ഇന്ത്യയിൽ തരംഗമായി മാറിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ചില താരങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ച പരിപാടിയായിരുന്നു ഇത്. മലയാളികൾ അന്യ ഭാഷായിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസിന്റെ ആരാധകരുമാണ്. ഇവർക്കുള്ള സന്തോഷവാർത്താണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കന്നഡ ബിഗ്ബോസ് അഞ്ചാം സീസൺ വിജയിയും ഗായകനുമായ ചന്ദൻ ഷെട്ടിയാണ് സഹതാരമായിരുന്ന നിവേദിത ഗൗഡയോട് വിവാഹാഭ്യർഥന നടത്തിയിരിക്കുന്നുഎന്ന റിപ്പോർട്ടാണ് ആരാധകരെ ആവേശത്തിലാക്കിയത്.
പരിപാടിയിൽ തങ്ങളുടെ പ്രകടനം കഴിഞ്ഞതിനു പിന്നാലെയായിരുന്നു ചന്ദൻ നിവേദിതയുടെ മുമ്പിൽ മുട്ടുകുത്തി നിന്ന് വിവാഹാഭ്യർഥന നടത്തിയത് . ആദ്യം അമ്പരന്നു നിന്ന് നിവേദിത, തന്റെ മനസ്സിലും ഇതേ ആഗ്രഹം ഉണ്ടായിരുന്നതായി അറിയിച്ചു. വേദിയിൽ വണങ്ങി നിന്ന് ഇരുവരും ആരാധകരുടെ അനുഗ്രഹവും തേടി. ഉടനെ തന്നെ ഞങ്ങളുടെ വിവാഹം ഉണ്ടാകുമെന്നും ചന്ദൻ ആരാധകരെ അറിയിച്ചു. നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകർ ഇത് സ്വീകരിച്ചത്.
അതേസമയം പൊതുവേദിയിൽ വിവാഹാഭ്യർഥന നടത്തിയതിന്റെ പേരിൽ ഇരുവർക്കുമെതിരെ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുകയാണ് സർക്കാർ. മൈസൂരിൽ വച്ച് നടന്ന "യുവ ദസറ" പരിപാടിക്കിടയിൽ ഇപ്രകാരം ഒരു കാര്യം നടക്കാൻ പാടില്ലെന്നും ഇരുവരും പൊതു ചടങ്ങിനെ ദുരുപയോഗം ചെയ്തെന്നും നോട്ടീസിൽ പറയുന്നു.
മഹാനവമിയോട് അനുബന്ധിച്ചു മൈസൂരിൽ നടന്ന പരിപാടിയാണ് "യുവ ദസറ".