന്നു. വീക്കിലി ടാസ്‌കിന്റെ ഭാഗമായി ചെയ്ത സ്‌കിറ്റില്‍ 'എനിക്ക് ഭരണി പോലെയുള്ള ഒരു പെണ്ണ് വേണം' എന്ന് ബ്ലെസ്ലി പറഞ്ഞു. 'അച്ചാറ് ഇട്ട് വയ്ക്കാനാണോ' എന്ന് റോണ്‍സണ്‍ ചോദിക്കുമ്പോള്‍, 'ഇത് എനിക്ക് മാത്രം കഴിക്കാനുള്ളതാ, അച്ചാറ് ആവുമ്പോള്‍ കൂട്ടുകാര്‍ എല്ലാം ടെച്ചിങ്‌സ് ആയി എടുക്കും' എന്നായികുന്നു ബ്ലെസ്ലിയുടെ മറുപടി.

​റോണ്‍സണ്‍ കൈയ്യൊഴിഞ്ഞു

​റോണ്‍സണ്‍ കൈയ്യൊഴിഞ്ഞു

എന്നാല്‍ സ്ത്രീ ശരീരത്തെ ഇത്രയധികം മോശമായി ചിത്രീകരിച്ചതിനെ ലക്ഷ്മിപ്രിയ ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശിച്ചു. 'നിങ്ങളെ പോലെ സീനിയേഴ്‌സ് ആയ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിട്ടാണോ ബ്ലെസ്ലി ഇത്രയും മോശമായ ഡയലോഗ് പറഞ്ഞത്' എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ ചോദ്യം. അപ്പോള്‍ റോണ്‍സണ്‍ പറഞ്ഞത് അത് ബ്ലെസ്ലി അപ്പോള്‍ പറഞ്ഞ ഡയലോഗ് ആണ് എന്നാണ്. ഞങ്ങള്‍ക്ക് ആര്‍ക്കും അതില്‍ പങ്കില്ല എന്നും പറഞ്ഞു.

​നിമിഷയും പറഞ്ഞു, ഞങ്ങള്‍ക്ക് അറിയില്ല

​നിമിഷയും പറഞ്ഞു, ഞങ്ങള്‍ക്ക് അറിയില്ല

പിന്നീട് ഒരു അവസരത്തില്‍ നിമിഷയും ഇത് തന്നെയാണ് പറഞ്ഞത്. ബ്ലെസ്ലിയ്‌ക്കൊപ്പം ജോലി ചെയ്യാന്‍ സാധിയ്ക്കില്ല, ബ്ലെസ്ലി അപ്പോള്‍ ഇട്ട ഡയലോഗ് ആണ് അത്. അത്തരം ഒരു ഡലോഗ് റിഹേഴ്‌സല്‍ സമയത്ത് പറഞ്ഞിരുന്നുവെങ്കില്‍ ഒരു പെണ്ണായ ഞാന്‍ സമ്മതിയ്ക്കുമോ എന്നൊക്കെയായിരുന്നു നിമിഷയുടെ ചോദ്യം. അത് ബ്ലെസ്ലി തന്നെ പറഞ്ഞതാണ്, ഞങ്ങള്‍ക്ക് ആര്‍ക്കും അതില്‍ പങ്കില്ല എന്നും നിമിഷ ആവര്‍ത്തിച്ച് പറഞ്ഞു.

​തെളിവുകള്‍ പുറത്ത്

​തെളിവുകള്‍ പുറത്ത്

എന്നാല്‍ ആ സ്‌കിറ്റിന്റെ റിഹേഴ്‌സല്‍ സമയത്തുള്ള വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. ലൈവ് വീഡിയോയില്‍ സ്ട്രീമിങ് ചെയ്തിരുന്ന വീഡിയോ ആണ് വൈറലാവുന്നത്. അതില്‍ നിമിഷയും നവീനും റോണ്‍സണും ചെയ്ത് ഡയലോഗുകള്‍ പറഞ്ഞ് എഴുതുന്നത് വ്യക്തമായി കാണാം. അത് പറഞ്ഞ് പ്രാക്ടീസ്‌ചെയ്യുന്ന സമയത്ത് ആ പരിസരത്ത് പോലും ബ്ലെസ്ലി ഉണ്ടായിരുന്നില്ല. റോണ്‍സണും നവീനും താളവും പ്രാസവും ഒപ്പിച്ച് ബ്ലെസ്ലിയെ പഠിപ്പിയ്ക്കുകയായിരുന്നു.

വീഡിയോ

​ഡെയ്‌സിയുടെ വിഷയം

​ഡെയ്‌സിയുടെ വിഷയം

ഡെയ്‌സിയുടെ അടിവസ്ത്രം ബാത്രൂമില്‍ ഉണ്ടായിരുന്നത് എല്ലാവരെയും വിളിച്ച് കാണിച്ച് കൊടുത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ബാത്രൂമില്‍ ആണുങ്ങള്‍ മൂത്രം ഒഴിച്ചപ്പോള്‍ തെറിച്ചത് കഴുകാതെ പോയത് രാവിലെ ഡെയ്‌സി എല്ലാവരെയും വിളിച്ച് കാണിച്ച് കൊടുത്തിരുന്നു. എന്നാല്‍ അതിന് മുന്‍പ് ബ്ലെസ്ലി അത് ക്ലീന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വേണ്ട, എല്ലാവരെയും കാണിച്ച് കൊടുക്കാം എന്നായി ഡെയ്‌സ. അത് ക്ലീന്‍ ചെയ്യാന്‍ ശ്രമിച്ചത് കാരണം, ചെയ്തത് ബ്ലെസ്ലിയാണ് എന്ന് ആരോപിയ്ക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡെയ്‌സിയുടെ അടിവസ്ത്രം ബാത്രൂമില്‍ കണ്ടത്. പലതവണ ഇത് സംഭവിച്ചത് കാരണമാണ് താന്‍ എല്ലാവരെയും വിളിച്ച് കാണിച്ച് കൊടുത്തത് എന്നും ഇനി ഇത് ആവര്‍ത്തിക്കരുത് എന്ന മുന്നറിയിപ്പ് ആണ് എന്നും ബ്ലെസ്ലി പറയുന്നു.

​ധന്യയ്ക്ക് സംഭവിച്ചത്

​ധന്യയ്ക്ക് സംഭവിച്ചത്

ധന്യയുടെ ശരീരത്തില്‍ ബ്ലെസ്ലി വെള്ളം കോരിയൊഴിച്ചതായിരുന്നു പിന്നെ ഉണ്ടായ വിവാദം. പക്ഷെ അങ്ങനെ ഒരു രംഗം സുചിത്ര അല്ലാതെ മറ്റാും കണ്ടിട്ടില്ല. അധവാ ഉണ്ടെങ്കില്‍ തന്നെ ഗെയ്മിന് ഇടയില്‍ സംഭവിച്ചതാവാം. പക്ഷെ ആ വിഷയം അത്രയും പ്രശ്‌നമാക്കിയ സുചിത്ര, സ്ത്രീയെ ഭരണിയായി ഉപമിച്ചപ്പോള്‍ പൊട്ടി ചിരിയ്ക്കുന്നത് കാണാമായിരുന്നു.

കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ