ആപ്പ്ജില്ല

Bigg Boss Malayalam 2'രേഷ്മ 30വയസ്, രേവതി; പ്രദീപ് 38, പൂയം; ജാതി നായർ: പിന്നെന്താ കുഴപ്പം'!

. പ്രദീപിനെ ഇഷ്ടമാണോ എന്ന ചോദ്യത്തിന് എനിക്ക് അറിയില്ലെന്ന് രേഷ്മ; ഒന്നുകൂടി ചോദിച്ചപ്പോള്‍ 'വിരോധമൊന്നും ഇല്ലെന്നും താരം; അടുത്ത റൊമാന്റിക് താരങ്ങൾ സീരിയൽ താരം പ്രദീപും , രേഷ്മയുമോ; ഇരുവരുടെയും ജാതി നായർ ആണെന്ന കണ്ടെത്തിൽ നടത്തി വീണ!

Samayam Malayalam 21 Jan 2020, 11:47 pm
പുതിയൊരു പ്രണയകഥയാണ് ബിഗ് ബോസ് വീട്ടില്‍ മൊട്ടിട്ടിരിക്കുന്നത്. നായകന്‍ പ്രദീപ്, നായിക രേഷ്മ. വാഷ് എരിയയില്‍ മുടിയില്‍ ഹെയര്‍ ഡൈ പുരട്ടാന്‍ രേഷ്മ പ്രദീപിനെ സഹായിച്ചതാണ് കാര്യങ്ങള്‍ക്ക് തുടക്കമിട്ടത്. 'എഴിമല പൂഞ്ചോല...' പാടിയാണ് ഈ പ്രണയകഥയിലേക്ക് വീട്ടുകാര്‍ പ്രവേശിച്ചിരിക്കുന്നത്. പ്രദീപിനെയും രേഷ്മയെയും അടിമുടി കളിയാക്കുകയായിരുന്നു സഹമല്‍സരാര്‍ത്ഥികള്‍. കളിയാക്കലുകള്‍ക്കിടയില്‍ ഇരുവരുടെയും മുഖം ചുവക്കുന്നത് ബിഗ് ബോസ് ക്യാമറയും ഒപ്പിയെടുത്തു.
Samayam Malayalam pradeep chandran and reshma


പ്രദീപ്-രേഷ്മ വിവാഹാലോചനയാണ് വീട്ടില്‍ തകൃതിയായി നടന്നത്. പ്രദീപിന്റെ വീട്ടുകാരെ കാര്യങ്ങളെല്ലാം അറിയിച്ചുകൊണ്ടായിരുന്നു ഈ നീക്കം. പ്രദീപിന് 38 വയസും രേഷ്മയ്ക്ക് 30ഉം, പിന്നെന്താ കുഴപ്പമെന്ന് വീണ ചോദിക്കുന്നു. 'രണ്ടുപേരും നായരാണ് അപ്പോള്‍ വീട്ടിലും പ്രശ്‌നമില്ല', വീണ കല്ല്യാണം ഉറപ്പിക്കുന്ന മട്ടാണ്.

സാധാരണ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ പ്രതികരിക്കുന്ന പ്രദീപ് ഇന്ന് നിശബ്ദനായി ഇരുന്നത് വീണയുടെ സംശയങ്ങള്‍ കൂട്ടി. ഒരു മൂത്ത ചേച്ചിയുടെ സ്ഥാനത്തു നിന്ന് രേഷ്മയെ മാറ്റി നിര്‍ത്തി വീണ മനസിലുള്ളത് ചോദിച്ചറിയാന്‍ നോക്കുന്നുമുണ്ട്. പ്രദീപിനെ ഇഷ്ടമാണോ എന്ന ചോദ്യത്തിന് എനിക്ക് അറിയില്ല എന്നായിരുന്നു രേഷ്മയുടെ മറുപടി. ഒന്നുകൂടി ചോദിച്ചപ്പോള്‍ 'വിരോധമൊന്നും ഇല്ല' എന്ന രേഷ്മയുടെ വാക്കുകള്‍ വീണയെ വീണ്ടും കുടുക്കി.

READ ALSO: Bigg Boss Malayalam 2; പ്രദീപിനെ ചുംബിച്ച് രേഷ്മ? പ്രണയവും പൊട്ടിത്തെറിയും!

രേഷ്മയുടെ മറുപടി ഉടനടി പ്രദീപിനരികില്‍ എത്തിക്കുകയായിരുന്നു വീണ. ഇതിനിടയില്‍ ഫുക്രുവിന്റെ വക ഒരു കുസൃതിയും. ലിപ്സ്റ്റിക് പ്രദീപിന്റെ കഴുത്തില്‍ തേച്ച ശേഷം അത് രേഷ്മയുടെ ചുംബനമായിരുന്നെന്ന് ആരോപിച്ചു. വീട്ടുകാരെല്ലാം കൂടെ അതങ്ങ് ഏറ്റെടുത്തു. എന്നാല്‍ താന്‍ ലിപ്സ്റ്റിക് ഇട്ടിട്ടു പോലും ഇല്ലെന്ന് പറഞ്ഞ് രേഷ്മ തടിയൂരി. എന്തുതന്നെയായാലും ഇരുവരുടെയും നക്ഷത്രം വരെ ചോദിച്ചറിഞ്ഞ് സംഗതി ഉഷാറാക്കാനുള്ള തീരുമാനത്തിലാണ് ബിഗ് ബോസ് വീട്. വരും ദിവസങ്ങളിലും ഈ രസകരമായ പ്രണയക്കാഴ്ചകള്‍ കാണാമെന്ന് ഉറപ്പ്.

ആര്‍ട്ടിക്കിള്‍ ഷോ