ആപ്പ്ജില്ല

രണ്ടാംഭാര്യയെ മുന്നിലിരുത്തി ആദ്യപ്രണയം പരസ്യമാക്കി ഫിറോസ്, അത്രയും തീവ്രമായി ആരേയും പ്രണയിച്ചിട്ടില്ല

ബിഗ് ബോസിലെത്തിയപ്പോഴാണ് താരങ്ങളെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കുന്നത്. ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചും, പ്രതിസന്ധികളെക്കുറിച്ചും, നഷ്ടപ്രണയങ്ങളെക്കുറിച്ചുമെല്ലാം തുറന്നുപറയാനുള്ള അവസരം ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നു. വികാരഭരിതരായാണ് പല താരങ്ങളും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

Samayam Malayalam 2 Mar 2021, 9:15 am

ഹൈലൈറ്റ്:

  • പ്രണയകഥ പറഞ്ഞ് ഫിറോസ്
  • നിറകണ്ണുകളോടെ സജ്‌ന
  • ബിഗ് ബോസിലെ ആദ്യ താരദമ്പതികള്‍
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam bigg boss update firoz khan about first love
രണ്ടാംഭാര്യയെ മുന്നിലിരുത്തി ആദ്യപ്രണയം പരസ്യമാക്കി ഫിറോസ്, അത്രയും തീവ്രമായി ആരേയും പ്രണയിച്ചിട്ടില്ല
പ്രണയത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായാണ് മത്സരാര്‍ത്ഥികളെത്തിയത്. 16ാം ദിവസമായിരുന്നു ബിഗ് ബോസ് ആദ്യ പ്രണയം വെളിപ്പെടുത്താനുള്ള അവസരം നല്‍കിയത്. താരങ്ങളെല്ലാം തങ്ങളുടെ ജീവിതത്തിലെ ആദ്യ പ്രണയത്തെക്കുറിച്ച് വാചാലരാവുകയായിരുന്നു. ബിഗ് ബോസിലെ ആദ്യ താരദമ്പതികളായ ഫിറോസും സജ്‌നയും നടത്തിയ തുറന്നുപറച്ചിലുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അസിസ്റ്റന്റ് ഡയറക്ടര്‍, അവതാരകന്‍, അഭിനേതാവ്, ഡാന്‍സര്‍ തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് ഫിറോസ്. തില്ലാന തില്ലാന, ജോഡി നമ്പര്‍ വണ്‍, സൂര്യ ജോഡി തുടങ്ങി നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട് അദ്ദേഹം.
സജ്‌നയോട് സോറി പറഞ്ഞായിരുന്നു ഫിറോസ് തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് പറഞ്ഞത്. അഭിനയത്തോടായിരുന്നു തുടക്കത്തിലേ താല്‍പര്യം. അതിനിടയിലായിരുന്നു നായകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ആ സമയത്ത് താന്‍ പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരും അംഗീകരിച്ചതായിരുന്നു ആ പ്രണയം. വിവാഹത്തിനും സമ്മതമായിരുന്നു. ആദ്യ സിനിമയുടെ പോസ്റ്ററായിരുന്നു ഫിറോസിന്റെ പ്രണയത്തിലെ വില്ലന്‍. സിനിമയുടെ പോസ്റ്റര്‍ നാട്ടിലും എത്തിയിരുന്നു. എ എന്നുണ്ടായിരുന്നു പോസ്റ്ററില്‍. അതോടെയായിരുന്നു പ്രണയം അവസാനിച്ചത്.
Also Read; മണിക്കുട്ടൻ എത്ര ഭംഗിയായാണ് സായിയെ ഒതുക്കിയത്, ആ പ്രേമത്തിന് എതിരാണ്, ബിഗ് ബോസിനെക്കുറിച്ച് അശ്വതി


എന്നന്നേക്കുമായി പ്രണയിനിയെ നഷ്ടപ്പെടുകയായിരുന്നു. അത്രയും തീവ്രമായി മറ്റാരോടും തനിക്ക് പ്രണയം തോന്നിയിട്ടില്ലെന്നും ഫിറോസ് പറഞ്ഞിരുന്നു. ആദ്യപ്രണയത്തെക്കുറിച്ച് പറയുന്നതിനിടയില്‍ പലപ്പോഴും അദ്ദേഹത്തിന്റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. കണ്ണുനനഞ്ഞായിരുന്നു അദ്ദേഹം പറഞ്ഞവസാനിപ്പിച്ചത്. കേട്ടിരിക്കുന്ന സജ്‌നയും വികാരഭരിതയായിരുന്നു. ഫിറോസിനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു സജ്‌ന. രണ്ടാം വിവാഹത്തിലൂടെയാണ് സജ്‌നയും ഫിറോസും ഒന്നിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ