ആപ്പ്ജില്ല

തട്ടീം മുട്ടീം പരമ്പരയിലേക്ക് തിരിച്ച് വരുമോ? വീണയുടെ പുതിയ ചിത്രം കണ്ട ആരാധകരുടെ ചോദ്യം!

ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ് വീണ നായർ. കുടുംബങ്ങൾക്ക് ഒപ്പമുള്ള വിശേഷത്തോടൊപ്പം, ടിക് ടോക് വിശേഷങ്ങളും താരം ഇൻസ്റ്റയിലൂടെ പങ്ക് വയ്ക്കാറുണ്ട്. വീണ നായർ പങ്ക് വക്കുന്ന ചിത്രങ്ങൾക്കും വീഡിയോയ്ക്കും നിരവധി ആരാധകരാണ് ഉള്ളത്. രണ്ടു ദിവസം മുൻപ് താരം പങ്ക് വച്ച ചിത്രം ഏറെ വൈറൽ ആയിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു ചിത്രവുമായി വീണ രംഗത്ത് വന്നത്. ചിത്രം കണ്ട അരാ ധകർക്ക് അറിയേണ്ടത് തട്ടീം മുട്ടീം പരമ്പരയിൽ വീണ എത്തുമോ എന്നാണ്!

Samayam Malayalam 18 May 2020, 9:50 am

Samayam Malayalam bigg boss fame veena nairs latest photo viral on social media
തട്ടീം മുട്ടീം പരമ്പരയിലേക്ക് തിരിച്ച് വരുമോ? വീണയുടെ പുതിയ ചിത്രം കണ്ട ആരാധകരുടെ ചോദ്യം!

നർത്തകി!

അഭിനേത്രി എന്നതിലുപരി വീണ തികഞ്ഞ ഒരു നർത്തകി കൂടിയാണ്. വീണ തന്റെ നാലാമത്തെ വയസ്സിൽ ഡാൻസ് അഭ്യസിച്ചു തുടങ്ങി. ഭരതനാട്യത്തിലും കേരള നടനത്തിലും പ്രാവീണ്യം നേടിയ വീണ പലപ്പോഴും ബിഗ് ബോസിൽ നൃത്തത്തിൽ തനിക്കുള്ള കഴിവുകൾ പ്രകടിപ്പിച്ചിരുന്നു .

പ്രസിഡന്റ് ഷോളി!

ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ എന്ന മലയാള ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് വീണ സിനിമാരംഗത്തേയ്ക്കു പ്രവേശിക്കുന്നത്. വെള്ളിമൂങ്ങ എന്റെ ഭാഗ്യം മൂങ്ങ." ഇത്രയും പ്രിയപ്പെട്ട മറ്റൊരു ഫോട്ടോ എന്റെ കയ്യിൽ ഇല്ല. ഈ ഫോട്ടോയ്ക്ക് ക്ലാരിറ്റി ഇല്ലെങ്കിലും ഈ സിനിമ ഞാൻ ചെയ്തതോടെയാണ് എനിക്ക് ക്ലാരിറ്റി വന്നത്, എന്റെ പ്രൊഫഷൻ ഇതാണെന്ന് ഞാൻ തീരുമാനിച്ചത് എന്ന് പറഞ്ഞുകൊണ്ടാണ് വെള്ളിമൂങ്ങയെ പറ്റിയുള്ള വിശേഷം താരം പങ്കിട്ടത്.

പത്താംക്ലാസുകാരി!

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉള്ള സമയത്തു എടുത്ത ഫോട്ടോ..... ആദ്യത്തെ photoshoot എന്ന് പറഞ്ഞുകൊണ്ടാണ് വീണ തന്റെ പതിനഞ്ച് വയസ്സിലുള്ള ചിത്രം പങ്ക് വച്ചത്. +2 കാലഘട്ടത്തിലെ ഒരു ഫോട്ടോ വീണ പങ്ക് വച്ചിരുന്നു. മിസ് ചെയുന്നു ആ ദിവസങ്ങൾ എന്നാണ് താരം ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്ക് വച്ച് കൊണ്ട് കുറിച്ചത്.

പാവങ്ങളുടെ കാവ്യാ മാധവൻ!

ശ്രീജച്ചേച്ചിയുടെ ശബ്ദം കാവ്യക്കാണ് ഏറ്റവും യോജിക്കുക എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ട് വീണ കഴിഞ്ഞ ദിവസം പങ്ക് വച്ച ഒരു വീഡിയോ അടുത്തിടെ ഏറെ വൈറൽ ആയിരുന്നു. ഭൂരിഭാഗം പ്രേക്ഷകരും താരത്തിന്റെ കണ്ണിന്റെ ഭംഗിയെ കുറിച്ച് തന്നെയാണ് കമന്റ് പങ്ക് വച്ചത്. പാവങ്ങളുടെ കാവ്യ മാധവൻ എന്നാണ് ചില ആരാധകർ താരത്തിന് കമന്റുകൾ നല്കുന്നത്.

തട്ടീം മുട്ടീം പരമ്പരയിലേക്ക് തിരിച്ച് വരുമോ?

തട്ടീം മുട്ടീം പരമ്പരയിലെ കോകില ആയി എത്തിയതോടെയാണ് മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് വീണ കൂടുതൽ പ്രിയങ്കരി ആകുന്നത്. അത് കൊണ്ട് തന്നെ താരത്തോട് ഏറ്റവും കൂടുതൽ ആളുകൾ ചോദിക്കുന്ന ചോദ്യവും തട്ടീം മുട്ടീം പരമ്പരയിലേക്ക് തിരിച്ച് വരുമോ?എന്നാണ് എന്നാൽ, വീണ ഇത് വരെയും ആരാധകരുടെ ചോദ്യത്തോട് പ്രതികരിച്ചിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ