ആപ്പ്ജില്ല

സുന്ദരന്റെ ടി ഷർട്ട് ഇട്ടാൽ സുന്ദരി ആകുമെന്ന് സാൻഡ്ര; ആരുടെയാണിതെന്ന് അറിയുമോ എന്നും താരം!

മഞ്ഞ ടി ഷർട്ടിൽ സുന്ദരി ആയി അലസാൻഡ്ര. ആരുടേതാണ് ഇതെന്ന് ഗസ് ചെയ്യാമോ എന്നും സാൻഡ്ര!

Samayam Malayalam 14 May 2020, 5:10 pm
ബിഗ് ബോസ് താരം അലസാൻഡ്രയുടെ പുതിയ പോസ്റ്റ് വൈറൽ ആകുന്നു. ആര്ജെ രഘുവിനെ ടാഗ് ചെയ്തു പങ്ക് വച്ച പോസ്റ്റ് രഘുവും ഷെയർ ചെയ്തതോടെയാണ് ആരാധകർ ഏറ്റെടുത്തത്. സാൻഡ്രയ്ക്ക് മഞ്ഞ കളറിനോട് എത്രത്തോളം ഇഷ്ടം ഉണ്ടെന്നു ആരാധകർക്ക് അറിവുള്ളതാണ്. ഷോയുടെ ഉള്ളിൽ പലപ്പോഴും താരം ആ ഇഷ്ടം തുറന്നു പറഞ്ഞിട്ടും ഉണ്ട്. അതുകൊണ്ടുതന്നെ മോഹൻലാൽ ഉൾപ്പെടെ സാൻഡ്രയെ മഞ്ഞക്കിളി എന്ന പേര് നൽകിയാണ് വിളിച്ചതും. ഇപ്പോൾ മഞ്ഞ കളറിൽ ഉള്ള ഒരു ടി ഷർട്ട് ധരിച്ചുകൊണ്ടാണ് താരം ചിത്രം പങ്കിട്ടത്.
Samayam Malayalam സാൻഡ്ര ബിഗ് ബോസ്


ALSO READ: 'ഹാപ്പി ഡെയ്‌സ്' താരം നിഖില്‍ സിദ്ധാര്‍ഥയും പല്ലവിയും വിവാഹിതരായി, ചിത്രങ്ങൾ

സുജോയ്ക്കും മഞ്ഞ കളറിനോട് പ്രിയം ഏറെയാണ് അത് കൊണ്ടുതന്നെ ആ മഞ്ഞ ടി ഷർട്ട് സുജോയുടെതാകും എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. എന്നാൽ രഘുവിനെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റ് ആയതുകൊണ്ടുതന്നെ ടി ഷർട്ട് രഘുവിന്റേത് ആകാം എന്ന വാദവും ഉയരുന്നുണ്ട്. എന്തായാലും ബിഗ് ബോസിൽ ഉള്ള ആരുടേതോ ആണ് ഈ സ്പെഷ്യൽ ടി ഷർട്ട് എന്ന കാര്യത്തിൽ ആരാധകർക്ക് സംശയം ഇല്ല.

ALSO READ: കാവ്യാമാധവനെ അനുകരിച്ചു വീണ; കൈയ്യടിയുമായി മഞ്ജുവും, മുക്തയും!

സുന്ദരന്റെ ടീഷര്‍ട്ട് ഇട്ടാല്‍ സുന്ദരിയാവുമെന്ന് പറഞ്ഞുകൊണ്ടാണ് സാന്‍ഡ്ര എത്തിയത്. മാത്രമല്ല ഈ ടീഷര്‍ട്ട് എവിടെയെങ്കിലും കണ്ടിരുന്നോയെന്നും രഘുവിനെ ടാഗ് ചെയ്തുകൊണ്ട് സാന്‍ഡ്ര ചോദിക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ