ആപ്പ്ജില്ല

കോമണർ ആയാലും, ഏതവൾ ആയാലും ചതിച്ചല്ല ജയിക്കേണ്ടത്; മാരാർകലിപ്പിലാണ്; ഇന്നത്തെ വിശേഷങ്ങൾ

അഖില്‍ മാരാര്‍, ജുനൈസ്, വിഷ്ണു, മിഥുന്‍, റിനോഷ്, സെറീന, ലച്ചു, ശ്രുതി, ഗോപിക എന്നിവരാണ് നോമിനേഷനിലുള്ളവര്‍. ബാക്കിയുള്ളവര്‍ സുരക്ഷിതരാണ്.

Samayam Malayalam 28 Mar 2023, 9:49 pm
ബിഗ് ബോസ് മലയാളം സീസൺ 5 രണ്ടാം ദിനത്തിൽ നടന്ന വീക്കിലി ടാസ്ക്കിൽ നടന്ന അടിയോടെയാണ് ഇന്നത്തെ എപ്പിസോഡ് ചൂട് പിടിക്കുന്നത്.മത്സരാർത്ഥികൾ വരെ പ്രതീക്ഷയ്ക്കാത്ത കാര്യങ്ങൾ ആണ് വീടിനുള്ളിൽ നടന്നതും.
Samayam Malayalam akhil and gopika bigg boss



ആദ്യ വീക്കിലി ടാസ്ക്ക് വന്മതിൽ ആണ്. ഗ്രനേഡ് ലോക്കറ്റ് ലഭിച്ച വ്യക്തിയും, സ്നേഹലോക്കറ്റ് ലഭിച്ച വ്യക്തിയും ആയി ഒരു ടീം ആയി തിരിയുക. നോമിനേറ്റഡായ മത്സരാർത്ഥികൾക്ക് നീല നിറവും സേഫായ മത്സരാർത്ഥികൾക്ക് പിങ്ക് നിറവുമാണ്. പിങ്ക് നിറമാണ് മതിലിൽ കൂടുതലെങ്കിൽ ആ പെയറിൽ ആരാണോ സെയ്ഫ് അയാൾ സേഫ് തന്നെയാണ്. നീല നിറമാണ് മതിലിൽ കൂടുതലെങ്കിൽ നോമിനേറ്റഡായ ആൾ സേഫ് ആവും. എന്നൊക്കെയാണ് ഗെയിമിലെ നിബന്ധനകൾ. എന്നാൽ ഗെയിമിനിടയിൽ ഗോപിക നടത്തിയ മോഷണം ആണ് പ്രശ്നങ്ങൾക്ക് വഴി വച്ചത്.

കോമണർ ആയാലും, ഏതവൾ ആയാലും ചതിച്ചല്ല ജയിക്കേണ്ടത് എന്നും മാരാർ പറയുന്നതോടെ സംഭവം സംഘര്ഷാവസ്ഥ ആകുന്നു. എത്തിക്സ് നോക്കി കളിക്കണം, സ്പോർട്സ് മാൻ സ്പിരിറ്റിൽ ആണ് കളിക്കേണ്ടത് എന്ന് പലരും പറയുമ്പോൾ ബിഗ് ബോസ് ഗെയിമില്‍ ഒരു എത്തിക്‌സുമില്ലെന്നാണ് ഗോപിക യുടെ നിലപാട്. എത്തിക്‌സോടെ കളിക്കണമോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് നമ്മൾ ആണ് എന്നും ഗോപിക പറയുന്നു എന്നാൽ മോഷണം മോഷണമാണ് എന്ന നിലപാട് ആണ് പലർക്കും ഉള്ളത്. ഗെയിമിൽ അഖിൽ മാരാരുടെയും, അനിയൻ മിഥുൻറെയും ടീം ആണ് വിജയിച്ചത്.

പക്ഷെ മറ്റൊരു സംഗതി എന്താണ് എന്നുവച്ചാല് പാവം പരിവേഷം നൽകി ഗോപികയെ ഇരുത്തിയ ടീമുകൾ ആണ് ശരിക്കും ഞെട്ടി പോയത്. ഗെയിമിനെ ഗെയിമായി കാണുകയും, ഇതാണ് എന്റെ രീതി ഞാൻ ജയിക്കാൻ ആണ് വന്നത് എന്ന നിലപാടിലാണ് ഇപ്പോൾ നിലവിൽ ഗോപികയുള്ളത്.
updating...

ആര്‍ട്ടിക്കിള്‍ ഷോ