Also Read: ബിഗ് ബോസ് ഫിനാലെയിൽ സർപ്രൈസ് എൻട്രിയായി പ്രിയതാരങ്ങൾ! എലിമിനേറ്റായവരെക്കൂടാതെ ബിഗ് സ്ക്രീനിലെ പ്രമുഖരും! ചിത്രങ്ങൾ വൈറൽ!
ഫിനാലേ ഷൂട്ട് ഇന്നോ?
എന്നാൽ ഇപ്പോഴിതാ തമിഴ്നാട്ടിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഫിനാലേ പ്ലാൻ ചെയ്യുകയും മത്സരാർത്ഥികളെല്ലാം ചെന്നൈയിൽ എത്തുകയും ചെയ്തിരുന്നു. ഫൈനലിസ്റ്റുകളും മുൻപ് പുറത്തായ മത്സരാർത്ഥികളുമൊക്കെ ചെന്നൈയിൽ എത്തിയിരുന്നു. കുറെക്കാലങ്ങൾക്ക് ശേഷം ഇവരെല്ലാം ഒന്നിച്ച് കണ്ടുമുട്ടിയതിൻ്റെ സന്തോഷം ഇൻ്റർനെറ്റിൽ പ്രചരിക്കുന്ന ചിത്രങ്ങൾ പറയാതെ പറയുന്നുണ്ട്.
വൈറലായി വീഡിയോ
എന്നാൽ എപ്പോഴാണ് ഷോയുടെ ഫിനാലേ എന്ന കാര്യത്തിൽ ഇതുവരെ വിവരം ലഭ്യമായിരുന്നില്ല. ഫിനാലേ എപ്പിസോഡ് എന്ന് ടെലികാസ്റ്റ് ചെയ്യുമെന്ന് കാര്യവും സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഓഗസ്റ്റ് ഒന്നിന് ഷോയുടെ ഫിനാലേ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മത്സരാർത്ഥികൾ ഫിനാലേയ്ക്കൊരുങ്ങുന്നതിനൊപ്പം അണിയറയിലും ഒരുക്കങ്ങൾ തകൃതിയാണ്.
ആഹ്ലാദത്തിൽ മത്സരാർത്ഥികളും
ഫിനാലെ മത്സരാർത്ഥികളും മുൻപ് പുറത്തായ മത്സരാർത്ഥികളുമൊക്കെ ചെന്നൈയിലെത്തിയിരുന്നു. പിന്നാലെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് വികെഎസും ചെന്നൈയിലെത്തിയിരുന്നു. ഇപ്പോൾ വികാസ് പങ്കുവെച്ച ഒരു വീഡിയോ ആണ് ഫിനാലേ ഷൂട്ട് ഇന്നാണ് എന്ന തരത്തിൽ ബിഗ്ബോസ് പ്രേമികൾ അനുമാനിക്കുന്നത്.
ശ്രദ്ധ നേടി ഇൻസ്റ്റാ റീൽ
ഡിംപലിന് മേക്കപ്പ് ഇട്ടുകൊണ്ടുള്ള വീഡിയോയാണ് വികാസ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ബിഗ് ഇവൻ്റിനായി പ്രിയപ്പെട്ട സഹോദരിയ്ക്ക് ആശംസകൾ എന്നാണ് വികാസ് വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. ഡിംപൽ ആർമി ഈ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി കമൻ്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.