ആപ്പ്ജില്ല

ഞാൻ വിവാഹമോചിതയാണ്, സിം​ഗിൾ മദർ ജീവിതം ആസ്വദിക്കുകയാണ്! മോഹൻലാലിന് അടുത്ത് കണ്ടാലേ ഞാൻ വിശ്വസിക്കൂയെന്നാണ് അമ്മ പറഞ്ഞതെന്നും ശാലിനി നായർ

അവതരണത്തോട് ഒരുപാടിഷ്ടമുള്ള ശാലിനി മൈക്ക് കിട്ടിയാൽ ഒരുപാട് സംസാരിക്കുമെന്നും നന്നായി തമാശ പറയുമെന്നൊക്കെയായിരുന്നു ശാലിനി ഇൻട്രോയിൽ പറഞ്ഞത്. തുടക്കത്തിൽ തന്നെ കരയുന്നത് കണ്ടപ്പോൾ ഇതങ്ങനെയല്ല, സന്തോഷം കൊണ്ടാണെന്നായിരുന്നു മറുപടി.

Samayam Malayalam 27 Mar 2022, 9:10 pm
നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി ബിഗ് ബോസ് സീസണ്‍ 4 തുടങ്ങിയിരിക്കുകയാണ്. മുംബൈ ഫിലിം സിറ്റിയിലെ സെറ്റും ഇത്തവണത്തെ പ്രത്യേകതകളെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ നേരത്തെ തന്നെ വൈറലായി മാറിയിരുന്നു. ആരൊക്കെയാണ് മത്സരാര്‍ത്ഥികളായി വരുന്നതെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ഓരോരുത്തരെയായി പരിചയപ്പെടുത്തുകയായിരുന്നു മോഹന്‍ലാല്‍. പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരും അത്ര പരിചിതരല്ലാത്തവരുമൊക്കെയാണ് ഷോയിലേക്കെത്തിയിട്ടുള്ളത്. അവതാരകയായി ശ്രദ്ധ നേടിയ വിജെ ശാലിനിയും ബിഗ് ബോസ് സീസണ്‍ 4 ല്‍ മത്സരിക്കാനെത്തിയിട്ടുണ്ട്. വികാരഭരിതയായാണ് ശാലിനി സംസാരിച്ചത്.
Samayam Malayalam bigg boss malayalam contestant shalini nair talks about her bigg boss entry
ഞാൻ വിവാഹമോചിതയാണ്, സിം​ഗിൾ മദർ ജീവിതം ആസ്വദിക്കുകയാണ്! മോഹൻലാലിന് അടുത്ത് കണ്ടാലേ ഞാൻ വിശ്വസിക്കൂയെന്നാണ് അമ്മ പറഞ്ഞതെന്നും ശാലിനി നായർ

വീട്ടില്‍ അച്ഛനും അമ്മയും എന്റെ മോനുമാണുള്ളത്. സഹോദരന്‍ വിദേശത്താണ്. അവന്‍ പോയപ്പോള്‍ എനിക്കൊരുപാട് സങ്കടമായിരുന്നു. ഞങ്ങള്‍ അത്രയും അറ്റാച്ച്ഡാണ്. മൈക്ക് കണ്ടാല്‍ വിടാത്തയാളാണ് ഞാന്‍, നന്നായിട്ട് കോമഡി പറയും. വിവാഹമോചിതയാണ്, സിംഗിള്‍ മദര്‍ ജീവിതം ആസ്വദിച്ച് വരികയാണ്. അച്ഛനോടും അമ്മയോടും സഹജീവികളോടും സ്‌നേഹമുള്ള കുഞ്ഞാണ് എന്റെ ഉണ്ണിക്കുട്ടന്‍. സിംഗിള്‍ മദര്‍ അടിപൊളി ഫീലാണ്, മോനാണ് എന്റെ ശക്തി, ഒരു ചെരിപ്പിന്റെ വള്ളി പൊട്ടിയാലും രണ്ടാഴ്ച കഴിഞ്ഞേ പറയൂയെന്നും മോനെക്കുറിച്ച് ശാലിനി പറഞ്ഞിരുന്നു.

ഞാൻ വിവാഹമോചിതയാണ്, സിംഗിൾ മദർ ജീവിതം ആസ്വദിക്കുകയാണ്!


പടക്കം പൊട്ടിക്കുന്നത് പോലെ ഠോ പറഞ്ഞായിരുന്നു മോഹന്‍ലാല്‍ ശാലിനിയെ സ്വാഗതം ചെയ്തത്. കരയുകയാണോയെന്ന് ചോദിച്ചപ്പോള്‍ അല്ലെന്നും ഇത് സന്തോഷം കൊണ്ടാണെന്നുമായിരുന്നു ശാലിനി പറഞ്ഞത്. ലാല്‍ സാറിന്റെ ഒരു അഭിമുഖം എടുക്കണമെന്ന് ഒരുപാടാഗ്രഹിച്ചിരുന്നു. അങ്ങനെ കിട്ടുകയാണെങ്കില്‍ എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. ലാലേട്ടന്‍ ഏറ്റവും കൂടുതല്‍ നന്നാവണമെന്ന് ആഗ്രഹിച്ച് നില്‍ക്കുന്ന സുഹൃത്ത് ആരാണെന്നായിരുന്നു ശാലിനിയുടെ ചോദ്യം. ഒന്നല്ല ഒരുപാട് പേരുണ്ട്. അവരെല്ലാം ഇപ്പോഴും എനിക്കൊപ്പം തന്നെയുണ്ടെന്നുമായിരുന്നു മോഹന്‍ലാല്‍ നല്‍കിയ മറുപടി.
ഷോയില്‍ വരുമ്പോള്‍ എനിക്കെല്ലാവരേയും മിസ് ചെയ്യും. പ്രിയപ്പെട്ടവരെയെല്ലാം ഒന്നുകൂടി കാണാനുള്ള അവസരവും മോഹന്‍ലാല്‍ ശാലിനിക്ക് നല്‍കിയിരുന്നു. ഞാന്‍ ഷോയിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞിട്ട് അമ്മ അത് വിശ്വസിച്ചിട്ടില്ല. മോഹന്‍ലാലിന്റെ അടുത്ത് കണ്ടാലേ എനിക്കത് വിശ്വാസമാവുകയുള്ളൂ എന്നായിരുന്നു അമ്മ പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ