ആപ്പ്ജില്ല

'ഈ നിലയിലെത്താൻ ഒരുപാട് കഷ്ടപ്പെട്ടു'; ഹൃദയം കൊണ്ട് പറഞ്ഞ് ഷിയാസ്, വീഡിയോ!

ഷിയാസ് പങ്കുവെച്ച വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു

Samayam Malayalam 10 Aug 2020, 2:01 pm
മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള റിയാലിറ്റി ഷോ ആയിരുന്നു ബിഗ്ബോസ് മലയാളം. ഈ ഷോയുടെ ആദ്യ സീസണിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ഷിയാസ് കരീം. അന്താരാഷ്ട്ര വേദികളിൽ മോഡലായി തിളങ്ങി നിൽക്കവേയാണ് ഷിയാസ് ബിഗ്ബോസ് വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തുന്നത്. മറ്റുള്ള മത്സരാർത്ഥികളിൽ നിന്നും തീർത്തും വേറിട്ട സ്വഭാവക്കാരനായാണ് ഷിയാസ് പ്രേക്ഷകരിലേക്ക് അടയാളപ്പെടുത്തപ്പെട്ടത്. അതിനാലാവണം ഷിയാസ് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. വലുപ്പം ഏശാത്ത കുട്ടിത്തം കലർന്ന സംസാരവും വാശി നിറഞ്ഞ ചെയ്തികളുമൊക്കെയായി ബിഗ്ബോസ് പ്രേമികളുടെ ഇഷ്ട മത്സരാർത്ഥികളിലൊരാളായി ഷിയാസ് വളരെ വേഗം മാറി. ബിഗ്ബോസിൻ്റെ ഫെനലിലെത്തിയ നാല് മത്സരാർത്ഥികളിലൊരാൾ കൂടിയായിരുന്നു ഷിയാസ്.
Samayam Malayalam model actor shiyas kareem shares a video that says about his struggling life went viral
'ഈ നിലയിലെത്താൻ ഒരുപാട് കഷ്ടപ്പെട്ടു'; ഹൃദയം കൊണ്ട് പറഞ്ഞ് ഷിയാസ്, വീഡിയോ!


Also Read: കിങ് ലയറിലൂടെ അരങ്ങേറിയ നടിയ്ക്ക് കൊവിഡ്; താരം ക്വാറന്റെെനില്‍

'മിസ്റ്റർ ഗ്രാൻഡ് സീ വേൾഡ് 2018'

ബിഗ്ബോസ് മലയാളം ആദ്യ ഭാഗത്തിൻ്റെ റണ്ണറപ്പായി മാറിയ പെരുമ്പാവൂരുകാരനായ ഷിയാസ് ഇന്ത്യയിലെ മുൻനിര ഡിസൈനേഴ്സിന്‌ വേണ്ടി മോഡലായിട്ടുള്ളയാളാണ്. ഒരു സിനിമാനടനാവണമെന്നുള്ള മോഹവുമായിട്ടായിരുന്നു ഷിയാസിന്റെയും തുടക്കം. മോഡലിംഗ് രംഗത്തു സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഷിയാസ് ബൾഗേറിയയിൽ നടന്ന 'മിസ്റ്റർ ഗ്രാൻഡ് സീ വേൾഡ് 2018'-ൽ ആദ്യ അഞ്ചു പേരിൽ ഒരാളായിരുന്നു. നാട്ടിൽ അറിയപ്പെടുന്ന ഒരു ഫുട്ബോൾ താരം കൂടിയാണ് ഷിയാസ് കരീം.

'മരക്കാർ അറബിക്കടലിൻ്റെ സിംഹം'

മുൻപ് ചില ചെറിയ റോളുകൾ ചെയ്ത് ശ്രദ്ധ നേടിയ ഷിയാസ് ബിഗ്ബോസ് താരമായി മാറിയതോടെ കരിയറിലും തിരക്കേറി. മോഹൻലാൽ നായകനാകുന്ന മരക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ബിഗ്ബജറ്റ് ചിത്രത്തിൽ ഒരു കഥാപാത്രത്തെ ഷിയാസ് അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഷിയാസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Also Read: 'അതിലും കുറഞ്ഞ ശിക്ഷ ഇയാൾ അർഹിക്കുന്നില്ല എങ്കിലും സാന്ദ്ര ചെയ്തത് മറിച്ചാണ്'; കൈലാസ് മേനോൻ്റെ കുറിപ്പ് വൈറൽ!

'ജീവിതം വരച്ചിടുന്ന ഒരു വീഡിയോ'

തൻ്റെ ജീവിതത്തിൽ ഇതുവരെ നേടിയതൊക്കെ പൊരുതി നേടിയത് തന്നെയാണെന്നാണ് ഷിയാസ് അടിവരയിട്ട് ചൂണ്ടിക്കാട്ടുന്നത്. തൻ്റെ ജീവിതം വരച്ചിടുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ പങ്കുവെക്കുന്നതെന്നും ഒരുപാട് തവണ ഇക്കാര്യങ്ങൾ താൻ പലയിടത്തായി പറഞ്ഞിട്ടുണ്ടെന്നും ഷിയാസ് കുറിച്ചിരിക്കുന്നു.

'തൻ്റെ യാത്ര തുടങ്ങിയിട്ടേയുള്ളു'

തൻ്റെ കഠിനപ്രയത്നം കൊണ്ടും പ്രതിസന്ധികളെ ധൈര്യമായി തരണം ചെയ്തതുകൊണ്ടുമാണ് ഇന്നത്തെ നിലയിൽ താൻ എത്തി നിൽക്കുന്നതെന്നും ഒരുപാടൊന്നും താൻ നേടിയെന്നല്ല അർത്ഥമാക്കുന്നതെന്നും ഷിയാസ് കുറിച്ചു. ഇനിയും തനിക്ക് ചെയ്യാനാകുമെന്ന ആത്മവിശ്വാസമുണ്ട്, തൻ്റെ യാത്ര തുടങ്ങിയിട്ടേയുള്ളു, ഇനിയുമൊരുപാട് ദൂരം താണ്ടാനുണ്ട്. ഷിയാസ് കുറിച്ചിരിക്കുന്നതിങ്ങനെയാണ്.

Also Read: 'ആളിക്കത്തി മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങള്‍'; പ്രതീക്ഷയുടെ വിളക്കുകൾ അണഞ്ഞു പോവുന്നില്ലെന്ന് മമ്മൂട്ടി

ഷിയാസ് പങ്കുവെച്ച വീഡിയോ

View this post on Instagram loved this video.My whole journey is depicted in this. So many times i've been told i don't have what it takes -in me..I won't reach anywhere.After so many hardships and struggling i have reached the position where i am now.Eventhough i haven't achieved much..Still i believe i can do more💪 & i will 💪.The journey has only started.Still a long way to go💥💥 Thankyou so much @althafrazaak for this video❤️🤩 . . . ___________________________________________ #shiyaskareem#model#actor#bigboss#bigbossmalayalam#struggle#career#blessed#shoot#kerala#motivation#achievement#stayhome#staysafe A post shared by Shiyas Kareem (@shiyaskareem) on Aug 9, 2020 at 12:36am PDT

ആര്‍ട്ടിക്കിള്‍ ഷോ