ആപ്പ്ജില്ല

ഓരോ വരികൾ പോലും ക്ലീൻ ഇമേജിനു വേണ്ടിയാണെന്ന് തോന്നുന്നെന്ന് ആരാധിക, നൂറു ശതമാനം ന്യായമാണെന്ന് കിടിലത്തിൻ്റെ മറുപടി!

'തിരികെ ഇറങ്ങുമ്പോൾ അയാളോടും നമുക്കിതേ വെറുപ്പ് തോന്നും .അതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും'

Samayam Malayalam 11 Jun 2021, 6:05 pm
ബിഗ്ബോസ് മലയാളം സീസൺ 3യിലൂടെയാണ് ആർജെ കിടിലം ഫിറോസ് എന്ന വ്യക്തിയെ കൂടുതൽ മലയാളികൾ അറിഞ്ഞത്. ശക്തരായ മത്സരാർത്ഥികളിലൊരാൾ കൂടിയായിരുന്നു കിടിലം ഫിറോസ് എന്ന ഫിറോസ് ഖാൻ അബ്ദുൾ അസീസ്. വളരെ അപ്രതീക്ഷിതമായി ഷോ നിർത്തലാക്കേണ്ടി വന്നതോടെ വോട്ടിങ്ങിലൂടെ വിജയിയെ കണ്ടെത്തുമെന്ന് ചാനലും അറിയിച്ചിരുന്നു. പുറത്തെത്തിയ ശേഷം മത്സരാർത്ഥികളെല്ലാം സൈബറിടത്തിലെ നിറസാന്നിധ്യമാണ്. താരം പങ്കുവെക്കുന്ന പല കുറിപ്പുകളും ശ്രദ്ധ ആകർഷിക്കാറുമുണ്ട്. അത്തരത്തിലൊരു കുറിപ്പും അതിനു കമൻ്റുമായി എത്തിയ ഒരു ആരാധികയ്ക്ക് കിടിലം ഫിറോസ് നൽകിയ മറുപടിയുമാണ് ശ്രദ്ധയാകർഷിക്കുന്നത്.
Samayam Malayalam biggboss malayalam season 3 contestant kidilam firoz gives perfect reply for fans comments
ഓരോ വരികൾ പോലും ക്ലീൻ ഇമേജിനു വേണ്ടിയാണെന്ന് തോന്നുന്നെന്ന് ആരാധിക, നൂറു ശതമാനം ന്യായമാണെന്ന് കിടിലത്തിൻ്റെ മറുപടി!


​ശ്രദ്ധനേടുന്ന കുറിപ്പ് ഇങ്ങനെയാണ്!

ശ്രദ്ധനേടുന്ന കുറിപ്പ് ഇങ്ങനെയാണ്. 'ലോകത്തിൽ ശരിയും തെറ്റും എന്ന ഒന്നില്ല .. ഓരോരുത്തർക്കും ഓരോ ശരികളാണ് .. നാം മനസ്സിലാക്കുന്ന കാര്യങ്ങളാണ് നമ്മുടെ ശരിയും തെറ്റും തീരുമാനിക്കുന്നത് .. അത് കൊണ്ട് തന്നെ ഞാൻ പറഞ്ഞതാണ് ശരി എന്ന് വാശി പിടിക്കുന്നത് നല്ല ബന്ധം ഉലയാൻ കാരണമാകും. ഓരോ സംഭാഷണവും വ്യത്യസ്ത അറിവുകൾ സമ്പാദിക്കാനുള്ള സുവർണ്ണാവസരമായി കണ്ടാൽ ഓരോ ചർച്ചയും വളർച്ചയുടെ പടവുകൾ ആയി മാറും.'

പ്രകാശം പരക്കട്ടെ

'സാധാരണ രീതിയിൽ നമ്മുടെ ചർച്ചകൾ പോലും തർക്കങ്ങളായി മാറാനുള്ള കാരണം നാം മാത്രമാണ് ശരി എന്ന് നാം വിശ്വസിക്കുന്നു എന്നതാണ് .മറ്റുള്ളവർ പറയുന്നത് കേൾക്കാനോ പഠിക്കാനോ നാം ശ്രമിക്കുകയുമില്ല, അവസാനം നാം ജയിച്ചു എന്ന് സ്ഥാപിക്കാനാണ് നമ്മൾ കൂടുതൽ ഊർജ്ജം കളയുക. അവിടെ ബന്ധങ്ങൾ ഇല്ലാതാക്കുകയാണ് ചെയ്യുക തുടർച്ചയായി തർക്കത്തിൽ ഏർപ്പെടുന്നത് മാനസിക സംഘർഷം വർദ്ധിക്കാനും, ഡിപ്രഷൻ അടക്കമുള്ള രോഗാവസ്ഥയ്ക്കു പോലും കാരണമാകുന്നുണ്ട്. സ്നേഹത്തോടെ അറിവുകൾ പങ്കുവെക്കാം , ആദ്യം കേൾക്കുക, പിന്നെ പറയുക... ബന്ധങ്ങൾ നല്ലതാകട്ടെ പ്രകാശം പരക്കട്ടെ'

ആരാധികയുടെ കമൻ്റ്

ഇതിനു ഒരു ആരാധിക മറുപടിയുമായെത്തുകയും അതിനു കിടിലം ഫിറോസ് മറുപടി നൽകുകയും ചെയ്തു. ആരാധികയുടെ കമൻ്റ് ഇങ്ങനെയാണ്. 'ഞാൻ എഴുതിയത് വായിക്കുമ്പോൾ ഒരു പക്ഷേ എല്ലാവർക്കും എന്നോട് ദേഷ്യം തോന്നാം എന്നാലും എഴുതാത് ഇരിക്കാൻ പറ്റില്ല.. കാരണം ഞാൻ ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഫിറോസ് ഭായി...അവരോട് ഇപ്പോൾ എനിക്കുള്ള നിലപാട് അറിയിക്കണമെന്ന് തോന്നി ഫിറോസ് ഭായിയുടെ ഓരോ എഴുത്തും ഞാൻ ശ്രദ്ധയോടെ വായിക്കുന്ന വ്യക്തിയാണ് മുൻപ് എനിക്ക് ഒരുപാട് ഇഷ്ടം മായിരുന്നു..'

ബിഗ്ഗ് ബോസ്സിൽ നിങ്ങൾ വന്നപ്പോൾ

'ബിഗ്ഗ് ബോസ്സിൽ നിങ്ങൾ വന്നപ്പോൾ ഞാൻ ഒരുപാട് പ്രതീക്ഷിച്ചു പക്ഷേ അതിൽ നിങ്ങളെ കണ്ടപ്പോൾ എന്റെ എല്ലാ ഇഷ്ടവും പോയി എനിക്ക് നിങ്ങളോടുള്ള മതിപ്പ് പോയിരിക്കുന്നു ഇപ്പോൾ നിങ്ങൾ എഴുതുന്ന ഓരോ വരികൾ പോലും നിങ്ങളുടെ ക്ലീൻ ഇമേജ് ഉണ്ടാക്കാൻ വേണ്ടിയാണോ എഴുതുന്നത് എന്ന് തോന്നിപോവുന്നു.'

ആദ്യത്തെ പോലെ ഇഷ്ട പെടാൻ പറ്റുന്നില്ല

'എനിക്ക് നിങ്ങളെ ആദ്യത്തെ പോലെ ഇഷ്ട പെടാൻ പറ്റുന്നില്ല ഞാൻ ഇങ്ങനെയാണ് ഇഷ്ടം തോന്നിയാൽ വല്ലാത്‌ ഇഷ്ട പ്പെടും...നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും ഒരുപാട് ആയിരുന്നു എനിക്ക് അതുകൊണ്ട് തന്നെ നിങ്ങളുടെ വാർത്തകൾ എവിടെ കണ്ടാലും ഞാൻ നോക്കും ഇപ്പോൾ അതൊന്നും നോക്കാൻ തോന്നുന്നില്ല എല്ലാത്തിനോടും താല്പര്യമില്ലായ്മ... എനിക്ക് മാത്രമാണോ ഇങ്ങനെ തോന്നുന്നത് എന്നറിയില്ല..... വീണ്ടും നിങ്ങളോടുള്ള പഴയ സ്നേഹവും ഇഷ്ടവും ഉണ്ടാവാൻ വേണ്ടിയാണ് ഞാൻ നിങ്ങളുടെ എഴുത്തുകൾ വായിച്ചുകൊണ്ടിരിക്കുന്നത്.... അതിൽ നല്ലതല്ലാത്തത് ഒന്നും വരല്ലേ എന്ന പ്രാർത്ഥനയോടെ നിങ്ങളുടെ ഒരു ആരാധിക''

കിടിലം ഫിറോസ് നൽകിയ മറുപടി!

ഇതിനു കിടിലം ഫിറോസ് നൽകിയ മറുപടിയും ഏറെ ശ്രദ്ധേയമാകുകയാണ്. കുറിപ്പ് ഇങ്ങനെയാണ്. 'താങ്കളുടെ ഭാഗം നൂറു ശതമാനം ന്യായമാണ് . താങ്കൾ പ്രതീക്ഷിച്ച പോലെ ബിഗ്‌ബോസിൽ എനിക്ക് നല്ലവാക്കുകൾ പറഞ്ഞു എല്ലാവരെയും മോട്ടിവേറ്റ് ആക്കാനോ ,എല്ലാവരെയും സന്തോഷിപ്പിക്കാനോ, ആരോടും തർക്കിക്കാതിരിക്കനോ കഴിഞ്ഞില്ല .എന്നുമാത്രമല്ല എന്നെ അവഹേളിച്ചതുമുഴുവൻ ചിരിച്ചുകൊണ്ട് കേട്ടിരുന്നു. യൂട്യൂബ് ചാനലുകളുടെയും ആർമികളുടെയും പുറത്തെ ആക്രമണവും ഡീഗ്രേഡിങ്ങും ഒന്നും അറിയാതെ ഞാനവിടെയും ഇവിടെയും കിടന്നും ഇരുന്നും 95 ദിവസങ്ങൾ നിന്ന് പോയി.'

ഇതിനൊക്കെ ഉള്ള മറുപടി!

'എല്ലാ ആഴ്ചയിലും മഹാനായ ലാലേട്ടൻ വന്ന് ക്രിമിനൽ കുറ്റങ്ങൾക്ക് എപ്പോഴും ചീത്ത പറയുന്ന ഒരാളോട് എങ്ങിനെ ഇഷ്ടം തോന്നാനാണ് !!! അച്ചടി ഭാഷയിൽ സംസാരിക്കുന്ന ഒരുവനനോട് പുച്ഛമല്ലാതെ മറ്റെന്തു തോന്നാൻ?? താങ്കളുടെ ന്യായം സത്യമാണ്. പക്ഷേ ആ ഷോ ബിഗ് ബോസ്സ് ആണ് എന്നതാണ് ഇതിനൊക്കെ ഉള്ള മറുപടി. കുറച്ചു നാളേയ്ക്ക് ഈ പേജിലേക്ക് നോക്കണ്ട. അപ്പൊ ഇപ്പൊ ഉള്ള ഇഷ്ടക്കേട് തനിയെ മാറും. അടുത്ത സീസൺ ബിഗ്‌ബോസിലും പുറത്തു നമുക്കിഷ്ടമുള്ള ഒരാളെ അവർ കൊണ്ടുപോവും'

ആര്‍ട്ടിക്കിള്‍ ഷോ