ആപ്പ്ജില്ല

ബിഗ് ബോസ് എന്നെത്തും; സംശയം അവസാനിക്കുന്നു: ആ സുവർണ്ണ ദിനം ഇങ്ങെത്തി!

ബിഗ് ബോസ് സീസൺ രണ്ട് എന്നെത്തും എന്ന സംശയം തീർന്നിരിക്കുന്നു; ആ ദിവസം എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി; ബിഗ് ബോസ് രണ്ടാം സീസൺൻ്റെ മുന്നോടിയായി ലാലേട്ടൻ ലൈവിൽ വന്നതും, പ്രമോ വീഡിയോകളും പ്രേക്ഷകരുടെ ആകാംക്ഷ കൂടിയിരുന്നു.

Samayam Malayalam 20 Dec 2019, 3:09 pm
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആ ദിവസം ഇങ്ങെത്തിപ്പോയി. ബിഗ് ബോസ് ഒന്ന് അവസാനിച്ചപ്പോൾ മുതൽ സീസൺ രണ്ടിനായുള്ള കാത്തിരുപ്പിൽ ആയിരുന്നു പ്രേക്ഷകർ. ഒരുപാട് അഭ്യൂഹങ്ങൾ നിലനിൽക്കവെയാണ്, ബിഗ് ബോസ് ജനുവരിയിൽ ഉണ്ടാകും എന്ന് അവതാരകൻ മോഹൻലാൽ പ്രഖ്യാപിച്ചത്. എന്നാൽ ഏതു ദിവസം ആയിരിക്കും ആരംഭിക്കുക എന്ന കാര്യത്തിൽ വ്യക്തത വന്നിരുന്നില്ല. അതിനുള്ള ഉത്തരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
Samayam Malayalam Mohanlal


ഞങ്ങളോട് ഏറ്റവും അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിച്ച സൂചനകൾ പ്രകാരം ബിഗ് ബോസ് സീസൺ 2 ജനുവരി അഞ്ചിന് ആരംഭിക്കും. മുൻ സീസണിനെക്കാളും വളരെ പ്രൗഢിയോടെയാകും ഈ സീസൺ എത്തുക എന്ന് മുൻപ് തന്നെ മോഹൻലാൽ വ്യക്‌തമാക്കിയിരുന്നു. പതിനാറ് മത്സരാര്ഥികളുമായിട്ടാകും ഈ സീസൺ എത്തുക. എന്നാൽ ആരൊക്കെയാകും മത്സരത്തിന് എത്തുക എന്ന കാര്യത്തിൽ മാത്രം സൂചന ലഭിച്ചിട്ടില്ല.

READ ALSO:മദമിളകിയ കൊമ്പന്മാരും പുലികളുമായി വേറെ ലെവൽ കളിക്ക് കളിക്കളത്തിലെ അങ്കത്തട്ടിലേക്ക് ലാലേട്ടൻ!

ചെന്നൈയിലെ ഇ വി പി ഫിലിം സിറ്റിയിൽ ആകും ഈ സീസണിനുള്ള വീട് ക്രമീകരിച്ചിരിക്കുന്നത് . കമൽ ഹാസൻ അവതാരകൻ ആയ ബിഗ് ബോസ് തമിഴ് പതിപ്പിന്റെ കഴിഞ്ഞ മൂന്ന് സീസണുകളും ഈ സ്ഥലത്താണ് ചിത്രീകരിച്ചത്.

ഇത്തവണ വലിയകളികളുമല്ല വേറെ ലെവൽ കളികളാണ് കാണാനിരിക്കുന്നതെന്ന് മോഹൻലാൽ പുതിയ പ്രൊമോ വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. ഇത് പ്രേക്ഷകരിൽ കൂടുതൽ പ്രതീക്ഷകളാണ് നൽകിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ