ബിഗ് ബോസ് സീസൺ 3, 91 ആം ദിവസത്തിലേക്ക് കടക്കുമ്പോൾ, എലിമിനേഷൻ ആണ് വീക്കെൻഡ് എപ്പിസോഡിൽ സംഭവിച്ചത്. രണ്ടാഴ്ചകൂടി നീട്ടിയിട്ടും രണ്ടുപേർ എലിമിനേഷനിൽ ഇത്തവണ പുറത്തായി എന്നാണ് സൂചനകൾ. അതിൽ രമ്യയുടെ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അടുത്ത ദിവസം സൂര്യ പുറത്താകും എന്ന പ്രമോ കാണിക്കുന്നുണ്ട് എങ്കിലും വിശ്വസിക്കാൻ ഇത് വരെയും ബിഗ് ബോസ് പ്രേമികൾക്ക് സാധിച്ചിട്ടില്ല.
'പ്രേക്ഷക വിധി എന്താണെന്ന് ഇപ്പോൾ തന്നെ പറയാം. നേരിട്ട് ഇക്കാര്യങ്ങൾ പറയാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഇത്തരം കാര്യങ്ങളിലേക്ക് പോകുന്നത്. എനിക്കും ടെൻഷൻ ഉണ്ട് ആരാണ് എന്ന് അറിയാൻ'എന്ന് ലാലേട്ടൻ പറയുന്നതോടൊപ്പം തന്നെ സൂര്യ എന്റെ അടുത്തേക്ക് വരാം എന്നും അദ്ദേഹം പറയുന്നു.
ഇതോടെ സൂര്യയെ യാത്ര ആക്കുന്ന വീട് ആണ് പിന്നീട് പ്രമോ വീഡിയോയിൽ നിറയുന്നത്. എല്ലാവരും ചേർന്ന് സൂര്യയ്ക്ക് ഒപ്പം സെൽഫി എടുക്കുന്നതും അർഹതപ്പെട്ട ഒരാൾ വിജയിക്കട്ടെ എന്ന് സൂര്യ പറയുന്നതും പ്രമോയിലുണ്ട്.
'എല്ലാവരോടും ലവ് യൂ മണിക്കുട്ടന് സ്പെഷ്യൽ ലവ് യൂ. ഞാൻ കാത്തിരിക്കും', എന്ന് ചിരിയോടെ പറഞ്ഞ ശേഷമാണ് സൂര്യ പുറത്തേക്ക് പോകുന്നതായി വീഡിയോ കാണിക്കുന്നത്. എന്നാൽ ഇത് യഥാർത്ഥ സംഭവം തന്നെയാണോ എന്നാണ് സൂര്യ ഫാൻസ് ചോദിക്കുന്നത്. ഒപ്പം സൂര്യയുടെ 90 ദിവസത്തെ യാത്രയെ പരാമർശിക്കുന്ന പോസ്റ്റുകളും ആർമി ഗ്രൂപ്പുകളിൽ നിറയുന്നുണ്ട്.