ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ജനപ്രിയനാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും റോബിനിപ്പോഴും നിരവധി ആരാധകരാണ്. റിയാസ് എന്ന മത്സരാർഥിയെ ടാസ്കിനിടയിൽ തല്ലിയതിന്റെ പേരിലായിരുന്നു റോബിനെ പുറത്താക്കിയത്. ഷോയിൽ നിന്ന് പുറത്തിറങ്ങിയ റോബിന് ഗംഭീര സ്വീകരണമാണ് ആരാധകർ ഒരുക്കിയതും. കഴിഞ്ഞ ദിവസം റോബിൻ തന്റെ ആദ്യത്തെ ഔദ്യോഗിക ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരുന്നു. Also Read:
ലക്ഷ്മിപ്രിയ അന്ന് ദില്‍ഷയോട് പറഞ്ഞത് ഞാന്‍ കേട്ടതാണ്; ഇങ്ങനെയൊക്കെയേ ആളുകളുടെ മനസ്സിലിരിപ്പ് പുറത്തുവരൂ, തുറന്നടിച്ച് ബ്ലെസ്ലി, ഒന്നും മിണ്ടാതെ ലക്ഷ്മിപ്രിയ!
മഹാദേവൻ തമ്പിയായിരുന്നു റോബിന്റെ ചിത്രങ്ങൾ പകർത്തിയത്. ഇപ്പോഴിത തന്റെ വ്യത്യസ്തമായ മറ്റു ചിത്രങ്ങൾ കൂടി പങ്കുവച്ചിരിക്കുകയാണ് റോബിൻ. മഹാദേവൻ തമ്പി തന്നെയാണ് ഈ ചിത്രങ്ങൾക്ക് പിന്നിലും. ചിത്രത്തിന്റെ വീഡിയോയും റോബിൻ പങ്കുവച്ചിട്ടുണ്ട്. ഹെയർ സ്റ്റൈലിലാണ് റോബിൻ മേക്കോവർ നടത്തിയിരിക്കുന്നത്. പുത്തൻ മേക്കോവറിലുള്ള റോബിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ആർആർആറിലെ ലുക്ക് ഉണ്ടല്ലോ എന്നാണ് ചിത്രങ്ങൾ കണ്ട് പലരും പറയുന്നത്. ഒരു ചിരി പോസ് കാണാൻ ആഗ്രഹം ഉണ്ട്. ആ ചിരി ആണ് എല്ലാം, ഒന്ന് ചിരിക്കെന്റെ ഡോക്ടറേ എന്നൊക്കെയാണ് റോബിന്റെ ചിത്രത്തിന് പലരും കമന്റ് ചെയ്തിരിക്കുന്നത്.
ഉദ്ഘാടനങ്ങളും ഫോട്ടോഷൂട്ടുമൊക്കെയായി തിരക്കിലാണിപ്പോൾ റോബിൻ. ബോയ്കോട്ട് ഡീഗ്രേഡിങ് എന്ന് പറഞ്ഞുകൊണ്ട് സൈബർ ആക്രമണങ്ങൾക്കെതിരെയും റോബിൻ വീഡിയോ പങ്കുവച്ചിരുന്നു. അനാവശ്യമായ ഡീഗ്രേഡിങും സൈബർ ആക്രമണങ്ങളും വേണ്ട എന്നാണ് തന്റെ അഭിപ്രായമെന്നും വീഡിയോയിൽ റോബിൻ പറഞ്ഞിരുന്നു. സിനിമ ചർച്ചകളും റോബിനുമായി പലരും നടത്തുന്നുണ്ട്. ആരെങ്കിലും സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചാൽ പോകുമെന്ന് റോബിൻ മുൻപ് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞിരുന്നു.
Also Watch: