ആപ്പ്ജില്ല

എന്നാ ചേർച്ചയാണെന്നേ...സ്ക്രീനിലെ പ്രണയം ജീവിതത്തിൽ നിറച്ചവർ!

സിനിമയിൽ ആണെങ്കിലും ടെലിവിഷൻ ചാനൽ പരിപാടികൾ ആണെങ്കിലും ചില താരജോഡികളെ കാണുമ്പോൾ തന്നെ പ്രേക്ഷകർ പറയും, ഹോ എന്നാ ചേർച്ചയാണെന്നേ ഇവർ ജീവിതത്തിലും ഒന്നായവരാണോ എന്ന്. ചിലർ ഈ സംശയം അങ്ങട്ട് ഊതിപെരുപ്പിച്ചു ഗോസിപ്പുകൾ ആക്കും. മറ്റ് ചിലർ സ്‌ക്രീനിൽ ഇവർക്ക് ഇത്രയും കെമിസ്ട്രി ഉണ്ടെങ്കിൽ ജീവിതത്തിൽ ഒന്നിച്ചു കൂടെ എന്ന് അതിയായി ആശിക്കും. ഇത്തരത്തിൽ പ്രേക്ഷകർ കണ്ണും നട്ട് കാത്തിരുന്ന താര വിവാഹങ്ങൾ അടുത്തിടെ നടക്കുകയുണ്ടായി. സ്ക്രീനിലെ കെമിസ്ട്രി ജീവിതത്തിൽ പകർത്തിയ ചില താര ജോഡികളെ പരിചയപ്പെടാം.

Samayam Malayalam 11 Dec 2019, 1:42 pm

Samayam Malayalam actors who became real life partners after being successful partners on screen
എന്നാ ചേർച്ചയാണെന്നേ...സ്ക്രീനിലെ പ്രണയം ജീവിതത്തിൽ നിറച്ചവർ!

​പേളി - ശ്രീനിഷ്

പ്രേക്ഷകരുടെ എവർഗ്രീൻ ക്യൂട്ട് താര ജോഡികളാണ് ഇരുവരും. പേളിഷ് എന്നാണ് ഇരുവരെയും കൂടി ആരാധകർ വിളിക്കുന്നത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരുടെയും കെമിസ്ട്രി ആരാധകർ ഏറ്റെടുക്കുന്നത്. പിന്നീട് ജീവിതത്തിൽ ഒന്നാകുന്നതിനുള്ള കാത്തിരുപ്പിലായിരുന്നു ഇരുവരുടെയും ആരാധകർ. സത്യത്തിൽ പ്രേക്ഷകർ ഇരുവരെയും വിവാഹം കഴിപ്പിച്ചു എന്ന് വേണം പറയാൻ. കാരണം ബിഗ് ബോസിൽ നടന്ന പ്രണയം മുതൽ ഇരുവരുടെയും വിവാഹം നടക്കുന്നവരെയും പേളിഷ് ഹാഷ് ടാഗുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

​ആദിത്യൻ - അമ്പിളീ ദേവി

സ്‌ക്രീനിൽ ഇരുവരും ഒട്ടുമിക്ക സീരിയലുകളിൽ എത്തിയിട്ടുണ്ടെങ്കിലും , സീതയിലെ അനിരുദ്ധനെയും ജാനകിയേയും പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. സ്ക്രീനിലെ ഇരുവരുടെയും കെമിസ്ട്രി തന്നെയാണ് ജീവിതത്തിലും ഇരുവരും ഒന്നിക്കണം എന്ന് പ്രേക്ഷകർ ആഗ്രഹിക്കാൻ കാരണം. പ്രേക്ഷകർ ഈ ആഗ്രഹം ഉള്ളിൽ കൊണ്ട് നടക്കുമ്പോഴായിരുന്നു ഏവരെയും ഞെട്ടിച്ചു കൊണ്ട് ഇരുവരും വിവാഹിതരായി എന്ന വാർത്ത മീഡിയകളിൽ നിറഞ്ഞത്.

​സ്നേഹ - ശ്രീകുമാർ

പ്രേക്ഷകർ നെഞ്ചിലേറ്റിയ കോമഡി കഥാപാത്രങ്ങൾ ആയിരുന്നു ലോലിതനും മണ്ഡോദരിയും. ഇരുവരുടെയും സ്ക്രീനിലെ മിന്നും പ്രകടനം കണ്ട പ്രേക്ഷകർ പലപ്പോഴും ഇരുവരും തമ്മിൽ പ്രണയത്തിൽ ആണോ എന്ന് പോലും സംശയിച്ചിരുന്നു. എന്ത് തന്നെ ആയാലും ഇരുവരും ജീവിതത്തിൽ ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ആരാധകർ.

​രമ - ഭാസി അഥവാ സുരേഷ് കുമാർ- വർഷ

പ്രേക്ഷകര്‍ ഹൃദയത്തിൽ ഏറ്റിയ പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങൾ ആയിരുന്നു രമ - ഭാസി. ഇരുവരുടെയും പ്രണയവും വിവാഹവും ഉപ്പും മുളകും പരമ്പരയിലും നിറഞ്ഞു നിന്നു. സുരേഷ് കുമാര്‍ ആണ് ഭാസി ആയി എത്താറുള്ളത്. രമ എന്ന കഥാപാത്രത്തെ വര്‍ഷ ആയിരുന്നു അവതരിപ്പിച്ചത്.

​ബൈജു ദേവരാജ്- രസ്ന

നിരവധി ഹിറ്റ് സീരിയലുകളുടെ സംവിധായകൻ മലയാള ടെലിവിഷനിലെ സൂപ്പർഹിറ്റ് നായികയെ ആണ് ജീവിത സഖി ആക്കിയത്. ബൈജുവിന്റെ മെഗാ ഹിറ്റ് പരമ്പര പാരിജാതത്തിലെ അരുണ - സീമ കഥാപത്രങ്ങളെ അവതരിപ്പിച്ച രസ്നയാണ് ബൈജുവിന്റെ ജീവിതത്തിലും നായിക ആയി എത്തിയത്. ഇരുവരും തമ്മിൽ പാരിജാതം പരമ്പരയിലൂടെയാണ് ജീവിതത്തിലും ഒന്നിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ