ബിഗ് ബോസ് സീസൺ 3 മൂന്ന് ആരാകും വിജയി എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ ഒന്നടങ്കം. എപ്പോഴാകും വിജയിയെ പ്രഖ്യാപിക്കുക എന്ന് അറിയില്ലെങ്കിലും, പ്രവചനങ്ങൾ അടങ്ങിയ കുറിപ്പുകൾ വിവിധ ആർമി പേജുകളിലൂടെ പുറത്തുവരുന്നുണ്ട്.
ശനിയാഴ്ച അര്‍ധരാത്രി 12 മണി വരെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി വോട്ട് ചെയ്യാന്‍ അവസരം ചാനൽ നൽകിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വോട്ടിംഗ് ആരംഭിച്ചത്. ആരാകും ഇത്തവണ വിജയി എന്നറിയാനുള്ള മുഴുവൻ ആകാംക്ഷയും ചേർത്തുവച്ചുകൊണ്ട് മുൻ ബിഗ് ബോസ് താരം കൂടി ആയ പേളി നടത്തിയ വോട്ടിങ് സർവേയുടെ ഫലം ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
കുറച്ചുദിവസങ്ങൾക്ക് മുമ്പേയാണ് തന്റെ സോഷ്യൽ മീഡിയ ഇടത്തിലൂടെ പേളി വോട്ടിങ് സർവ്വേ നടത്തിയത്. പേളി നടത്തിയ സർവേയിൽ, മണിക്കുട്ടൻ ഒന്നാം സ്ഥാനത്തും, സായി രണ്ടാം സ്ഥാനത്തും ആണ് എത്തിയിരിക്കുന്നത്.
ഡിംപൽ മൂന്നും കിടിലം നാലും സ്ഥാനം നേടിയപ്പോൾ അഞ്ചാം സ്ഥാനത്ത് ആണ് ഋതു മന്ത്ര എത്തിയത്. നിരവധി ആരാധകർ ആണ് പേളിയുടെ സോഷ്യൽ മീഡിയയിലൂടെ കമന്റുകൾ നൽകി രംഗത്ത് എത്തുന്നത്. ഇത് സത്യമായാൽ മതിയായിരുന്നു. മണിക്കുട്ടൻ വിജയി ആകും എന്നുള്ള കമന്റുകൾ ആണ് ആരാധകർ പങ്കിടുന്നത്.
ALSO READ: ഇക്ക എന്ന് വിളിക്കാൻ പറഞ്ഞത് സജിൻ: വിശേഷമായില്ലേ എന്ന ചോദ്യമിപ്പോൾ ഇല്ല; അള്ളാഹ് എനിക്ക് തന്ന നിധിയാണ് അദ്ദേഹം; വിശേഷങ്ങളുമായി ഷഫ്ന
തമിഴ്നാട്ടിലെ കൊവിഡ് ലോക്ക് ഡൗണ്‍ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് 95-ാം ദിവസം ഷോ ചിത്രീകരണം അവസാനിപ്പിച്ചത്. എന്നാൽ പ്രേക്ഷകരുടെ നിരന്തര അഭ്യർത്ഥന മാനിച്ചുകൊണ്ട് ഒരു വിജയിയെ ഇത്തവണ പ്രഖ്യാപിക്കാം എന്ന തീരുമാനം ചാനൽ അറിയിക്കുകയായിരുന്നു.
മണിക്കുട്ടന്, ഡിംപല്‍ ഭാല്‍, സായ് വിഷ്ണു, കിടിലം ഫിറോസ്, അനൂപ് കൃഷ്ണന്, റിതു മന്ത്ര, റംസാന് മുഹമ്മദ്, നോബി മാര്‍ക്കോസ് എന്നിവരായിരുന്നു അവസാന എട്ടില്‍ ഇടംപിടിച്ച മത്സരാര്‍ഥികള്‍. നാട്ടിൽ തിരിച്ചെത്തിയ അന്ന് മുതൽ സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷർക്ക് മുൻപിൽ താരങ്ങൾ സംവദിക്കാൻ എത്തുന്നത് സ്ഥിരം കാഴ്ചയായിരുന്നു. .