ആപ്പ്ജില്ല

ഫൈനല്‍ ഫൈവില്‍ എത്തിയില്ല! തോറ്റിട്ട് വന്നിരിക്കുകയാണ്! ദേഷ്യം മാറുംവരെ വിമര്‍ശിക്കാം! ഫിനാലെയ്ക്ക് ശേഷം ആദ്യ പോസ്റ്റുമായി കിടിലം ഫിറോസ്!

ടെലിവിഷന്‍ പ്രേക്ഷകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് അവസാനമായിരിക്കുകയാണ്. ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയുടെ ചിത്രീകരണം കഴിഞ്ഞിരിക്കുകയാണ്. താരങ്ങളും ഗായകരും അതിഥികളുമൊക്കെയായി വന്‍താരനിരയാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുത്തത്. മണിക്കുട്ടനാണ് മൂന്നാം സീസണിലെ വിജയകിരീടം സ്വന്തമാക്കിയതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

Samayam Malayalam 26 Jul 2021, 8:01 am
ബിഗ് ബോസ് സീസണ്‍ 3ല്‍ പങ്കെടുത്തതോടെയാണ് കിടിലം ഫിറോസിനെക്കുറിച്ച് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ആര്‍ജെയായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ഫിറോസ് ഷോയിലേക്കെത്തിയത്. സാമൂഹ്യപ്രവര്‍ത്തനങ്ങളുമായും സജീവമാണ് അദ്ദേഹം. ഷോയില്‍ നിന്നും തനിക്ക് ലഭിക്കുന്ന പണം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു. ടോപ് 5ല്‍ ഫിറോസ് ഇടം നേടിയില്ലെന്നുള്ള വിവരങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. തന്റെ തോല്‍വിയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഫിറോസ്. വിശദമായി വായിക്കാം.
Samayam Malayalam bigg boss fame kidilam firoz self troll writeup about grand finale goes viral
ഫൈനല്‍ ഫൈവില്‍ എത്തിയില്ല! തോറ്റിട്ട് വന്നിരിക്കുകയാണ്! ദേഷ്യം മാറുംവരെ വിമര്‍ശിക്കാം! ഫിനാലെയ്ക്ക് ശേഷം ആദ്യ പോസ്റ്റുമായി കിടിലം ഫിറോസ്!


കിടിലം ഫിറോസിന്റെ കുറിപ്പ്

തോറ്റു. ഫൈനൽ ഫൈവ് എത്തിയില്ല. തിരികെ വീടെത്തി. പൊങ്കാല അർപ്പിക്കാനുള്ളവർക്കൊക്കെ വന്നർപ്പിക്കാം. മനസിലെ ദേഷ്യമൊക്കെ മാറുംവരെ വിമർശിക്കണം എന്നുള്ളവർക്ക് വിമർശിക്കാം. എന്നിട്ട് നമുക്കിത് ഇവിടെ അവസാനിപ്പിക്കാം. സൗഹൃദം തുടരാം. വിജയിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ. ലക്ഷങ്ങൾ വോട്ട്ചെയ്തിരുന്നു.

ചിരിക്കും

അവരോടൊപ്പം ഉണ്ടാകും മരണം വരെ. എനിക്കുവേണ്ടി ഉറക്കമുപേക്ഷിച്ചു പ്രാർഥിച്ചവരും ,പ്രവർത്തിച്ചവരുമുണ്ട് .നിങ്ങൾ ജയിക്കും. ഓഗസ്ററ് ഒന്നിന് ഗ്രാൻഡ്‌ഫിനാലെ എപ്പിസോഡ് കാണുമ്പോൾ നിങ്ങൾ അഭിമാനത്തോടെ തലയുയർത്തി ചിരിക്കും. പരക്കട്ടെ പ്രകാശം എന്നായിരുന്നു ഫിറോസിന്റെ കുറിപ്പ്. യോദ്ധയിലെ ജഗതി ശ്രീകുമാറിന്റെ ചിത്രത്തിനൊപ്പമായാണ് ഫിറോസ് കുറിപ്പ് പോസ്റ്റ് ചെയ്തത്.

​ഗെയിമാണ്

ഞങ്ങളുടെ മനസിലെ ഒരേ ഒരു വിജയി ഇക്ക തന്നെയാണ്. ഇപ്പോഴും നമ്മൾ വിജയിച്ചു തന്നെയാണ് നിൽക്കുന്നത്. ജനലക്ഷങ്ങളുടെ ഹൃദയത്തെ ജയിച്ചു. കട്ടക്ക് കൂടെയുള്ള ചങ്കുകളെ നേടി. ഇതൊരു ചെറിയ പടിയാണിക്ക. ഉയരങ്ങൾ കീഴടക്കാൻ നമുക്കൊരുമിച്ചു നടക്കാം. ഷോയിൽ ടോപ് 5ല് ഇല്ലെങ്കിലും ജനമനസ്സുകളിൽ നിങ്ങൾ തന്നെയാണ് വിജയി എന്നായിരുന്നു ആരാധകരുടെ കമന്റുകൾ.‌

ഗെയിമാണ്

ആര് ജയിച്ചാലും അതൊരു ഗെയിമാണ്. അവിടെ നടന്നതെല്ലാം ഗെയിമിന്റെ ഭാഗമായ കാര്യങ്ങളാണ്. എല്ലാം അവിടെ തീർന്നു. അതേക്കുറിച്ചുള്ള വിമർശനങ്ങൾക്കൊന്നും ഇനി മറുപടി നൽകേണ്ടതില്ല. ബിഗ് ബോസ് കാണുന്നതിന് മുൻപേ ഇക്കയെ ഇഷ്ടപ്പെട്ട് തുടങ്ങിയവരാണ് ഇനിയും മുന്നോട്ട് പോവുക.. തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് കീഴിലുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ