ആപ്പ്ജില്ല

മുൻ കാമുകിയുടെ ലക്ഷങ്ങൾ തട്ടിയെടുത്തു; ബിഗ് ബോസ് താരത്തിനെതിരെ ആരോപണം!

ഇന്ത്യ കണ്ടതിൽ വച്ചേറ്റവും വലിയ ഷോ ആയിരുന്നു ബിഗ് ബോസ്.ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ചു ജീവിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. അത് കൊണ്ട് തന്നെ വ്യത്യസ്തത ആശയങ്ങൾ, സ്വഭാവങ്ങൾ എല്ലാം കൂടി ചേരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും ആ വീട്ടിൽ പതിവ് കാഴ്ചകൾ ആയിരുന്നു. എൻഡമോൾ കമ്പനി നെതർലൻഡ്സിൽ ആരംഭിച്ച ബിഗ് ബ്രദർ ടെലിവിഷൻ പരമ്പരയുടെ മാതൃകയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ നിർമ്മിച്ചിരിക്കുന്നത്.നിരവധി ഭാഷകളിൽ ആരംഭിച്ച ഷോയുടെ ഹിന്ദി പതിപ്പ് പതിമൂന്നു സീസൺ കഴിഞ്ഞിരുന്നു. ഇപ്പോൾ ഒരു ബിഗ് ബോസ് താരത്തിനെതിരെ ഉയർന്ന ആരോപണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഒരു ഹാഷ്ടാഗ് ക്യാംപെയ്നു വരെ തുടക്കം കുറിച്ചത്.വിശദമായി വായിക്കാം!

Samayam Malayalam 23 Apr 2020, 9:04 am

Samayam Malayalam bigg boss fame arhaan khan accused of snatching 15 lakhs from ex contestant rashami
മുൻ കാമുകിയുടെ ലക്ഷങ്ങൾ തട്ടിയെടുത്തു; ബിഗ് ബോസ് താരത്തിനെതിരെ ആരോപണം!

​15 ലക്ഷം രൂപ തട്ടി എടുത്തു!

ബിഗ് ബോസ് താരം മുൻ കാമുകിയുടെ 15 ലക്ഷം രൂപ തട്ടിയെടുത്തു എന്ന ആരോപണം ആണ് ഇപ്പോൾ ഉയരുന്നത്. പണം തട്ടിയെടുത്തത്തിനു പുറമേ മുൻ കാമുകിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതതായിട്ടാണ് പുതിയ ആരോപണം ഉയരുന്നത്.

നീതിയ്ക്കായി ഹാഷ് ടാഗ് ക്യാംപെയിനും!

ബിഗ് ബോസ് ഹിന്ദി സീസൺ 13 ആം സീസണിൽ മത്സരാർത്ഥി ആയിരുന്ന അർഹാൻ ഖാനെതിരെയാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. #FraudArhaanKhan എന്ന ഹാഷ്ടാഗ് ക്യാംപെയ്ൻ നടത്തിക്കൊണ്ടാണ് നീതിയ്ക്കായി സോഷ്യൽ മീഡിയ വഴി ശബ്ദം ഉയരുന്നത്.

​കാമുകിയും ബിഗ് ബോസ് താരം!

ബിഗ് ബോസ് മത്സരാർത്ഥി കൂടിയായിരുന്ന റഷാമി ദേശായി ആണ് അർഹാന്റെ മുൻ കാമുകി.ബിഗ് ബോസ് വീട്ടിൽ കഴിയുന്ന വേളയിലാണ് പണം തട്ടിയതെന്ന് എന്നാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. ഇപ്പോൾ ഉയർന്നത് വെറും ആരോപണം അല്ലെന്നും ഇതിനെ പിന്തുണക്കുന്നതെന്ന് തോന്നുന്ന തരത്തിലെ ബാങ്ക് സ്റ്റേറ്റുമെന്റുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

​ബിഗ് ബോസ് വീട്ടിലെ ആ പ്രണയം!

നാഗിൻ 4ലെ അഭിനേത്രിയായ റഷാമി അർഹാനുമായി ബിഗ് ബോസ് വീട്ടിൽ വച്ച് ആണ് പ്രണയത്തിൽ ആയത്. എന്നാൽ അർഹാന് വിവാഹിതനും, ഒരു കുഞ്ഞിന്റെ പിതാവും ആയിരുന്നു. ഈ വിവരം അറിഞ്ഞപ്പോൾ തന്നെ റഷാമി പ്രണയത്തിൽ നിന്നും പിന്മാറിയിരുന്നു.

റഷാമിയെ കുറിച്ച് സുഹൃത്ത് ദേവോലീന!

പ്രശ്നത്തെക്കുറിച്ചു റഷാമിയുടെ സുഹൃത്ത് ദേവോലീനയുമായി ടൈംസ് ഓഫ് ഇന്ത്യ പ്രതിനിധി സംസാരിച്ചതിന് നിന്നും അർഹാൻ റഷാമിയെ എല്ലാ അർത്ഥത്തിലും മുതലെടുക്കുകയായിരുന്നതായും, ഇപ്പോഴും അവളെ അയാൾ മാനസികമായി ഉപദ്രവിക്കുകയാണ് എന്നുംപറഞ്ഞു. പ്രണയത്തിൽ ആയിരുന്നപ്പോൾ അയാൾക്ക് നൽകിയ ഒപ്പിട്ട ചെക്കുകൾ ഇതുപോലെ ദുരുപയോഗം ചെയ്യുമെന്ന് അവൾക്കറിയില്ലായിരുന്നതായും ദേവോലീന പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ