ആപ്പ്ജില്ല

മറ്റൊരു താര വിവാഹം കൂടി; ഒരു ബിഗ് ബോസ് താരം കൂടി സുമംഗലിയായി!

പ്രമുഖ വ്യവസായിയുമായി മുൻ ബിഗ് ബോസ് താരത്തിന്റെ വിവാഹം. ഹണിമൂണിനായി ഇരുവരും ജപ്പാനിലേക്ക് യാത്രയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. ബിഗ് ബോസിലൂടെയാണ് താരം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരി ആയി മാറിയത്!

Samayam Malayalam 7 Jan 2020, 12:29 pm
മറ്റൊരു ബിഗ് ബോസ് താരം കൂടി സുമംഗലിയായി, ജനുവരി അഞ്ചിനായിരുന്നു ബിഗ് ബോസിലൂടെ പ്രശസ്തയും, പ്രിയങ്കരിയുമായി മാറിയ നേഹ പെൻസെയുടെ വിവാഹം നടക്കുന്നത്. ശാർദൂൽ സിംഗ് ബയാസാണ് നേഹയെ സ്വന്തമാക്കിയത്.
Samayam Malayalam Bigg Boss star Neha



ബിഗ് ബോസ് സീസൺ 12 ലെ മത്സരാർത്ഥിയായിരുന്നു നേഹ. ശാർദൂൽ ബിസിനസ് കാരനാണ്. മറാത്തി, ഹിന്ദി ചിത്രങ്ങളിൽ വേഷമിട്ട നേഹ ബിഗ് ബോസിലൂടെയാണ് കൂടുതൽ ശ്രദ്ധ നേടിയത്. ബിഗ് ബോസ് മാത്രമല്ല 'മേ ഐ കം ഇൻ മാഡം' എന്ന ഷോയും നേഹയെ ശ്രദ്ധേയയാക്കി.

ജപ്പാനിലേക്കാകും നവ ദമ്പതികൾ ഹണിമൂണിനായി പോകുക എന്നാണ് സോഷ്യൽ മീഡിയയിൽ പൊതുവെയുള്ള സംസാരം.

ആര്‍ട്ടിക്കിള്‍ ഷോ