ബിഗ് ബോസ് സീസണ് 3 വിജയകരമായി മുന്നേറുകയാണ്. ശനി, ഞായര്‍ ദിവസങ്ങളിലായാണ് മോഹന്‍ലാല്‍ ബിഗ് ബോസിലേക്ക് എത്തുന്നത്. ബിഗ് ബോസ് വീട്ടിലേക്ക് നേരിട്ടെത്തുന്നില്ലെങ്കിലും മത്സരാര്‍ത്ഥികളുമായി സംവദിക്കാറുണ്ട് അദ്ദേഹം. പോയവാരത്തിലെ കാര്യങ്ങളെക്കുറിച്ച് വിശദമായി ചോദിക്കാറുണ്ട് . എലിമിനേഷനും വൈല്‍ഡ് കാര്‍ഡ് എന്ട്രിയെക്കുറിച്ചുമെല്ലാം പറയുന്നതും മോഹന്‍ലാലാണ്.
Also Read; ഡിംപലിനോടുള്ള ഇഷ്ടം കൂടിവരാനുള്ള കാരണങ്ങളേറെയാണ്, ഫിനാലെ വരെ എത്തുമെന്ന് ഉറപ്പിക്കാം, കുറിപ്പ് വൈറലാവുന്നു
ഷോയുടെ നടത്തിപ്പുകാർ മാറിയോ? കഴിഞ്ഞ സീസണുകൾ പോലെ അല്ല ഇപ്പ്രാവശ്യം. പ്രേക്ഷകർ എന്ത് ചോദിക്കണം എന്ന് കരുതുന്ന കാര്യങ്ങൾ ലാലേട്ടൻ ചോദിക്കുന്നു . ഇന്നത്തെ ഇര എല്ലാവരുടെയും മേധാവി ചമയാൻ ശ്രമിക്കുന്ന ഭാഗ്യലക്ഷ്മി. ഏതായാലും നന്നായിട്ടുണ്ട് ഈ മാറ്റമെന്നായിരുന്നു ഒരാൾ അഭിപ്രായപ്പെട്ടത്. നിരവധി പേരാണ് ഇതേക്കുറിച്ച് സൂചിപ്പിച്ച് എത്തിയിട്ടുള്ളത്.
ആദ്യ സീസൺ തൊട്ട് ആരേയും അധികം വിമർശിക്കാനൊന്നും നിൽക്കാതെ ഒരു സോഫ് സോണിൽ നിന്നുള്ള അവതരണം ആയിരുന്നു ലാലേട്ടന്റേത്. ഹിന്ദിയിൽ സൽമാൻ ഖാന്റെയും തമിഴിൽ കമൽഹാസന്റെയും ഒക്കെ പെർഫോമൻസ് കണ്ടിട്ട് ഇങ്ങേരെ മാറ്റി വേറെ ആരേലും പകരം കൊണ്ട് വരണം എന്ന രീതിയിൽ ഉള്ള ചർച്ചകളൊക്കെ ഇവിടെ ഉണ്ടായിരുന്നു. എന്നാൽ ആദ്യ ആഴ്ചയിലെ ലാലേട്ടന്റെ വരവിൽ തന്നെ മനസ്സിലായി ഇത്തവണ അടിമുടി മാറ്റവുമായാണ് വന്നിരിക്കുന്നത് എന്ന്. ഓരോ ഇഷ്യൂസും ചോദ്യം ചെയ്യുന്നത് ഒക്കെ നല്ല രീതിയിൽ ഇമ്പ്രൂവ് ചെയ്ത് ലാലേട്ടൻ അവതരിപ്പിച്ചത് കണ്ട് സന്തോഷം തോന്നി. ഇത് വരെ കണ്ടതിൽ വെച്ചുള്ള ഏറ്റവും കിടു പെർഫോമൻസ് ആയിരുന്നു. ഇഷ്ട്ടപ്പെട്ടുവെന്നായിരുന്നു വേറൊരാൾ കുറിച്ചത്.