ആപ്പ്ജില്ല

39കാരി; എട്ടാം ക്‌ളാസ്സുകാരിയുടെ അമ്മ; സിംഗിൾ മദർ; ഭർത്താവിനെ തേടിയത് ലക്ഷകണക്കിന് ആളുകൾ; വൈബർ ഗുഡ് ചർച്ചയാകുമ്പോൾ

Samayam Malayalam 30 Mar 2023, 1:12 pm
ബിഗ് ബോസിലെത്തിയ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ മുഖമാണ് വൈബർ ഗുഡ് ദേവുവിന്റേത്. ലുക്കിൽ ഒരു ടീനേജ് കാരിയായി തോന്നാം എങ്കിലും ആൾക്ക് പ്രായം റിവേഴ്‌സ് ഗിയറിൽ ആണെന്ന് തോനുന്നു. 39 കാരിയായ വൈബർ ഗുഡ് ദേവു സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. വളരെ ഷോർട്ട് ടെംപെർഡ് ആയ ദേവു അച്ഛനും അമ്മയ്ക്കും ഏക മകൾ ആണ്. ദേവുവിനും ഒരു മകൾ ആണുള്ളത്. വിശദമായി വിശേഷങ്ങൾ വായിച്ചറിയാം.
Samayam Malayalam social media searching bigg boss malayalam viber good devu s husband since she found out sreedevi menon was a single mother
39കാരി; എട്ടാം ക്‌ളാസ്സുകാരിയുടെ അമ്മ; സിംഗിൾ മദർ; ഭർത്താവിനെ തേടിയത് ലക്ഷകണക്കിന് ആളുകൾ; വൈബർ ഗുഡ് ചർച്ചയാകുമ്പോൾ


​ശ്രീദേവി ഗോപിനാഥ് എന്ന 39 കാരി​

റിപ്പോർട്ടുകൾ പ്രകാരം 1984 ഏപ്രിൽ പതിനേഴിനാണ്‌ ശ്രീദേവിയുടെ ജനനം. ചേന്ദമംഗലം സ്വദേശിനിയായ ദേവു വീട്ടിൽ ഒറ്റമകളാണ്. 2008-ൽ, ആണ് ചേന്ദമംഗലത്ത് നിന്ന് എറണാകുളത്തേക്ക് താമസം മാറിയത് . അതേ വർഷം തന്നെ ദേവു മോഡലിംഗ് രംഗത്തേക്കും ചുവട് വച്ചു. എന്നാൽ തുടക്കകാലത്ത് ചില എതിർപ്പുകൾ വന്നതുമൂലം തന്നെ ബാംഗ്ലൂരിൽ ഐടി ഉദ്യോഗസ്ഥ ആവുകയാണ് ദേവു.

ഐടി പ്രൊഫഷണൽ ആണ് Viber Good Devu

മോഡലിംഗിൽ ഒരു കരിയർ തുടരാനുള്ള ദേവുവിന്റെ തീരുമാനത്തെ കുടുംബം എതിർത്തതോടെയാണ് , എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് ദേവു പോകുന്നത്. മോഡലിംഗ് വിട്ട ശേഷം ഐടി പ്രൊഫഷണലായി ദേവു മാറി; ഈ സമയം കൊണ്ടുതന്നെ വൈബർ ഗുഡ് ദേവു ഒരു കമ്പനി സെക്രട്ടറി (CS) കോഴ്സ് പൂർത്തിയാക്കി.എന്നാൽ അപ്പോഴും മോഡലിംഗ് രംഗത്തേക്ക് ചുവട് വയ്ക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു തനിക്ക് എന്നും താരം പറഞ്ഞിട്ടുണ്ട്

പയ്യെ പയ്യെ ടിക് ടോക്കിലേക്ക്

പയ്യെ പയ്യെ ദേവു TikTok-ൽ സജീവമായി, എന്നാൽ ഇന്ത്യയിൽ TikTok നിരോധിച്ചതിനെത്തുടർന്ന് ഒരു സുഹൃത്തിന്റെ നിർദ്ദേശപ്രകാരം ദേവു ഇൻസ്റ്റാഗ്രാമിലേക്കും യൂട്യൂബിലേക്കും ചേക്കേറി.
മാഡ് വൈബ് ദേവു എന്ന പേരിലും ഇപ്പോൾ ഗുഡ് വൈബർ എന്ന പേരിലുമാണ് ഇൻസ്റ്റയിൽ ദേവു സജീവം ആകുന്നത്. Mental health, society, human relationships, feminism, and equality എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളിൽ റീലുകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടുതുടങ്ങുന്നത്.

​സിംഗിൾ മദർ​

ഒരു കൊച്ചു പെൺകുട്ടിയാണ് എന്ന് പൊതുവെ ഒരു സംസാരം ഉണ്ടെങ്കിലും ഒരു കുട്ടിയുടെ അമ്മയാണ് ദേവു. എട്ടാം ക്‌ളാസുകാരിയുടെ അമ്മയാണ് താരം എന്നാണ് ഗൂഗിൾ റിപ്പോർട്ട്. അതേസമയം താരം സിംഗിൾ മദർ ആണ് എന്ന കാര്യം അധികമാർക്കും അറിവുള്ള കാര്യം അല്ല. ബിഗ് ബോസിൽ എത്തിയപ്പോൾ തനിക്ക് അച്ഛനും അമ്മയും, മകളും ആണ് ഉള്ളതെന്ന് ദേവു പറയുകയുണ്ടായി. എന്നാൽ കൂടുതൽ വിവരങ്ങൾ താരം തുറന്നുപറഞ്ഞിട്ടില്ല.

​ഭർത്താവിനെ അന്വേഷിച്ചത്​

വൈബർ ഗുഡ് ദേവു വിന്റെ ഭർത്താവിനെ ഗൂഗിളിൽ തിരഞ്ഞത് ലക്ഷകണക്കിന് ആളുകൾ ആണ്. എന്നാൽ എവിടെയും വിവാഹത്തിന്റെ കാര്യങ്ങളോ, വിവാഹ കാര്യങ്ങളോ ദേവു തുറന്നു പറഞ്ഞിട്ടില്ല എന്നതാണ് വാസ്തവം മാത്രമല്ല പേഴ്സണൽ കാര്യങ്ങൾ തുറന്നു പറയാൻ തനിക്ക് താത്പര്യമില്ല, അതിനു പറ്റിയ ഒരു സാഹചര്യം ഉണ്ടായാൽ പറയും എന്ന നിലപാടായിരുന്നു ദേവുവിന്.

ഇപ്പോൾ പറ്റിയ സാഹചര്യം

ബിഗ് ബോസിൽ എത്തിയ സ്ഥിതിക്ക് തനിക്ക് കാര്യങ്ങൾ തുറന്നു പറയാനുള്ള വേദിയായി ദേവു അതിനെ കണ്ടാൽ തന്റെ വിഷമഘട്ടങ്ങൾ, അതിനെ അതിജീവിച്ചു ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയ ഘട്ടങ്ങൾ ഒക്കെ പറയും, അത് സമൂഹത്തിനു ഒരു ഇൻസ്പിരേഷണൽ സ്റ്റോറി ആകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. അതേസമയം ഇത്തവണ ബിഗ് ബോസിൽ എത്തിയവരിൽ സ്ട്രോങ്ങ് ആയ കണ്ടസ്റ്റന്റ് ആണ് ദേവു എന്ന് പൊതുവെ ഒരു സംസാരം ഉണ്ടെങ്കിലും ആളൊരു തോട്ടാവാടി ടൈപ്പ് ആണെന്ന് കഴിഞ്ഞ ദിവസത്തെ എപ്പിസോഡുകളിൽ നിന്നും വ്യക്തമാകും

​മകൾ ആണ് ലോകം

വര്ഷങ്ങളായി സിംഗിൾ മദർ ആയി തുടരുന്ന ദേവു ഇന്ന് സോഷ്യൽ മീഡിയയിൽ ബെസ്റ്റ് ഇൻഫ്ലുവെൻസർ ആണ്. ബിഗ് ബോസ് സീസണിൽ ടോപ് ഫൈവിൽ എത്തും എന്ന് പ്രേക്ഷകർ വിധി എഴുതുന്ന താരം പക്ഷെ ഷോർട്ട് ടെംപെർഡ് ആയതുകൊണ്ടുതന്നെ ഇനി വരും ദിവസങ്ങളിൽ എങ്ങനെ ആകും അവർ എന്ന കാര്യമാണ് ബിഗ് ബോസ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ