ആപ്പ്ജില്ല

ഇത്തവണ ഇനി എന്തൊക്കെ കാണേണ്ടി വരും? ബിഗ്ബോസിലേക്ക് ഇവരൊക്കെയാണോ വരുന്നെ?; ചർച്ചയായി പുതിയ പ്രവചനം!

എന്തൊക്കെ കാണേണ്ടി വരും? ബിഗ്ബോസിലേക്ക് എത്തുന്നവർ ഇവരോ?; ചർച്ചയായി പുതിയ പ്രെഡിക്ഷൻ ലിസ്റ്റ്!

Samayam Malayalam 11 Mar 2022, 3:22 pm
ബിഗ് ബോസ് സീസൺ 4 നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പ്രഖ്യാപന ദിവസം മുതൽ ആരൊക്കെയാവും ബിഗ് ബോസിലെത്തുക എന്ന ചർച്ചയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിനോടകം തന്നെ നിരവധി പേരുകൾ ആരാധകർക്കിടയിൽ വന്നു കഴിഞ്ഞു. ഇപ്പോഴിതാ സാധ്യതാ ലിസ്റ്റിലുള്ള മത്സരാർത്ഥികളുടെ കംപ്ലീറ്റ് ലിസ്റ്റാണ് ബിഗ്ബോസ് പ്രേമികൾക്കിടയിലെ പുതിയ ചർച്ചയായി മാറുന്നത്. ബിഗ് ബോസ് ഫാൻ പേജുകളിലാണ് ഇത്തരത്തിലുള്ള ചർച്ച നടക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് എവിടെ നിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഉണ്ടായിട്ടില്ല. ബിഗ് ബോസ് ആരാധകരുടെ ഔദ്യോഗിക കൂട്ടായ്മ പേജുകളിലാണ് ഇത്തരം ചർച്ചകൾ മുറുകുന്നത്.
Samayam Malayalam bigg boss season 4 malayalam latest prediction list went trending
ഇത്തവണ ഇനി എന്തൊക്കെ കാണേണ്ടി വരും? ബിഗ്ബോസിലേക്ക് ഇവരൊക്കെയാണോ വരുന്നെ?; ചർച്ചയായി പുതിയ പ്രവചനം!



ബിഗ് ബോസ് എത്തുന്നു

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉള്ള ഷോ ആണ് ബിഗ് ബോസ്. മാർച്ച് 27 നാണ് ബിഗ് ബോസ് സീസൺ 4 തുടങ്ങുക എന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളോ സ്ഥിരീകരണമോ ഉണ്ടായിട്ടില്ല.

അവതാരകനായി ആര്

എന്തായാലും ബിഗ്ബോസിന്റെ പുതിയ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് മിനി സ്ക്രീൻ പ്രേക്ഷകർ. നേരത്തെ മോഹൻലാലിന് പകരം സുരേഷ് ഗോപിയായിരിക്കും അവതാരകനായെത്തുക എന്ന അഭ്യൂഹങ്ങളും പരന്നിരുന്നു.

മോഹൻലാൽ തന്നെ

എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മോഹൻലാൽ തന്നെ പ്രൊമോ വീഡിയോയിൽ രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പുറത്ത് വിട്ട പ്രൊമോയിലും ഇക്കാര്യമായിരുന്നു സംസാരിച്ചികുന്നത്. ചുമ്മാ ബഫ്ലിംഗ് എന്നാണ് അവതാരകൻ ഇതിനോട് പ്രതികരിച്ചത്.

ലിസ്റ്റിൽ ആരൊക്കെ

ഇപ്പോഴിതാ ചർച്ചയാകുന്ന ലിസ്റ്റിൽ നടി സരയു, മാളവിക സി മേനോൻ, സീരിയൽ നടൻ ശരത്ത് ദാസ്, നടിയും നർത്തകിയുമമായ പാരിസ് ലക്ഷ്മി എന്നിവരൊക്കെയുണ്ട്. കൂടാതെ ഇൻ്റർനെറ്റ് സെലിബ്രിറ്റിയായ പാലാ സജി, അവതാരകയും നടിയുമായ നന്ദിനി എന്നിവരും ലിസ്റ്റിലുണ്ട്.

ശ്രീലക്ഷ്മി അറയ്ക്കലും സാധ്യത പട്ടികയിൽ

മോഡലും ഫിറ്റ്നെസ്സ് ഫ്രീക്കുമായ വിഷ്ണു ജോഷി, താരപുത്രനും നടനുമായ സിനിൽ സൈനുദ്ദീൻ, ടിവി കോമഡി ആക്ടർ കുട്ടി അഖിൽ, സംഗീത സംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്ദ, സോഷ്യൽ ആക്ടിവിസ്റ്റായ ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുമുണ്ടാകുമെന്നും സാധ്യതകളായി ബിഗ്ബോസ് പ്രേമികൾ പറയുന്നു.

സൂര്യ ഇഷാനും അപർണ മൾബറിയും

നടി അഷിക എജെ, ഗിന്നസ് സെലിബ്രിറ്റിയായ അഭീഷ്, നടിയും ട്രാൻസ്വുമൺ ആക്ടിവിസ്റ്റുമായ സൂര്യ ഇഷാൻ, പച്ച മലയാളം പറഞ്ഞ് മലയാളികളെ അമ്പരപ്പിക്കുന്ന അപർണ മൾബറി, വെബ് സീരീസ്, ടിവി നടി ഡോണ അന്ന എന്നിവരും ഇത്തവണയുണ്ടായേക്കാൻ സാധ്യതയുള്ളതായി പറയുന്നു.

ജോസഫ് അന്നംകുട്ടിയും റോഷ്നയും എത്തുമോ ?

ഇതോടൊപ്പം രണ്ട് വൈൽഡ് കാർഡ് എൻട്രികളെയും പ്രവചിച്ചിട്ടുണ്ട്. മോട്ടിവേൽണൽ സ്പീക്കറും ആർജെയുമായ ജോസഫ് അന്നംകുട്ടി ജോസ്, നടിയും മേക്കപ്പ് ആർട്ടിസ്റ്റുമായ റോഷ്ന ആൻ റോയ് എന്നിവരെയാണ് വൈൽഡ് കാർഡ് എൻട്രിയായി പ്രവചിച്ചിരിക്കുന്നത്.

ജിയ ഇറാനിയും

എന്തായാലും ഇവരിൽ ആരൊക്കെ ഉണ്ടാകുമെന്നും എന്തൊക്കെ കാണേണ്ടി വരുമെന്നും അറിയാനുള്ള ആകാംക്ഷയിലാണ് ബിഗ്ബോസ് പ്രേമികളും. മോഡല്‍ ആയ ജിയ ഇറാനി ബിഗ്ഗ് ബോസ് സീസണ്‍ 4 ല്‍ എത്തുന്നു എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ടായിരുന്നു. എന്നാൽ ഇവയൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ