ആപ്പ്ജില്ല

ഇനി അങ്കപുറപ്പാട്!ദയക്ക് പിന്നാലെ ജസ്ല മാടശ്ശേരിയും

അസഹിഷ്ണുതക്കെതിരെ ഫ്ലാഷ്മോബ് നടത്തി ശ്രദ്ധേയയായ ജസ്‌ല മാടശേരി ബിഗ് ബോസിലേക്ക്..

Samayam Malayalam 26 Jan 2020, 11:08 pm
അസഹിഷ്ണുതക്കെതിരെ ഫ്ലാഷ്മോബ് നടത്തി ശ്രദ്ധേയയായ ജസ്‌ല മാടശേരി ബിഗ് ബോസിലേക്ക്. ജസ്ല കൂടി മത്സരത്തിന് എത്തുന്നതോടുകൂടി ബിഗ് ബോസിന്റെ ടാഗ് ലൈൻ അക്ഷരാർത്ഥത്തിൽ ശരിയാകും എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. വൈൽഡ് കാർഡ് എൻട്രി വഴിയാണ് ജസ്ല ഷോയിലേക്ക് എത്തിയത്. ഷോയിലേക്ക് ജസ്ല എത്തുന്നു എന്ന് കേട്ടപ്പോഴേ സോഷ്യൽ മീഡിയയിൽ ജസ്ല ആർമി തുടങ്ങിയിട്ടുണ്ട് .
Samayam Malayalam jasla


മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ മുഖമാണ് ജസ്ലയുടേത്. വിവാദങ്ങളുടെ കളിത്തോഴിയായിരുന്ന ജെസ്ല മടശ്ശേരിയുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിട്ടുണ്ട്.

ജെസ്ലയ്ക്കൊപ്പം ബിഗ്ബോസ് വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയത് ജസ്ലയുടെ വൈറൽ വീഡിയോകളെ നിശിതമായി വിമർശിക്കുകയും ഏറെ കൈയ്യടികൾ വാങ്ങുകയും ചെയ്ത ദയ അശ്വതിയാണ്. ഇവർ രണ്ടും ബിഗ്ബോസ് വീട്ടിലേക്കെത്തിയതോടെ കളി ഇനി വേറെ ലെവലിലേക്ക് മാറുകയാണെന്ന് വേണം മനസിലാക്കാൻ.

ആര്‍ട്ടിക്കിള്‍ ഷോ