ആപ്പ്ജില്ല

ബിഗ്ബോസ് രണ്ടും കൽപ്പിച്ച് തന്നെ, ഇത്തവണ ഓപ്പൺ നോമിനേഷൻ, അഡോണിയെ നോമിനേറ്റ് ചെയ്ത് സായി!

സൗഹൃദ സമവാക്യത്തിലെ പൊരുത്തക്കേടുകൾ മറനീക്കി പുറത്ത് വരികയാണ് ഇപ്പോൾ ബിഗ്‌ബോസ് വീട്ടിൽ. ഇത് എന്ത് തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അറിയാനുള്ള ആകാംക്ഷയിലുമാണ് പ്രേക്ഷകർ!

Samayam Malayalam 28 Mar 2021, 1:52 pm
സൂര്യ പറഞ്ഞത് പോലെ കഴിഞ്ഞ ആഴ്ച പൊതുവേ ശാന്തമായിരുന്നു, ശരിയാണ്. ഒരുപക്ഷേ കളി മാറുന്നതിനുള്ള സൂചനയാകാം അതെന്നാണ് ബിഗ്ബോസ് നൽകുന്ന സൂചന. ആറാം ആഴ്ച പൊതുവെ ബിഗ്ബോസ് വീട്ടിലെ രംഗം വളരെ ശാന്തമായിരുന്നു.
Samayam Malayalam bigg boss malayalam season 3


ടാസ്കിനിടെയുണ്ടായ ചില ഉന്തും തള്ളലുകളും ഒഴിച്ച് നിർത്തുകയാണ് എങ്കിൽ. മാത്രമല്ല വ്യക്തിപരമായ പ്രത്യക്ഷത്തിലുള്ള വെല്ലുവിളികളോ മറിച്ച് വാഗ്വാദങ്ങളൊ ഒന്നും പൊതുവേ ഉയർന്നു കേൾക്കാത്ത വളരെ ചുരുക്കമായി മാത്രം കാണാറുള്ള ബിഗ്ബോസ് വീടായിരുന്നു ആറാമാഴ്ചയിലേത്.

ALSO READ: 'ഒരു മകളെ അച്ഛനെക്കാളും കൂടുതൽ സ്നേഹിക്കാൻ ആർക്കും കഴിയില്ല' മകൾക്ക് ചുംബനം നൽകി ശ്രീനിഷ്!
എന്നാലിപ്പോൾ അടുത്ത ആഴ്ച ബിബി വീട്ടിൽ സമഗതികളുടെ കളിവശം മാറുകയാണെന്നാണ് ബിഗ്ബോസ് നൽകുന്ന സൂചന. ബിഗ്ബോസ് പുറത്ത് വിട്ട പ്രൊമോ വീഡിയോയിൽ നിന്ന് വ്യക്തമാകുന്നതാണ് ഇക്കാര്യം. സംഗതി ഇങ്ങനെയാണ്. ബിബി വീട്ടിൽ തുടക്കം മുതൽ കണ്ടുവന്ന ഒരു സൌഹൃദ സഖ്യമായിരുന്നു അഡോണി സായി റംസാൻ എന്നീട മൂവർ സംഘത്തിൻ്റേത്. എന്നാൽ അഞ്ചാം ആഴ്ചയിൽ തന്നെ ഈ കൂട്ടുകെട്ടിൽ വിള്ളലുകൽ ഉണ്ടായതായി വ്യക്തമാകുന്നതായിരുന്നു അഡോണിയുടെ തുറന്ന് പറച്ചിൽ.

സായി മാറണം എന്ന് സ്നേഹോപദേശം നൽകിയ റംസാനെയും അഡോണിയെയും സായി അക്ഷരം പ്രതി അനുസരിച്ച് വളരെ മാറിപ്പോയതായി മറ്റു മത്സരാർത്ഥികളും വിലയിരുത്തിയിരുന്നു. സായിയുടെ ഈ 'വലിയ' മാറ്റത്തിൽ അഡോണിയും റംസാനും അതൃപ്തിയും രഹസ്യമായി പരസ്പരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഈ സൌഹൃസ സമവാക്യത്തിലെ പൊരുത്തക്കേടുകൾ മറനീക്കി പുറത്ത് വരികയാണ് എന്നാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്.
ALSO READ: സുമിത്രയുടെ യാത്രയ്ക്ക് അവസാനം: വേഗം തന്നെ സ്‌ക്രീനിൽ മടങ്ങിയെത്താനാകുമെന്ന പ്രതീക്ഷയിൽ അഞ്ജന!

ഏഴാം ആഴ്ചയിൽ ബിബി വീട്ടിൽ നടക്കാനിരിക്കുന്നത് ഓപ്പൺ നോമിനേഷനാണ്. ഈ നോമിനേഷനിൽ സായി നോമിനേറ്റ് ചെയ്തത് അഡോണിയുടെ പേരും. മണിക്കുട്ടന്‍ നോമിനേറ്റ് ചെയ്യുന്നത് അനൂപിനെയുമാണ് എന്ന് പ്രൊമോയിൽ നിന്ന് വ്യക്തമാണ്. ഈ വലിയ വെല്ലുവിളി സ്വീകരിച്ച് എല്ലാവരുടെയും മുന്നിലിരുന്നു ആരൊക്കെ ആരെയൊക്കെയായിരിക്കാം നോമിനേറ്റ് ചെയ്തിട്ടുണ്ടാവുക എന്ന് കണ്ട് തന്നെ അറിയണം.

ആര്‍ട്ടിക്കിള്‍ ഷോ