ആപ്പ്ജില്ല

ബിഗ് ബോസ് മലയാളം 2:ഞാൻ ഡിവോഴ്സിയാണ് മറവുകളില്ലാതെ ആര്യയുടെ വെളിപ്പെടുത്തൽ!

സിംഗിൾ പേരന്റാണ് താൻ എന്ന് മുൻപും ആര്യ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ താരത്തിന്റെ വെളിപ്പെടുത്തൽ വന്നിരിക്കുന്നത് ബിഗ് ബോസ് സീസൺ 2 ൽ എത്തിയപ്പോഴാണ്. ആര്യയുടെ ഈ തുറന്നുപറച്ചിൽ തന്നെയാണ് ഞങ്ങൾക്കിഷ്ടമെന്ന് പ്രേക്ഷകർ!

Samayam Malayalam 6 Jan 2020, 2:26 pm
അവതാരക ആയും നടി ആയും മലയാളികൾക്ക് ഏറെ പരിചിതയാണ് ആര്യ അഥവ ബഡായ് ആര്യ. ബഡായ് ബംഗ്ളാവിലൂടെയെത്തി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരം കൂടിയാണ് ആര്യ. മാത്രമല്ല കുഞ്ഞിരാമായണം സിനിമയിലൂടെ മലയാള ചലച്ചിത്ര മേഖലയിലും ഓർത്തിരിക്കാൻ ഉള്ള കഥാപാത്രത്തെയും ചുരുങ്ങിയ സമയം കൊണ്ട് ആര്യ സമ്മാനിച്ചിട്ടുണ്ട്. താരത്തിന്റെ സാനിധ്യം ഇല്ലാത്ത സ്റ്റേജ് ഷോകളും, കോമഡി സ്കിറ്റുകളും വിരളമാണ്.
Samayam Malayalam Arya


സോഷ്യൽ മീഡിയയിൽ സജീവമായ താരം കുഞ്ഞു റോയയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്ക് വയ്ക്കുക പതിവാണ്. ആര്യ സിംഗിൾ പേരന്റല്ലേ എന്ന തുടർച്ചയായ ചോദ്യങ്ങൾക്ക് മറുപടിയായി കുറച്ചുകാലങ്ങൾക്ക് മുൻപ് ആര്യ മറുപടിയും നൽകിയിരുന്നു. അതെ താൻ സിംഗിൾ പേരന്റാണ്, ഭർത്താവുമായി അകന്നു കഴിയുകയാണ് എന്ന് അഭിമാനത്തോടെയാണ് താരം പ്രേക്ഷകരോട് തുറന്നു പറഞ്ഞതും. ഇപ്പോൾ ബിഗ് ബോസിൽ മത്സരാർത്ഥി ആയി എത്തിയ ആര്യയോട് മത്സരാർത്ഥികളിൽ ഒരാളായ രാജിനി ചാണ്ടി വിവാഹത്തെ പറ്റി സംസാരിക്കുമ്പോഴാണ് താൻ വിവാഹിത ആയിരുന്നു. ഇപ്പോൾ ഡോവോർസ്സ് ആയി എന്നും ഒരു മകളാണ് തനിക്കെന്നും ആര്യ തുറന്ന് പറയുന്നത്.

READ ALSO: നിങ്ങളെ വേദനിപ്പിക്കുന്നത് അനുവദിച്ച് കൊടുക്കരുത്; ഹൃദയസ്പർശിയായ സിത്താരയുടെ വാക്കുകൾ!

ചില താരങ്ങൾ വിവാഹ മോചിതർ ആയാലും അത് മറച്ചുവയ്ക്കുമ്പോൾ ആര്യയെ ആണ് അവർ മാതൃക ആക്കേണ്ടതെന്നും, തുറന്ന പുസ്തകമാണ് ആര്യയെന്നും പ്രേക്ഷകർ പറയുന്നു. ബിഗ് ബോസ് തുടങ്ങി ഒരു ദിവസം മാത്രമാണ് കഴിഞ്ഞതെങ്കിലും ആര്യയുടെ പേരിൽ ആര്യ ആർമി എന്ന ഗ്രൂപ്പും ഫേസ് ബുക്കിൽ സജീവമാണ് . നിരവധി ആരാധകരാണ് ആര്യ ഈ വർഷത്തെ സീസണിന്റെ വിജയി ആകണം എന്ന ആഗ്രഹം പോസ്റ്റുകളിലൂടെ പങ്ക് വയ്ക്കുന്നത്.

അഭിനയവും അവതരണവും മാത്രമല്ല തനിക്ക് ഫാഷൻ ഡിസൈനിങ്ങും വഴങ്ങും എന്ന് തെളിയിച്ച ആര്യ ഇപ്പോൾ ബിസിനെസ്സ് രംഗത്തും സജീവമാണ്. തിരുവനന്തപുരം വഴുതക്കാടുള്ള, അറോയ എന്ന സ്ഥാപനം നടത്തിവരുകയാണ് ആര്യ.

ആര്‍ട്ടിക്കിള്‍ ഷോ