ആപ്പ്ജില്ല

Episode 37: രജിത്തിനെ കല്യാണം കഴിപ്പിക്കാന്‍ ഒരു ശ്രമം! ദയയ്ക്ക് ഇതുവരെ കേള്‍ക്കാത്ത ആ കഥ പറഞ്ഞുനല്‍കി ഫുക്രുവും!

ഭക്ഷണം ആവശ്യമുള്ളവർ അരമണിക്കൂര്‍ മുന്‍പ് അറിയിക്കണം എന്ന് രജിത് പ്രഖ്യാപിച്ചത് സഹമത്സരാര്‍ത്ഥികളെ ചൊടിപ്പിച്ചു. ജസ്ലയും മഞ്ജുവും അടക്കമുള്ളവര്‍ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തുകയും ചെയ്തു.

Samayam Malayalam 11 Feb 2020, 8:39 am
പാചകത്തിലാണ് തുടക്കം. രജിത്തിന്റെ ദോശയും കറിയും കഴിച്ച് സന്തോഷത്തോടെയിരിക്കുന്ന മത്സരാര്‍ത്ഥികളെയാണ് രാവിലെതന്നെ കാണാന്‍ കഴിയുന്നത്. കറി സൂപ്പറാണെന്ന് അവര്‍ രജിത്തിനെ അറിയിക്കുന്നുമുണ്ട്. എന്നാല്‍ കഴിക്കുന്ന ഭക്ഷണത്തിലെ കുറവുകള്‍ പുറത്തുപറയാതെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണോ ഇവര്‍ എന്ന് സംശയം തോന്നും. ഇക്കര്യം ദയ രജിത്തിനോട് സൂചിപ്പിക്കുന്നുമുണ്ട്. ഏല്‍പ്പിച്ച ജോലി ശരിയായി ചെയ്യാനായിരുന്നു ദയക്ക് രജിത് നല്‍കിയ ഉപദേശം.
Samayam Malayalam Episode 36: രജിത്തിനെ കല്യാണം കഴിപ്പിക്കാന്‍ ഒരു ശ്രമം! ദയയ്ക്ക് ഇതുവരെ കേള്‍ക്കാത്ത ആ കഥ പറഞ്ഞുനല്‍കി ഫുക്രുവും


മറ്റുള്ളവര്‍ക്ക് വേണ്ടി വഴക്കുണ്ടാക്കി സ്വയം പഴികേള്‍ക്കേണ്ടവന്നതിന്റെ സങ്കടം പറയുന്ന മഞ്ജുവിനെയും എപ്പിസോഡില്‍ കാണാനായി. രജിത്തുമായി സ്‌നേഹത്തോടെ സംസാരിക്കാന്‍ താത്പര്യപ്പെട്ട് പരാജയപ്പെടുന്ന എലീനയെയുമൊക്കെ എപ്പിസോഡില്‍ കാണാന്‍ കഴിഞ്ഞു. എങ്ങനെയൊക്കെ സംസാരിക്കാന്‍ ശ്രമിച്ചാലും മറ്റൊരാള്‍ പറയുന്ന കാര്യം കേള്‍ക്കാന്‍ ക്ഷമ കാണിക്കാത്ത രജിത്തിന്റെ മുന്നില്‍ ഒടുവില്‍ എലീനയ്ക്കും തോല്‍വി സമ്മതിക്കേണ്ടിവന്നു.

Also Read: രജിത്തിന് കൂട്ട നോമിനേഷന്‍; ആ പേര് പറഞ്ഞത് ഇവര്‍ ഏഴു പേര്‍!

നോമിനേഷനുള്ള പേരുകള്‍ നിര്‍ദേശിക്കാനുള്ള സമയമായിരുന്നു പിന്നെ. വീട്ടിലെ അവസ്ഥകളുമായി പൊരുത്തപ്പെടാത്ത, ഇഴചേരാത്ത ആളുകളെയും മത്സരത്തില്‍ സജീവമല്ലെന്ന് തോന്നുന്നവരെയുമാണ് നോമിനേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത്. ക്യാപ്റ്റനായതിനാല്‍ പാഷാണം ഷാജിയേയും. കണ്ണിനസുഖം മൂലം വീട്ടില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട രഘു, സുജോ, സാന്‍ഡ്ര, രേഷ്മ, പവന്‍ എന്നീ അഞ്ച് പേരെയും ഒഴിച്ചുനിര്‍ത്തി ആയിരുന്നു നോമിനേഷന്‍ പ്രക്രിയ നടന്നത്.

11 മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത നോമിനേഷനില്‍ ഏഴ് വോട്ടുകള്‍ നേടി നോമിനേഷനിലേക്ക് ആദ്യം എത്തപ്പെട്ടത് രജിത്താണ്. തൊട്ടുപിന്നാലെ ബിഗ് ബോസ് മത്സരത്തില്‍ രജിത്തിന്റെ വലംകൈ എന്ന് പ്രേക്ഷകര്‍ വിശ്വസിക്കുന്ന ദയയുമുണ്ട്. ആറ് പേരാണ് ദയയുടെ പേര് നോമിനേഷനില്‍ ഉന്നയിച്ചത്. ഒടുവില്‍ രജിത്തും ദയയും കൂടാതെ മറ്റ് ആറ് പേര്‍ കൂടെ നോമിനേഷന്‍ ലിസ്റ്റിലേക്ക് എത്തപ്പെട്ടു. എന്നാല്‍ ഈ ആറു പേരില്‍ ഉള്‍പ്പെട്ടിരുന്ന ജസ്ല വീക്ക്‌ലി ടാസ്‌കില്‍ ലഭിച്ച ആനുകൂല്യം ഉപയോഗിച്ച് എലിനിമിനേഷനില്‍ നിന്ന് രക്ഷപെട്ടു. അങ്ങനെ ഈ ആഴ്ച വോട്ടിങ് കടമ്പ മറികടക്കേണ്ടത് ഏഴ് മത്സരാര്‍ത്ഥികള്‍ക്കാണ്.

Also Read: 'മിണ്ടാപ്പൂച്ച കലമുടയ്ക്കും': ദയയ്ക്ക് അതിനു കഴിയുമോ?

പ്രഭാതഭക്ഷണം ഉഗ്രന്‍ എന്ന് പറഞ്ഞെങ്കിലും ഉച്ചഭക്ഷണമായപ്പോഴേക്കും രജിത്തിന്റെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയിരുന്നു. ഭക്ഷണം വേണ്ടവര്‍ അരമണിക്കൂര്‍ മുന്‍പ് അറിയിക്കണം എന്ന രജിത്തിന്റെ പ്രഖ്യാപനമാണ് സഹമത്സരാര്‍ത്ഥികളെ ചൊടിപ്പിച്ചത്. ജസ്ലയും മഞ്ജുവുമടക്കമുള്ളവര്‍ ഇതിനെ ചോദ്യം ചെയ്തു.

രജിത്തിന്റെ ഉള്ളിലെ കല്ല്യാണ മോഹം ഇളക്കാന്‍ പണിപ്പെടുന്ന ദയയെയാണ് പിന്നെ കണ്ടത്. എന്നാല്‍ തന്റെ മുന്നില്‍ ഉര്‍വശി, മേനക, രംഭമാര് വന്ന് കുലുങ്ങി തുള്ളിയാലും രജിത്തിന്റെ രോമത്തില്‍ പോലും തൊടില്ല എന്നായിരുന്നു ദയക്ക് കിട്ടിയ മറുപടി. പക്ഷെ ഇക്കുറി ദയ വിടാന്‍ തയ്യാറല്ലായിരുന്നു, 'മോഹങ്ങള്‍ മുരടിച്ചു... മോതിരക്കൈ മരവിച്ചു... മനസ്സുമാത്രം... മനസ്സുമാത്രം... മുരടിച്ചില്ല എന്ന പാട്ട് പാടിയാണ് ദയ രജിത്തിനെ കുടുക്കിയത്.

ദയക്ക് ഉറങ്ങുന്നതിന് മുന്‍പ് കഥപറഞ്ഞ് കൊടുക്കുന്ന ഫുക്രുവും എപ്പിസോഡില്‍ തിളങ്ങി. മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥയാണ് ഫുക്രു ദയക്കായി പറഞ്ഞുനല്‍കിയത്. സെന്റിമെന്റ്‌സ് നിറഞ്ഞ ആ കഥയുടെ ക്ലൈമാക്‌സിന് എല്ലാവരും ചേര്‍ന്ന് ബാക്ക്ഗ്രൗണ്ട് മ്യൂസിക് അടക്കം നല്‍കിയായിരുന്നു അവതരണം.

ആര്‍ട്ടിക്കിള്‍ ഷോ