ആപ്പ്ജില്ല

റോക്കിക്ക് പിന്നാലെ സിജോയും! മുഖത്തേറ്റ പരിക്കിന് സർജറി വേണം; രണ്ടുദിവസം മാറിനിന്നാൽ ബിഗ് ബോസ് പുറത്താക്കും!

ഇത്തവണത്തെ ഷോയുടെ റൂൾ മറ്റു വര്ഷങ്ങളേക്കാൾ വ്യത്യസ്തം ആണ്. റൂൾ പ്രകാരം രണ്ടുദിവസമോ അതിനു മുകളിലോ മാറി നിൽക്കേണ്ടി വന്നാൽ ആ വ്യക്തി ഷോയിൽ നിന്നും ഉറപ്പായും പുറത്താകും എന്നാണ് നാദിറ പറയുന്നത്.

Authored byഋതു നായർ | Samayam Malayalam 26 Mar 2024, 8:26 am
ബിഗ് ബോസ് സീസൺ 6 ൽ പ്രേക്ഷകർ പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങൾ ആണ് ഷോയിൽ നടന്നു കൊണ്ടിരിക്കുന്നത്. റോക്കി വിഷയം ദൗർഭാഗ്യകരം എന്ന് ബിഗ് ബോസ് തന്നെ വിശേഷിപ്പിച്ച അവസരത്തിൽ മറ്റൊരു മത്സരാർത്ഥി കൂടി പടി ഇറങ്ങുമെന്ന സൂചന നൽകി നാദിറ. അസി റോക്കി ഷോയിൽ നിന്നും പുറത്തായ വിവരം ഏറ്റവും ആദ്യം എക്സ്ക്ലൂസീവ് ആയി തന്നെ പുറത്തു വിടുന്നത് നാദിറയാണ്. റോക്കി സിജോയെ ഉപദ്രവിച്ചതിന്റെ പേരിലാണ് ഷോയിൽ നിന്നും പുറത്തായത് എന്ന് നാദിറ വ്യക്‌തമായി തന്നെ സ്ഥിരീകരിക്കുകയും ചെയ്തു.
Samayam Malayalam bigg boss ex contestant  nadira mehrin shared sijo john s health condition and wild card entry
റോക്കിക്ക് പിന്നാലെ സിജോയും! മുഖത്തേറ്റ പരിക്കിന് സർജറി വേണം; രണ്ടുദിവസം മാറിനിന്നാൽ ബിഗ് ബോസ് പുറത്താക്കും!


എന്നാൽ ഇപ്പോൾ മറ്റൊരു വാർത്തയുമായിട്ടാണ് നാദിറ എത്തിയിരിക്കുന്നത്.. ബിഗ് ബോസ് മത്സരാർത്ഥി സിജോയും ഷോയുടെ പുറത്തേക്ക് പോകുന്നു എന്നാണ് നാദിറ പറയുന്നത്. അതിനു കാരണമായി നാദിറ ചൂണ്ടിക്കാണിക്കുന്നത് അദ്ദേഹത്തിന്റെ മുഖത്തേറ്റ പരിയ്ക്കാണ്. ഇത്തവണത്തെ ഷോയുടെ റൂൾ പ്രകാരം എന്തെങ്കിലും ആവശ്യത്തിന് വേണ്ടി പുറത്തേക്ക് ഒരു മത്സരാർത്ഥി പോകേണ്ടി വന്നാൽ രണ്ടുദിവസത്തിനുളിൽ വീടിനുള്ളിൽ കയറണം. അല്ലാത്ത പക്ഷം ഷോയിൽ നിന്നും പുറത്തായ വ്യക്തി എന്നന്നേക്കുമായി പുറത്താക്കപ്പെടും. ആ റൂൾ അപ്ലൈ ചെയ്താൽ സിജോ ഇനി വീടിനുള്ളിലേക്ക് കയറാനുള്ള സാധ്യത വളരെ കുറവാണെന്ന് നാദിറ ചൂണ്ടികാണിക്കുന്നു.

റോക്കിയുടെ അറ്റാക്കിൽ സിജോക്ക് മുഖത്ത് ഗുരുതരമായ പരിക്ക് പറ്റി. അതിന്റെ ചികിത്സാർത്ഥമാണ് സിജോയെ മെഡിക്കല്‍ റൂമിലേക്കു മാറ്റിയത്. മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം സിജോക്ക് അടിയന്തിര സർജറി ആവശ്യമുണ്ട്. സർജറി നടന്നാൽ ഉറപ്പായും വീട്ടിൽ നിന്നും മൂന്നു രണ്ടുദിവസത്തിനു മുകളിൽ മാറി നിൽക്കേണ്ടി വരും അങ്ങനെ എങ്കിൽ ഓട്ടോമാറ്റിക്കായി ഇയാൾ പുറത്താകും എന്നും നാദിറ ചൂണ്ടികാണിക്കുന്നു. എന്നാൽ പോയ മത്സരാർത്ഥികൾക്ക് പകരം അധികം വൈകാതെ വൈൽഡ് കാർഡ് എൻട്രി ഉണ്ടാകും എന്ന സൂചനയും ഉണ്ട്.

updating...
ഓതറിനെ കുറിച്ച്
ഋതു നായർ

ആര്‍ട്ടിക്കിള്‍ ഷോ