ആപ്പ്ജില്ല

തിരിച്ചടി നേരിട്ട് അമൃത, അഭിരാമിയുമായി തെറ്റി! പ്രതിച്ഛായ വീണ്ടെടുക്കാന്‍ തന്ത്രവും!

ഇനിമുതല്‍ നീ മാത്രം പരിശോധിച്ചാല്‍ മതി എന്ന് അഭിരാമിയോട് അമൃത; ഗെയിമില്‍ ആരോപണമുണ്ടായത് അമൃതയ്‌ക്കെതിരെ മാതം!

Samayam Malayalam 18 Mar 2020, 7:55 am
ബിഗ് ബോസില്‍ നടന്ന വീക്ക്‌ലി ടാസ്‌കിന്റെ ആദ്യ ദിനം ഏറ്റവുമധികം തിരിച്ചടി നേരിട്ടത് അമൃത സുരേഷ് ആണെന്ന് പറഞ്ഞാല്‍ തെറ്റില്ല. പതിവ് ആക്രമണോത്സുകത മാറ്റിവച്ച എല്ലാവരും നേരായി ഗെയിം കളിച്ചപ്പോള്‍ അതിനിടയില്‍ ആരോപണമുണ്ടായത് അമൃതയ്‌ക്കെതിരെ മാത്രമായിരുന്നു എന്നതാണ് ഇതിന് കാരണം.
Samayam Malayalam AMRUTHA AND abhirami


രണ്ടു ടീമുകളായി തിരിഞ്ഞ് നടന്ന തലയണമന്ത്രം ടാസ്‌കില്‍ അമൃതയും അഭിരാമിയുമായിരുന്നു ഒരു ഗ്രൂപ്പിന്റെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇവരായിരുന്നു എതിര്‍ ടീം നിര്‍മിക്കുന്ന തലയണകളുടെ ഗുണനിലവാരം പരിശോധിക്കുന്നതും. പഞ്ഞി പുറത്ത് പോകുന്നുണ്ടോ ഭാരം ശരിയാണോ എന്നീ രണ്ട് കാര്യങ്ങള്‍ മാത്രമാണ് തങ്ങള്‍ പരിശോധിക്കുന്നതെന്ന് ആദ്യം പറഞ്ഞെങ്കിലും ഇടയ്ക്കുവച്ച് അമൃത ഈ നിലപാടില്‍ മാറ്റം വരുത്തി. നേരിയ രീതിയില്‍ പഞ്ഞി കണ്ട തലയണകള്‍ പോലും റിജക്ട് ചെയ്യുകയായിരുന്നു അമൃത. എന്നാല്‍ എതില്‍ ടീമിന്റെ ക്വാളിറ്റി ചെക്കറായിരുന്ന ദയ പറഞ്ഞ കാര്യങ്ങള്‍ക്കനുസരിച്ച് മാത്രമാണ് നിന്നത്.

ALSO READ: സുജോ പുറത്തുപോയിട്ടും ഉണ്ട് സഞ്ജനയെ കണ്ടിട്ടുമുണ്ട്! അതേ മഞ്ഞ ജാക്കറ്റ്; ഇരുവരും ഒരുമിച്ചെടുത്ത സെൽഫി!

പരിശോധന അവസാനിച്ച് ഫലവും പറഞ്ഞതിന് ശേഷം സ്വന്തം ടീമംഗങ്ങള്‍ പോലും അമൃതയ്ക്ക് ഇക്കാര്യങ്ങള്‍ പറഞ്ഞുനല്‍കുന്നത് പ്രേക്ഷകര്‍ കണ്ടു. ഇതിനിടയില്‍ ഒന്നിച്ച് കളക്കുന്നവരായ അമൃതയും അഭിരാമിയും തമ്മിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇനിമുതല്‍ നീ മാത്രം പരിശോധിച്ചാല്‍ മതി എന്നുപോലും അഭിരാമിയോട് പറയുന്ന അമൃതയെ പ്രേക്ഷകര്‍ കണ്ടു. ആവര്‍ത്തിച്ച് എല്ലാവരും പറയുകയും ഷാജി തെളിവുസഹിതം കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തപ്പോള്‍ അമൃത ഏറെക്കുറെ തന്റെ തെറ്റ് തിരിച്ചറിഞ്ഞു.

എതിര്‍ ഗ്രൂപ്പ് നടത്തിയ പരിശോധന സ്വയം വിലയിരുത്തിയ ശേഷം താന്‍ റിജക്ട് ചെയ്തതില്‍ നിന്ന് ഒരു തലയണ മാറ്റി നല്‍കിയായിരുന്നു പ്രായശ്ചിത്തം നടത്തിയത്. തന്റെ പ്രവര്‍ത്തി തെറ്റായ പ്രതിച്ഛായ സമ്മാനിക്കും എന്ന തിരിച്ചറിവാണ് ഈ പ്രകടനങ്ങള്‍ക്ക് പിന്നില്‍ എന്നതും ഏറെക്കുറെ വ്യക്തമായിരുന്നു. സ്വയം ന്യായീകരിച്ച് ആര്യയ്ക്കും സംഘത്തിനും മുന്നില്‍ അമൃത നടത്തിയ പ്രകടനം തന്നെ ഇതിന് തെളിവ്.

ആര്‍ട്ടിക്കിള്‍ ഷോ