ആപ്പ്ജില്ല

പെട്ടെന്ന് തീരുമാനിച്ച് ഞങ്ങളങ്ങ് കൂടി! ബിഗ് ബോസില്‍ നിന്നും പുറത്തായവരൊന്നിച്ചപ്പോള്‍ സംഭവിച്ചത്‌

ബിഗ് ബോസില്‍ നിന്നും പുറത്തായെങ്കിലും താരങ്ങളുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഷോയില്‍ നിന്നും പുറത്തുവന്നതിന് ശേഷമുള്ള കൂടിക്കാഴ്ചയുടെ വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

Samayam Malayalam 28 May 2022, 1:12 pm
ബിഗ് ബോസ് സീസണ്‍ 4ലൂടെയായി പല താരങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ താരങ്ങള്‍ മാത്രമല്ല സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധ നേടിയവരും ബിഗ് ബോസില്‍ മത്സരിക്കാനെത്തിയിരുന്നു. ഷോയിലെ മികച്ച മത്സരാര്‍ത്ഥികളായി വിലയിരുത്തിയ ഡെയ്‌സി ഡേവിഡും നിമിഷയുമൊക്കെ പുറത്തായതില്‍ നിരാശ പങ്കിട്ട് പ്രേക്ഷകരെത്തിയിരുന്നു. അശ്വിന്‍ വിജയന്‍, അപര്‍ണ മള്‍ബെറി, നവീന്‍ അറക്കല്‍ ഇവരും ബിബി വീടിനോട് ബൈ പറഞ്ഞ് തിരിച്ചെത്തിയവരാണ്.
Samayam Malayalam bigg boss season 4 meetup pics and video went viral
പെട്ടെന്ന് തീരുമാനിച്ച് ഞങ്ങളങ്ങ് കൂടി! ബിഗ് ബോസില്‍ നിന്നും പുറത്തായവരൊന്നിച്ചപ്പോള്‍ സംഭവിച്ചത്‌

നാളുകള്‍ക്ക് ശേഷമായി ഇവരെല്ലാം ഒത്തുകൂടിയിരിക്കുകയാണ്. ബിഗ് ബോസ് സീസണ്‍ 4 മീറ്റപ്പിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരങ്ങള്‍ തന്നെ പങ്കുവെച്ചിരുന്നു. നവീന്‍ അറക്കലായിരുന്നു ലൈവ് വീഡിയോയിലൂടെ എല്ലാവരേയും കാണിച്ചത്. ബിഗ് ബോസില്‍ നിന്നും പടിയിറങ്ങിയ ഞങ്ങളെല്ലാം ചേര്‍ന്നൊരു മീറ്റപ്പ് വെച്ചിരിക്കുകയാണ്. ബിഗ് ബോസ് അടിപൊളിയായിരുന്നു. എന്നെക്കൂട്ടാതെ ലൈവില്‍ പോയത് താങ്കളുടെ സ്ട്രാറ്റജിയായിരുന്നോയെന്നായിരുന്നു ഡെയ്‌സി ചോദിച്ചത്. ശാലിനിയും ജാനകിയും മണികണ്ഠന്‍ ചേട്ടനും ഇല്ല. പെട്ടെന്നാണ് ഞങ്ങള്‍ മീറ്റപ്പ് പ്ലാന്‍ ചെയ്തത്.

ബിഗ് ബോസില്‍ നിന്നും പുറത്തായവരൊന്നിച്ചപ്പോള്‍ സംഭവിച്ചത്‌


ബിഗ് ബോസില്‍ ഞങ്ങള്‍ തല്ല് കൂടിയെങ്കിലും ഗെയിം കളിച്ചെങ്കിലും അതെല്ലാം അവിടെ തീര്‍ന്നു. ഞങ്ങള്‍ പുറത്തിറങ്ങി ഇതുപോലൊക്കെ കറങ്ങാനും അടിച്ചുപൊളിക്കാനുമൊക്കെ പോവും. നിങ്ങളാരും വിരോധം വെച്ചേക്കരുത്. ജാസ്മിനെ മിസ് ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു നിമിഷയുടെ മറുപടി. പ്രേക്ഷകരാണല്ലോ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇത്രയും ദിവസം നില്‍ക്കാനായതില്‍ ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു നവീന്‍ പറഞ്ഞത്.
എല്ലാവരും നല്ല അടിപൊളിയായി കളിക്കുന്നുണ്ടല്ലോ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെക്കുറിച്ച് ചോദിച്ചയാള്‍ക്ക് നവീന്‍ കൊടുത്ത മറുപടി ഇതായിരുന്നു. ശാലിനിയെ വിളിച്ചിരുന്നു. പെട്ടെന്നുള്ള പ്ലാനായതിനാലാണ് ഞങ്ങള്‍ക്ക് എല്ലാരേയും ചേര്‍ക്കാന്‍ പറ്റാതിരുന്നത്. എല്ലാവരും അവരവരുടെ സ്ഥലത്തോട്ട് പോവുകയാണെന്നായിരുന്നു നവീന്റെ കമന്റ്.

ആര്‍ട്ടിക്കിള്‍ ഷോ