ബിഗ് ബോസിന് മുൻപ് തന്നെ സൂരജ് തേലക്കാട് മലയാളികൾക്ക് സുപരിചിതനാണ്. എന്നാൽ ബിഗ് ബോസ് മലയാളം സീസൺ 4 ൽ പങ്കെടുത്തതോടെ സൂരജിനെ ആളുകൾ കൂടുതൽ അടുത്തറിഞ്ഞു. ബിഗ് ബോസ് ഷോയുടെ ഫൈനൽ സിക്സിലും സൂരജ് എത്തിയിരുന്നു. ഇപ്പോഴിത തന്റെ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സൂരജ്. കട്ടൻ വിത്ത് ഇമ്മട്ടി എന്ന അഭിമുഖത്തിലാണ് സൂരജ് മനസ് തുറന്നത്. പണ്ട് ആളുകൾക്ക് എന്നെ കാണുമ്പോൾ മനസിലാകുമായിരുന്നു. അന്ന് പക്ഷേ ആളുകൾക്ക് എന്റെ പേര് അറിയില്ലായിരുന്നു. ഇപ്പോൾ അറിയാം. കോളെജിൽ പഠിക്കുന്ന സമയത്ത് ഒരു പ്രണയം ഉണ്ടായിരുന്നു. സ്നേഹിക്കുന്ന കുട്ടിയെ കല്യാണം കഴിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും സൂരജ് പറഞ്ഞു.
Also Read:
വെറുതേ ഞാന്‍ ഇങ്ങനെ ഒരുങ്ങിക്കെട്ടുമോ, അതിനൊരു കാരണമുണ്ട്.. പറയാം; വിവാഹ വേഷത്തില്‍ ഒരുങ്ങിയതിനെ കുറിച്ച് സുബി സുരേഷ് പറയുന്നു
എന്റെ പ്രണയം ഞാൻ ആ കുട്ടിയോട് തുറന്നു പറഞ്ഞിരുന്നു. പക്ഷേ വീട്ടിൽ സമ്മതിക്കുകയാണെങ്കിൽ താനും ഓക്കെയാണെന്നാണ് അവർ പറഞ്ഞത്. എന്റെ അച്ഛൻ പറഞ്ഞ ഒരു കാര്യം ഉണ്ട്, നമ്മുടെ എല്ലാ കാര്യങ്ങളും അറിഞ്ഞ് നമ്മളെ സ്നേഹിക്കുന്ന ഒരാളുണ്ടാകാം. അങ്ങനെ ഒരാളു വരട്ടേ. അതു വരെ കാത്തിരിക്കാം എന്ന്. എന്റെ ജൂനിയർ ആയിരുന്നു ആ കുട്ടി. ചാർലി സിനിമ കണ്ട ശേഷം അച്ഛന് വലിയ സന്തോഷമായിരുന്നു. എനിക്കും ചേച്ചിക്കും തിരിച്ചറിവ് കിട്ടിയ പ്രായത്തിൽ അച്ഛൻ വിളിച്ച് പറഞ്ഞിരുന്നു ഞങ്ങൾക്ക് ഇനി പൊക്കം വയ്ക്കില്ല എന്ന്. എന്റെ ഈ ലുക്കിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്. അച്ഛൻ എല്ലാ കാര്യത്തിനും നന്നായി പിന്തുണച്ചിരുന്നു.
ബിഗ് ബോസിൽ നിന്ന് വിളിച്ചപ്പോൾ ചേച്ചിയ്ക്ക് ഭയങ്കര പേടിയായിരുന്നു, പോകണ്ട എന്നൊക്കെ പറഞ്ഞു. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം അവർക്ക് ഭയങ്കര സന്തോഷമായിരുന്നു. ബിഗ് ബോസിൽ നിന്ന് ഇനിയും വിളിച്ചാൽ പോകും. സിനിമയിൽ വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. ഉല്ലാസപൂത്തിരികൾ, ജാൻസി റാണി എന്നീ ചിത്രങ്ങൾ ഇനി പുറത്തിറങ്ങാനുന്നുണ്ട്. ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയാണ്- സൂരജ് പറയുന്നു.
Also Watch: