ആപ്പ്ജില്ല

അമ്പിളി - ആദിത്യൻ പുതിയ വിശേഷം ; എല്ലാം വടക്കുംനാഥന്റെ അനുഗ്രഹമെന്ന് ആദിത്യൻ

തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളൊക്കെ ആരാധകരോട് പങ്കുവയ്ക്കുന്ന ആദിത്യന്‍ ജീവിതത്തിലുണ്ടായ പുതിയ വിശേഷം പങ്കുവച്ചിരിക്കുന്നു. എല്ലാം വടക്കും നാഥന്റെ അനുഗ്രഹം ഒന്നുമാത്രം.മധുരം പങ്കിട്ട് താരദമ്പതികൾ, ആശംസകളുമായി ആരാധകർ.

Samayam Malayalam 30 Sept 2019, 3:41 pm
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ അമ്പിളിയും ആദിത്യനും ജീവിതത്തിൽ ഒരുമിച്ച വാർത്ത പ്രേക്ഷകർ അതിശയത്തോടെയാണ് സ്വീകരിച്ചത്. അതിനുശേഷം എല്ലാ വിശേഷങ്ങളും ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുമുണ്ട്. കഴിഞ്ഞദിവസം ഇരുവരും പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
Samayam Malayalam ambily adithyan


തങ്ങളുടെ ജീവിതത്തിലേക്ക് വരാൻ പോകുന്ന പുതിയ അതിഥിയ്ക്കായുള്ള കാത്തിരുപ്പിലാണ് ഇരുവരും . അതിന്റെ ചടങ്ങുകളുടെ ഭാഗമായി എടുത്ത ചിത്രങ്ങളും വിഡിയോയും ആണ് ഇരുവരും ഷെയർ ചെയ്തിരിക്കുന്നത്. ചിത്രങ്ങളിൽ ചടങ്ങിന്റെ ഭാഗമായി വെളുപ്പിന് അമ്പിളി പൊങ്കാല അര്‍പ്പിക്കുന്നതും, മധുരം പങ്കുവയ്ക്കുന്നതും കാണാം.
" ഏഴാം മാസം ചടങ്ങ് എനിക്ക് പ്രിയപ്പെട്ടവര്‍ മാത്രമുളള ഒരു ചെറിയ ചടങ്ങായിരുന്നു. ചില ആഗ്രഹം അതൊക്കെ പെട്ടെന്ന് ചെയ്യണം, സമയം കുറവാണ്" എന്നു കുറിച്ചുകൊണ്ടാണ് ആദിത്യന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

മാത്രമല്ല ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോയിൽ " ഈശ്വരന് നന്ദി, ഇന്ന് വരെ ഓരോ ദിവസവും മുൻപോട്ട് പോകുന്നത് എന്റെ വടക്കുംനാഥന്റെ ഒരു അനുഗ്രഹം കൊണ്ട് മാത്രമാണ്. തന്നെ കുറ്റം പറഞ്ഞു നടക്കുന്നവർ ചിന്തിക്കണം എന്തിനെന്ന്. പോട്ടെ, ഇന്നത്തെ ദിവസം ഈശ്വരന് ഇരിക്കട്ടെ", ആദിത്യൻ പറയുന്നു.

ഇപ്പോൾ അമ്പിളി സീരിയലില്‍ നിന്നും ഇടവേള എടുത്തിരിക്കയാണ്. സിനിമാ-സീരിയൽ ക്യാമറാമാനായിരുന്ന ലോവലുമായുള്ള വിവാഹബന്ധം വേർപെടുത്തിയ ശേഷമാണു സീരിയൽ നടനും സിനിമാനടൻ ജയൻറെ സഹോദരൻറെ മകനുമായ ആദിത്യൻ ജയനുമായി അമ്പിളിയുടെ വിവാഹം കഴിഞ്ഞവർഷം നടന്നത്.

synop: തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളൊക്കെ ആരാധകരോട് പങ്കുവയ്ക്കുന്ന ആദിത്യന്‍ ജീവിതത്തിലുണ്ടായ പുതിയ വിശേഷം പങ്കുവച്ചിരിക്കുന്നു. എല്ലാം വടക്കും നാഥന്റെ അനുഗ്രഹം ഒന്നുമാത്രം.മധുരം പങ്കിട്ട് താരദമ്പതികൾ, ആശംസകളുമായി ആരാധകർ.

ആര്‍ട്ടിക്കിള്‍ ഷോ