ആപ്പ്ജില്ല

അനുഷ്ക ഷെട്ടി - നാഗചൈതന്യ വിവാഹം തന്നെ അറിയിക്കാതിരുന്നത് കഷ്ടമായിപ്പോയെന്ന് നാഗാർജുന! താര വിവാഹമെന്ന അഭ്യൂഹത്തിന് നാഗാർജ്ജുനയുടെ മറുപടി

ഇരുവരും വിവാഹിതരാകുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു

Samayam Malayalam 19 Nov 2021, 4:58 pm
നടി സമാന്തയും നടൻ നാഗചൈതന്യയും വിവാഹ ബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ നിരവധി ഗോസിപ്പുകളാണ് സോഷ്യൽമീഡിയയിലുള്‍പ്പെടെ ഇരുവരെ കുറിച്ചും വന്നുകൊണ്ടിരിക്കുന്നത്. സമാന്തയെ കുറിച്ചായിരുന്നു ആദ്യ സമയങ്ങളിൽ കൂടുതൽ ഗോസിപ്പുകളെങ്കിൽ പിന്നാലെ നാഗചൈതന്യയുമായും വന്നുതുടങ്ങി. താരവും സായി പല്ലവിയുമായുള്ള ബന്ധത്തെ കുറിച്ചായിരുന്നു ഏറ്റവും ഒടുവിൽ വന്നത്. ലവ് സ്റ്റോറി എന്ന സിനിമ അടുത്തിടെ റിലീസായതിന് ശേഷമായിരുന്നു ഇത്. ഇപ്പോഴിതാ നാഗചൈതന്യയുടെ വിവാഹ നിശ്ചയ വാർ‍ത്തകളോട് അച്ഛനും നടനുമായ നാഗാര്‍ജ്ജുന പ്രതികരിച്ച രീതിയാണ് ഇപ്പോള്‍ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്.
Samayam Malayalam actor nagarjunas reaction on naga chaitanya and anushka shettys rumoured engagement goes viral
അനുഷ്ക ഷെട്ടി - നാഗചൈതന്യ വിവാഹം തന്നെ അറിയിക്കാതിരുന്നത് കഷ്ടമായിപ്പോയെന്ന് നാഗാർജുന! താര വിവാഹമെന്ന അഭ്യൂഹത്തിന് നാഗാർജ്ജുനയുടെ മറുപടി


Also Read: അല്ലു അര്‍ജ്ജുന്റെ പുഷ്പയിലെ ഒരു ഗാന രംഗത്തിന് വേണ്ടി സമാന്ത ആവശ്യപ്പെട്ടത് കോടികള്‍, കൊടുക്കാം എന്ന് ഏറ്റ് നിര്‍മാതാവും!

നാഗാർജ്ജുന എനിക്ക് ഗുരു

നാളുകള്‍ക്ക് മുമ്പ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ ഒരു വാര്‍ത്ത ആയിരുന്നു ബാഹുബലി താരം അനുഷ്‌ക ഷെട്ടിയും നാഗ ചൈതന്യയും തമ്മിലുള്ള പ്രണയകഥ. നാഗചൈതന്യയുടെ അച്ഛനും നടനുമായ നാഗാ‍ർജ്ജുനയോടൊപ്പം സൂപ്പർ, ഡോൺ, രാഗദ, താണ്ഡവം, ഓം നമോ വെങ്കിടേശായ, കേടി, കിംഗ്, കേടി, സോഗ്ഗഡേ ചിന്നി നയന, ഊപ്പിരി തുടങ്ങി നിരവധി സിനിമകളിൽ അനുഷ്ക അഭിനയിച്ചിട്ടുമുണ്ട്. താൻ നാഗാര്‍ജ്ജുനയെ ഒരു ഗുരുവായാണ് കാണുന്നതെന്നും അഭിമുഖങ്ങളിൽ അനുഷ്ക പറഞ്ഞിട്ടുണ്ട്.

നാഗാർജ്ജുനയുടെ മറുപടി

എന്നാൽ ഒരിക്കൽ അനുഷ്‌ക ഷെട്ടിയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന രീതിയിൽ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഈ വിഷയത്തെ കുറിച്ച് ഹൈദരാബാദ് ടൈംസിന് നൽകിയ അഭിമുഖത്തിൽ ഒരിക്കൽ നാഗാര്‍ജ്ജുന പ്രതികരിച്ചത് ഏറെ രസാവഹമായിട്ടായിരുന്നു. നാഗ ചൈതന്യ ആ സമയം ഒരു സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് സ്വിറ്റ്‌സർലൻഡിലായിരുന്നു.

എന്നോട് പോലും പറയാതെ നടത്തിയത് കഷ്ടമായിപ്പോയി

പുലർ‍ച്ചെ ഞാൻ മകനെ വിളിച്ച് ചോദിച്ചു ‘ഇന്നലെ രാത്രി നീയും അനുഷ്‌കയുമാള്ള വിവാഹനിശ്ചയം എന്നോട് പോലും പറയാതെ നടത്തിയത് കഷ്ടമായിപ്പോയി’, ഇതുകേട്ട് നാഗ ചൈതന്യ നിര്‍ത്താതെ ചിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇക്കാര്യം അനുഷ്കയോടും പറഞ്ഞിരുന്നുവെന്നും അവർക്കും ചിരിയടക്കാനായില്ലെന്നുമാണ് അന്ന് അഭിമുഖത്തിൽ നാഗാര്‍ജ്ജുന പറഞ്ഞത്.

വിവാഹമോചനത്തിന് ശേഷം

ബന്ധം വേർപെടുത്തിയത്തിനു ശേഷം നാഗ ചൈതന്യ ഒരു പുതിയ അപ്പാർട്ട്മെൻ്റ് വാങ്ങിയതായി അഭ്യൂഹമുണ്ട്. എന്നാൽ സമാന്ത അവരുടെ പഴയ വീട്ടില്‍ തന്നെയാണ്. വിവാഹ മോചനത്തിന് ശഷം ഏതാനും ആഴ്ചകൾക്ക് മുമ്പ് നാഗ ചൈതന്യ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 'മോസ്റ്റ് എലിജിബിൾ ബാച്ചിലർ' എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിലായിരുന്നു ഇത്.

ഗംഭീരമെന്ന് ഉറക്കെ പറഞ്ഞ് പ്രേക്ഷകർ; 'എല്ലാം ശരിയാകും' കണ്ടവർ പറയുന്നത് കേട്ടോ?

ആര്‍ട്ടിക്കിള്‍ ഷോ