Please enable javascript.Bigg Boss New Promo,നിനക്കെന്നെ ഒരു ചേച്ചിയുടെ പോലെ സ്‌നേഹിച്ചൂടേ? ബ്ലസിയോട് ദില്‍ഷയുടെ ചോദ്യം! നിന്നെ ആര് കെട്ടാനെന്ന് ചോദിച്ച് റോബിനും! പ്രണയത്തെ ദില്‍ഷ ഇത്രയും പേടിക്കാനുള്ള കാരണം? - blessley and dr robin s talks with dilsha prasannan, bigg boss promo went viral - Samayam Malayalam

നിനക്കെന്നെ ഒരു ചേച്ചിയുടെ പോലെ സ്‌നേഹിച്ചൂടേ? ബ്ലസിയോട് ദില്‍ഷയുടെ ചോദ്യം! നിന്നെ ആര് കെട്ടാനെന്ന് ചോദിച്ച് റോബിനും! പ്രണയത്തെ ദില്‍ഷ ഇത്രയും പേടിക്കാനുള്ള കാരണം?

Samayam Malayalam 25 Apr 2022, 3:49 pm
Subscribe

എന്നെ സുഹൃത്തായി മാത്രമേ കാണുകയുള്ളൂവെന്ന് കഴിഞ്ഞ ദിവസവും ദില്‍ഷ ഡോക്ടറില്‍ നിന്നും ഉറപ്പ് വാങ്ങിയിരുന്നു. പ്രണയത്തെ ദില്‍ഷ ഇത്രയും പേടിക്കുന്നതിന്റെ കാരണത്തെക്കുറിച്ചായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. അന്നത്തെ ഇഷ്ടം ഇപ്പോഴും അതേ പോലെയുണ്ടെന്നായിരുന്നു ബ്ലസ്ലിയും പറഞ്ഞത്.

blessley and dr robin s talks with dilsha prasannan bigg boss promo went viral
നിനക്കെന്നെ ഒരു ചേച്ചിയുടെ പോലെ സ്‌നേഹിച്ചൂടേ? ബ്ലസിയോട് ദില്‍ഷയുടെ ചോദ്യം! നിന്നെ ആര് കെട്ടാനെന്ന് ചോദിച്ച് റോബിനും! പ്രണയത്തെ ദില്‍ഷ ഇത്രയും പേടിക്കാനുള്ള കാരണം?
മത്സരവും ടാസ്‌ക്കുകളുമൊക്കെ ശക്തമയാ രീതിയില്‍ മുന്നേറുമ്പോള്‍ കൂടെയൊരു പ്രണയവും തുടങ്ങിയോ എന്ന ചോദ്യത്തിലാണ് പ്രേക്ഷകര്‍. ഡോക്ടര്‍ റോബിനും ദില്‍ഷയും പ്രണയത്തിലാണോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ദില്‍ഷ റോബിനെ പരസ്യമായി സപ്പോര്‍ട്ട് ചെയ്തിരുന്നു. ഷോയിലെ സഹതാരങ്ങളില്‍ ഒരാളെക്കുറിച്ച് പറയാനാവശ്യപ്പെട്ടപ്പോള്‍ ദില്‍ഷ റോബിനെക്കുറിച്ചായിരുന്നു പറഞ്ഞത്. സുഹൃത്തായത് കൊണ്ട് പറയുന്നതല്ലെന്നും എല്ലാംതുടങ്ങുന്നത് ഡോക്ടറിലൂടെയാണ്, നല്ലൊരു ഗെയിമറാണ് അദ്ദേഹമെന്നുമായിരുന്നു ദില്‍ഷ പറഞ്ഞത്.
ദില്‍ഷ പറയുന്നത് പോലെ ഡോക്ടര്‍ ആന സംഭവമാണെന്നൊന്നും എനിക്ക് തോന്നുന്നില്ലെന്ന് പറഞ്ഞ് ജാസ്മിന്‍ രംഗത്തെത്തിയിരുന്നു. ജാസ്മിന്‍ ഇപ്പോഴും പാവയുടെ കാര്യമാണ് പറയുന്നതെന്നും അവിടെ നിന്നും ഇപ്പോഴും മാറിയിട്ടില്ല, അതേക്കുറിച്ച് പറഞ്ഞാണ് എല്ലായിടത്തും ഡോക്ടറിന്റെ പേര് പറയുന്നതെന്നും ദില്‍ഷ പറഞ്ഞപ്പോള്‍ എന്റെ അച്ഛനെ പറഞ്ഞയാളോട്് എനിക്ക് ക്ഷമിക്കാനാവില്ലെന്നായിരുന്നു ജാസ്മിന്റെ മറുപടി.
dilsha

പ്രണയത്തെ ദില്‍ഷ ഇത്രയും പേടിക്കാനുള്ള കാരണം?


നേരത്ത ബ്ലസ്ലിയായിരുന്നു ദില്‍ഷയോട് ക്രഷ് ഉണ്ടെന്ന് പരസ്യമായി പറഞ്ഞത്. എനിക്ക് താല്‍പര്യമില്ലെന്നും ഞാന്‍ നിന്റെ ചേച്ചിയാണെന്നുമായിരുന്നു ദില്‍ഷയുടെ മറുപടി. ബ്ലസ്ലിയും ദില്‍ഷയും സംസാരിക്കുന്നതിന്റെ പ്രമോ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. നിന്റെ കാര്യങ്ങളെല്ലാം മനസിലാക്കി ബഹുമാനിച്ചുള്ളൊരു സ്‌നേഹമാണ് ഞാന്‍ തരാനുദ്ദേശിച്ചതെന്ന് ബ്ലസ്ലി പറഞ്ഞപ്പോള്‍ നിനക്ക് എന്നെയൊരു ചേച്ചിയായി കണ്ടൂടേയെന്നായിരുന്നു ദില്‍ഷ തിരിച്ച് ചോദിച്ചത്.
ഡയറക്റ്റ് വീട്ടില്‍ വന്ന് ചോദിക്കണമെന്നായിരുന്നു ദില്‍ഷ റോബിനോട് പറഞ്ഞത്. എനിക്കങ്ങനെയില്ലെന്ന് റോബിന്‍ മറുപടി പറഞ്ഞപ്പോള്‍ ഞാന്‍ ഡോക്ടറിനെ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നായിരുന്നു ദില്‍ഷയുടെ മറുപടി. എനിക്ക് അങ്ങനെയൊരു ചിന്തയില്ല, അല്ലെങ്കിലും നിന്നെ ആര് കെട്ടാന്‍. ഡോക്ടറല്ലാതെ വേറാരും കെട്ടില്ലെന്നായിരുന്നു ദില്‍ഷയുടെ കമന്റ്. റോബിനും ദില്‍ഷയും ലവ് ട്രാക്കിലൂടെ സഞ്ചരിച്ച് തുടങ്ങിയോ എന്ന് സംശയിപ്പിക്കുന്ന വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ