മൂന്നാംവാരത്തിലേക്ക് കടന്നതോടെ ബിഗ് ബോസിലെ കാര്യങ്ങളും മാറിമറിയുകയാണ്. പുതിയ കൂട്ടുകെട്ടും സ്ട്രാറ്റജിയുമൊക്കെയായി മുന്നേറുകയാണ് പലരും. വഴക്കും തര്‍ക്കങ്ങളും കൈയ്യാങ്കളിയിലേക്ക് നീങ്ങുന്നതും സ്ഥിരം കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. ടാസ്ക്ക് റദ്ദാക്കുന്നതും മത്സരാര്‍ത്ഥികളെ കണ്ഫഷന് റൂമിലേക്ക് വിളിച്ച് ശാസിക്കുകയുമായിരുന്നു ബിഗ് ബോസ്. മത്സരത്തില്‍ ശത്രുതയും വാശിയുമൊക്കെയുണ്ടാവാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലെന്നാണ് താരങ്ങള്‍ പറയുന്നത്. മോണിങ് ടാസ്ക്കിനിടയിലായിരുന്നു താരങ്ങള്‍ ഇതേക്കുറിച്ച് പറഞ്ഞത്.
എന്നെ ഞാനായി കണ്ടത് ഒരാളാണ്, മജിസിയയെക്കുറിച്ചായിരുന്നു ഡിംപല്‍ ബാല്‍ പറഞ്ഞത്. അരികിലെത്തിയ ബാനുവിനെ കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിക്കുകയായിരുന്നു ഡിംപല്‍. വിയോജിപ്പുകള്‍ കൊണ്ട് കെട്ടിപ്പിടിക്കാന്‍ പറ്റുന്ന 3 പേരെക്കുറിച്ചായിരുന്നു അഡോണി പറഞ്ഞത്. അത് പോലെ തന്നെ പ്രായവും. സായ് കൃഷ്ണ, എയ്ഞ്ചല്‍, റംസാന് ഇവരെക്കുറിച്ചായിരുന്നു അഡോണി സൂചിപ്പിച്ചത്.
മണിക്കുട്ടനെക്കുറിച്ചായിരുന്നു സൂര്യ പറഞ്ഞത്. നല്ലൊരു ഫ്രണ്ടാണ്, അതിനും മേലെയുള്ളൊരു ബന്ധമാണ് തോന്നുന്നത്. നിറപുഞ്ചിരിയോടെയായിരുന്നു മണിക്കുട്ടന് ഇത് കേട്ടത്. ഇവിടെന്തോ ആയിക്കോട്ടെ, ഇവിടുന്ന് ഇറങ്ങുമ്പോള്‍ നല്ലൊരു കൂട്ടായിട്ട് ആ സമയത്ത് ഞാന്‍ സായിയെ വിളിക്കുമെന്നായിരുന്നു സജ്ന പറഞ്ഞത്. ശത്രുത മറന്ന് ഫിറോസിനേയും സജ്നയേയും കെട്ടിപ്പിടിക്കുകയായിരുന്നു സായ് കൃഷ്ണ.