ആപ്പ്ജില്ല

ബിഗ്ബോസ് മലയാളം ഫിനാലേയ്ക്ക് ബാക്കി മത്സരാർത്ഥികളെല്ലാമെത്തി, സായി വിഷ്ണു എവിടെ? പ്രേക്ഷകർ ചോദിക്കുന്നു!

ഗ്രാൻഡ് ഫിനാലേയിൽ സായി വിഷ്ണു എത്താത്തതെന്താണ് എന്നാണ് പ്രേക്ഷകരെല്ലാം ചോദിക്കുന്നത്

Samayam Malayalam 23 Jul 2021, 1:03 pm
ബിഗ് ബോസ് ഫിനാലെയ്ക്കായി മിനിസ്‌ക്രീന്‍ പ്രേക്ഷകരെല്ലാം അക്ഷമയോടെ കാത്തിരിക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ മത്സരാർത്ഥികളെല്ലാവരും തന്നെ ചെന്നൈയിലെത്തിയിട്ടുമുണ്ട്. ഫിനാലേ മത്സരാർത്തികളും പുറത്തായ മത്സരാർത്ഥികളുമൊക്കെ ചെന്നൈയിലുണ്ട്. ചൈന്നൈയിലെ പ്രശസ്തമായ ഹോട്ടലിലാണ് ഇവരെല്ലാമുള്ളത്. ഇവർ പകർത്തി പങ്കുവെക്കാറുള്ള സെൽഫി ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
Samayam Malayalam bigg boss malayalam season 3 grand finale is all getting set contestants reached at chennai fans asking about sai vishnu
ബിഗ്ബോസ് മലയാളം ഫിനാലേയ്ക്ക് ബാക്കി മത്സരാർത്ഥികളെല്ലാമെത്തി, സായി വിഷ്ണു എവിടെ? പ്രേക്ഷകർ ചോദിക്കുന്നു!

Also Read: ഗ്രാൻഡ് ഫിനാലെ ഷൂട്ടിനായി ബിഗ്ഗ്‌ബോസ് താരങ്ങൾ ചെന്നൈയിലെത്തി! മണിക്കുട്ടൻ ഫ്ലാറ്റുമായി വരുമോ? ആകാംക്ഷയുടെ മുൾമുനയിലേറി പ്രേക്ഷകസമൂഹം!



സായി വിഷ്ണു

എന്നാൽ വൈറലാകുന്ന ചിത്രങ്ങളിൽ സായി വിഷ്ണുവിനെ കാണാനില്ലല്ലോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. സോഷ്യൽ മീഡിയയിലും അത്രത്തോളം സജീവമല്ലാത്ത താരം ഇപ്പോൾ എവിടെയാണെന്നാണ് ആരാധകരുടെ ചോദ്യം. എന്തായാലും ഫിനാലേ മത്സരാർത്ഥികളിലൊരാളായ സായി വിഷ്ണു എത്താതെ ഫിനാലേ നടത്തില്ലല്ലോ എന്ന ആശ്വാസത്തിലാണ് പ്രേക്ഷകരും.

ബറോസിൽ?

അതിനിടെ സായി വിഷ്ണുവിന് മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയിൽ ചെറിയ വേഷം ലഭിച്ചതായും റിപ്പോർട്ടുണ്ട്. ഈ റിപ്പോർട്ടുകൾ ശരിവെക്കണമെങ്കിൽ മോഹൻലാലോ സായി വിഷ്ണുവോ നേരിട്ട് ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്. എന്നാൽ ഇതുവരെയും ഇവരിലാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഓസ്കാർ മോഹി

ബിഗ്ബോസ് മലയാളം മൂന്നാം സീസണിലെ ശക്തരായ മത്സരാർത്ഥികളിലൊരാളാണ് സായി വിഷ്ണു. ഓസ്കാർ മോഹി കൂടിയായ താരം ചിത്രത്തിൽ ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിഗ്ബോസ് മലയാളം സീസൺ 3 പ്രേക്ഷകരുടെ സോഷ്യൽ മീഡിയ കൂട്ടായ്മയിലാണ് ഈ റിപ്പോർട്ട് പ്രത്യക്ഷപ്പെട്ടിരുന്നത്

​ഫിനാലേ

ഫിനാലേയ്ക്കായി മത്സരാർത്ഥികൾ അണിയറയിൽ തയ്യാറെടുക്കുമ്പോൾ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള പ്രകടനങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിഗ് ബോസ് സീസണ്‍ 3യുടെ ഗ്രാന്റ് ഫിനാലെ ഓഗസ്റ്റ് 1ന് ആണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവിൽ പുറത്തുവന്നിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ