ആപ്പ്ജില്ല

സിഗററ്റ് വലിക്കുന്ന ചിത്രവുമായി ജസ്‌ല; ശ്വാസകോശം സ്പോഞ്ച് പോലെയെന്ന് ആരാധകർ!

വൈറലായി ജസ്‌ലയുടെ പുതിയ ചിത്രം; അഭിപ്രായങ്ങൾ പങ്ക് വച്ച് ആരാധകർ!

Samayam Malayalam 9 Aug 2020, 11:36 am
ഇത്തവണത്തെ ബിഗ് ബോസ് സീസണിൽ എത്തിയതോടെയാണ് പ്രേക്ഷകർക്ക് ജസ്‌ല കൂടുതൽ സുപരിചിതയായ മാറുന്നത്. രജിത് കുമാറും ജസ്‌ലയും തമ്മിൽ ബിഗ് ബോസ് വീട്ടിൽ ഉണ്ടായ തർക്കങ്ങൾ ആണ് പ്രേക്ഷകർ കൂടുതൽ ശ്രദ്ധിച്ചത് എന്ന് പറയാതെ വയ്യ. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷവും പ്രേക്ഷകർ ഏറെ ചർച്ച ചെയ്ത താരമാണ് ജസ്‌ല മാടശ്ശേരി. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ തന്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ തന്നെ ജസ്‌ല പങ്കിടാറുണ്ട്.
Samayam Malayalam jazla


നിലപാടുകള്‍ 100% വ്യക്തിപരമാണ് എന്ന് ബയോയിലൂടെ വ്യക്തമാക്കുന്ന ജസ്‌ല ഇൻസ്റ്റയിൽ പങ്കിട്ട ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. സിഗററ്റ് വലിക്കുന്ന ഒരു ചിത്രമാണ് ജസ്‌ല പങ്കിട്ടത്. നിരവധി അഭിപ്രായങ്ങൾ ആണ് ജസ്‌ലയുടെ പുതിയ ചിത്രത്തിന് ലഭിക്കുന്നത്. അതിൽ രസകരമായ ചില കമന്റുകൾ നോക്കാം..
ALSO READ: കൂടത്തായി പരമ്പര; ശ്രദ്ധേയമായ വേഷത്തിൽ ഞാനും; മല്ലിക സുകുമാരൻ വീണ്ടും

ശോസകോശം സ്പോഞ്ച് പോലെ ആണെന്നറിയില്ലേ കുട്ട്യേ; ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട് ഈ സിഗരറ്റും ബീഡിയും വലിക്കുന്നതിന്റെ പരിണാമം എന്താകുമെന്ന്? തുടങ്ങി നിരവധി കമന്റുകൾ ആണ് ജസ്‌ലയ്ക്ക് ലഭിക്കുന്നത്. പൊതുവേ ആരാധകരുടെ കമന്റുകൾക്ക് മറുപടി നൽകുന്ന ജസ്‌ല എന്നാൽ പുതിയ കമന്റുകൾക്ക് മറുപടിയൊന്നും നൽകിയിട്ടില്ല.

ചിത്രം കാണാം!
View this post on Instagram A post shared by Ja_♥️Z_♥️La കാന്തി 🍁🌹🍁 (@_jazla_madasseri_) on Aug 8, 2020 at 9:26am PDT

ആര്‍ട്ടിക്കിള്‍ ഷോ