ആപ്പ്ജില്ല

പവന്‍ തിരിച്ചെത്തി; ബാക്കി നാല് പേരെക്കുറിച്ച് പറഞ്ഞത് കേട്ട് പൊട്ടിക്കരച്ചില്‍!

പവൻ തിരിച്ചുവട്ടിലെത്തിയിട്ടും, ബാക്കി നാല് പേർ തിരികെ എത്താത്തതിൽ സങ്കടം. യാത്ര പോലും പറയാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് പൊട്ടിക്കരഞ്ഞു മഞ്ജു;

Samayam Malayalam 11 Feb 2020, 11:17 pm
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഗ് ബോസ് വീട്ടില്‍ അംഗങ്ങളുടെ എണ്ണം കുറവായിരുന്നു. കണ്ണിന് അസുഖം ബാധിച്ചത് മൂലം രഘു, സാന്‍ഡ്ര, സുജോ, രേഷ്മ, പവന്‍ എന്നിവര്‍ക്ക് മത്സരത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നതാണ് വീട്ടിലെ അഗങ്ങളുടെ എണ്ണം കുറയാന്‍ കാരണം. വീട്ടില്‍ ആളുകള്‍ കുറഞ്ഞപ്പോഴുണ്ടായ ആവേശക്കുറവ് ഈ ദിവസങ്ങളില്‍ പ്രേക്ഷകരും വീട്ടിലുള്ളവരും മനസ്സിലാക്കിയതാണ്.
Samayam Malayalam pavan


ഇപ്പോഴിതാ ആ കുറവുകള്‍ക്ക് ഒരു ചെറിയ പരിഹാരമായിരിക്കുകയാണ്. വീട്ടില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടതില്‍ ഒരാള്‍ കളിയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഒരാളുടെ മടങ്ങിവരവ് പ്രഖ്യാപിച്ച ബിഗ് ബോസ് പക്ഷെ മറ്റ് നാല് പേര്‍ വിദഗ്ധ ചികിത്സ ആവശ്യമുള്ളതിനാല്‍ അവരുടെ വീടുകളിലേക്ക് മടങ്ങിപ്പോയി എന്നാണ് അറിയിച്ചത്. ഈ അറിയിപ്പ് ഞെട്ടലോടെയാണ് വീട്ടിലുള്ളവര്‍ കേട്ടത്.

മടങ്ങിയെത്തുന്നത് ആരാണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നെങ്കിലും നാല് പേര്‍ പോകുന്നെന്ന വാര്‍ത്ത കേട്ട് പലരു വികാരഭരിതരായി. യാത്ര പോലും പറയാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് മഞ്ജു പൊട്ടിക്കരഞ്ഞതു കാണാമായിരുന്നു. പക്ഷെ ആര്യയടക്കം വീട്ടിലുള്ള മറ്റു ചിലര്‍ക്ക് അവര്‍ തിരിച്ചെത്തുമെന്ന് തന്നെയാണ് വിശ്വാസം. ഈ കളി അങ്ങനെയാണെന്ന് പറഞ്ഞ് ആര്യ മഞ്ജുവിനെ ആശ്വസിപ്പിക്കുന്നുണ്ട്.

ALSO READ:
ഇനി എന്ത് ചെയ്യും എന്ന് അറിയാത്ത അവസ്ഥ! ജീവിതത്തിൽ പകച്ച നിമിഷങ്ങളെ പറ്റി മാളവിക!

ബിഗ് ബോസിന്റെ പ്രധാന വാതിലിലൂടെ ഒരിക്കല്‍ കൂടെ അകത്തേക്കെത്തിയത് പവനാണ്. എല്ലാവരും ചേര്‍ന്ന് തിരിച്ചെത്തിയ പവനെ എതിരേറ്റെങ്കിലും ഏറ്റവും സന്തോഷ ഡോക്ടര്‍ രജിത്തിനാണെന്നത് പ്രകടമായിരുന്നു. പവനെ കണ്ടതും ചാടിയോടിയെത്തിയ രജിത്ത് ഉറ്റസുഹൃത്തിനെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ കെട്ടിപ്പിടിച്ചു. തന്നോടൊപ്പം വീട്ടില്‍ നിന്ന് പോയ മറ്റുള്ളവരെക്കുറിച്ച് യാതൊന്നു അറിയില്ലെന്നാണ് പവന്‍ സഹമത്സരാര്‍ത്ഥികളോട് പറഞ്ഞത്. വീട്ടിന്‍ നിന്ന് പോയതില്‍ പിന്നെ അവരെ കണ്ടിട്ടില്ലെന്നും അസുഖം മാറിയശേഷം എല്ലാവരും തിരിച്ചുവരുമെന്നുമാണ് പവന്റെ വാക്കുകള്‍.

കണ്ണസുഖത്തെക്കുറിച്ചു ലഭിച്ച ചികിത്സയെക്കുറിച്ചുമൊക്കെ വീട്ടുകാര്‍ പവനോട് അന്വേഷിക്കുന്നുണ്ട്. ചിലരാകട്ടെ മാറിനിന്ന ദിവസങ്ങളിലെ ഭക്ഷണത്തെക്കുറിച്ചാണ് ആദ്യം തിരക്കിയത്. പവന്‍ ഒഴിച്ചുള്ള ബാക്കി നാല് പേര്‍ മടങ്ങിയെത്തുമെന്ന് മത്സരാര്‍ത്ഥികള്‍ വിശ്വസിക്കുന്നുണ്ടെങ്കിലും എപ്പിസോഡ് അവസാനിച്ചിട്ടു അതിന്റെ സൂചനകളൊന്നും ലഭിച്ചില്ലെന്നതാണ് വാസ്തവം.

ആര്‍ട്ടിക്കിള്‍ ഷോ