നുണയനും സംസ്കാരം ഇല്ലാത്തവനുമാണ് രജിത് എന്ന് ആരോപണം!
എലിമിനേഷന് ശേഷം നൽകിയ ഒരു അഭിമുഖത്തിലാണ് രാജിനി ചാണ്ടി രജിത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. അയാൾ നുണ മാത്രമേ പറയുകയൂള്ളുവെന്നും, സംസ്ക്കാര ഇല്ലാത്ത പോലെയാണ് അയാളുടെ പെരുമാറ്റമെന്നും രാജിനി പറഞ്ഞിരുന്നു. അയാൾക്ക് സ്ത്രീകളോട് യാതൊരു ബഹുമാനം ഇല്ലാത്ത വ്യക്തിയാണെന്നും അവർ പറഞ്ഞിരുന്നു.
ഞാൻ ആത്മാർഥമായി മാപ്പ് ചോദിക്കുന്നു!
രജിത്തിനെതിരെ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങൾക്ക് ക്ഷമ ചോദിക്കുന്നു എന്നാണ് ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യ ഓണ്ലൈന് നൽകിയ അഭിമുഖത്തിലൂടെ താരം പറയുന്നത്. എന്റെ വാക്കുകൾ അയാളുടെ ഫാൻസിനെ വേദനിപ്പിച്ചെങ്കിൽ ഇത് എന്റെ പരസ്യ മാപ്പ് പറച്ചിൽ ആയി കാണണമെന്നും താരം അറിയിച്ചു.
മുത്തശ്ശി ഗദയിലെ മുത്തശ്ശി
മുത്തശ്ശിയായിട്ടാണ് സ്ക്രീനിൽ എത്തിയതെങ്കിലും,ഇന്നും മുപ്പത്തിന്റെ ചെറുപ്പം ആണ് തനിക്ക് എന്ന് താരം തെളിയിച്ചിട്ടുണ്ട്. അറുപത്തിയെട്ടു വയസ്സുകാരിയായ രാജിനി ചാണ്ടി തന്റെ ജീവിതത്തിൽ എന്ത് കാര്യങ്ങളും ഏറ്റെടുക്കാൻ തനിക്ക് പ്രായം ഒരു ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് പറയുന്നു.
ഞാൻ ആ ഷോയ്ക്ക് അനുയോജ്യ അല്ല!
ഷോയിൽ പോയതിനെ കുറിച്ചോർത്ത് ഇപ്പോൾ ദുഃഖം തോന്നുന്നതായും, താൻ ആ ഷോയ്ക്ക് പറ്റിയ മത്സരാർത്ഥി അല്ലെന്നും താരം പറഞ്ഞു. കുറച്ചധികം ഓർമ്മകളും, തമാശയും ഒക്കെയായി കഴിയാം എന്നാണ് ഞാൻ കരുതിയത് അങ്ങിനെയാണ് ഷോയിലേക്ക് എത്തുന്നത്. പക്ഷെ അത് എന്റെ ആദ്യ തെറ്റായി കാണുന്നുതായും രാജിനി അറിയിച്ചു.
പക്ഷെ അത് ഇത്രത്തോളം പ്രശ്നങ്ങൾ ആകുമെന്ന് കരുതിയില്ല!
എന്റെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ പ്രകടിപ്പിക്കുന്ന ഒരു തുറന്ന മനസ്സുള്ള വ്യക്തിയാണ് ഞാൻ. വീടിനകത്തും ഞാൻ അങ്ങനെ തന്നെ ചെയ്തു. പക്ഷെ അത് ഇത്രത്തോളം പ്രശ്നങ്ങൾ ആകുമെന്ന് കരുതിയില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണങ്ങൾ താരത്തെ വേദനിപ്പിച്ചിട്ടുണ്ട്.