ആപ്പ്ജില്ല

മോഹന്‍ലാല്‍ അല്ല എങ്കില്‍ ബിഗ്ഗ് ബോസ് സീസണ്‍ 5 ന്റെ ഹോസ്റ്റ് ആര്?, പ്രേക്ഷാകഭിപ്രായം ഇതാണ്

മോഹന്‍ലാല്‍ അല്ല എങ്കില്‍ മറ്റ് ഏത് സൂപ്പര്‍ സ്റ്റാര്‍ ബിഗ്ഗ് ബോസ് ഹോസ്റ്റ് ആയി എത്താനാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് എന്ന പോള്‍ റിസള്‍ട്ട് രസകരമാണ്. മമ്മൂട്ടി, സുരേഷ് ഗോപി, പൃഥ്വിരാജ്, മുകേഷ് എന്നിവരുടെ പേര് വച്ചാണ് പോള്‍ നടത്തിയത്. ഏറ്റവും കൂടുതല്‍ ആളുകള്‍ വോട്ട് ചെയ്തത് മമ്മൂട്ടിയ്ക്ക് ആണ്.

Samayam Malayalam 23 Jan 2023, 10:30 am
ബിഗ്ഗ് ബോസ് ഷോ മലയാളികള്‍ നെഞ്ചേറ്റി കഴിഞ്ഞു. നാല് സീസണുകള്‍ക്ക് ശേഷം അടുത്ത സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. കൂടുതല്‍ ആകാംക്ഷ നിറച്ച് അടുത്ത സീസണ്‍ വരുന്നു എന്ന മുന്നറിയിപ്പ് ചാനല്‍ തന്നെ പുറത്ത് വിട്ടു. കഴിഞ്ഞ ദിവസമാണ് ഏഷ്യനെറ്റ് ചാനല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായ സീസണ്‍ 5 ഉടന്‍ വരുന്നു എന്ന സൂചന നല്‍കിയത്.
Samayam Malayalam BIGG BOSS23
If not Mohanlal, netizens want this superstar to host Bigg Boss Malayalam


മത്സരാര്‍ത്ഥികള്‍ ആരൊക്കെയാവും എന്ന കാര്യത്തില്‍ സീരിയസ് ചര്‍ച്ച നടക്കുന്നതിന് ഇടയില്‍ ഇടൈംസ് ഒരു സര്‍വെ നടത്തുകയുണ്ടായി. മോഹന്‍ലാല്‍ അല്ല എങ്കില്‍ മറ്റ് ഏത് സൂപ്പര്‍ സ്റ്റാര്‍ ബിഗ്ഗ് ബോസ് ഹോസ്റ്റ് ആയി എത്താനാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് എന്ന പോള്‍ റിസള്‍ട്ട് രസകരമാണ്. മമ്മൂട്ടി, സുരേഷ് ഗോപി, പൃഥ്വിരാജ്, മുകേഷ് എന്നിവരുടെ പേര് വച്ചാണ് പോള്‍ നടത്തിയത്.

ഏറ്റവും കൂടുതല്‍ ആളുകള്‍ വോട്ട് ചെയ്തത് മമ്മൂട്ടിയ്ക്ക് ആണ്. 39 ശതമാനം. ബിഗ്ഗ് ബോസ് മലയാളത്തിന്റെ ഹോസ്റ്റ് ആയി ആദ്യം വിളിച്ചത് മമ്മൂട്ടിയെ ആയിരുന്നുവത്രെ. എന്നാല്‍ അത് തനിയ്ക്ക് പറ്റിയ പണിയല്ല എന്ന് അറിഞ്ഞ് മമ്മൂട്ടി പിന്മാറുകയായിരുന്നു. ഇതിനായി തനിക്ക് കോടികള്‍ വാഗ്ദാനം ചെയ്തിരുന്നു എന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

25 ശതമാനം വോട്ടുകള്‍ നേടി പൃഥ്വിരാജ് രണ്ടാം സ്ഥാനത്തുണ്ട്. 22 ശതമാനം വോട്ട് ആണ് സുരേഷ് ഗോപിയ്ക്ക് കിട്ടിയത്. 14 ശതമാനം ആളുകളാണ് മുകേഷിന് വോട്ട് ചെയ്തത്. മാര്‍ച്ച് അവസാനത്തോടെ ബിഗ്ഗ് ബോസ് സീസണ്‍ 5 തുടങ്ങും എന്നാണ് വാര്‍ത്തകള്‍ കേള്‍ക്കുന്നത്.

അതിനിടയില്‍ മാസ്റ്റര്‍ ഷെഫ് എന്ന പരിപാടിയുടെ മലയാളം വേര്‍ഷന്‍ തുടങ്ങുന്നതായും ഹോസ്റ്റായി പൃഥ്വിരാജ് എത്തുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കൊവിഡ് പാന്റമിക് കാരണം ആ ഷോ കാന്‍സല്‍ ചെയ്യുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ